ഹായ്…… ആതിരയെ കൈ പൊക്കി കാണിച്ചു തുളസി…
തുളസിയെ ഒന്ന് നോക്കിയ ശേഷം ആതിര കൈ പൊക്കി കാണിച്ചു….
വണ്ടി സ്റ്റാൻഡിൽ വെച്ചു കല്യാണി ടീച്ചറുടെ കൂടെ ആതിരയുടെ അടുത്ത് ചെന്നു തുളസി..
ആ ഇനി ആതിര ഉണ്ടല്ലോ.. എനിക്ക് ഫസ്റ്റ് പിരിടു ക്ലാസ്സ് ഉണ്ട് ഞാൻ പോട്ടെ മോളെ… അതോ ഞാൻ വരണോ പ്രിൻസിപ്പളിനെ കാണാൻ..
ഹേയ് വേണ്ട ടീച്ചറെ.. ഞങ്ങൾ പൊക്കോളാം ആതിര പറഞ്ഞു…
കല്യാണി ടീച്ചറോഡ് യാത്ര പറഞ്ഞു പ്രിൻസിപ്പളിനെ കണ്ടു ജോയിൻ ചെയ്തു സ്റ്റാഫ് റൂമിൽ പോയി എല്ലാരേയും പരിചയപെട്ടു കല്യാണി…
മോള് ഒന്ന് നിന്നെ…. ആതിരയുടെ സൗണ്ട് കേട്ടു തുളസി നിന്നു…
എന്താടി എന്തു പറ്റി…
അല്ല മൊത്തത്തിൽ ഒരു മാറ്റം..
എന്ത് മാറ്റം…
അമ്പലത്തിൽ പോകുന്നു, കണ്ണ് എഴുതുന്നു, പൊട്ടുതൊടുന്നു, ചന്ദനകുറി… സെറ്റ് സാരി…. എന്താണ് മോളെ ഒരു ഇളക്കം….
ഒന്ന് പോയെടി ശവമേ…. തുളസി ചിരിച്ചു….