ടീച്ചർ കരയുക ആണോ തുളസി ചോദിച്ചു…
ഹേയ് സന്തോഷം കൊണ്ട് ആണ്…..
എന്റെ കല്യാണി കുട്ടി വന്നെ ഇന്ന് തുളസി ടീച്ചർ ജോയിൻ ചെയ്യുക അല്ലേ…
ആ ഞാൻ അതു മറന്നു…
അങ്കിൾ എന്തിയെ ടീച്ചറെ..
മാധവെട്ടൻ പോയി… ഞാൻ തുളസിയുടെ കൂടെ വരാന്നു വെച്ചു… മോൾക്ക് വഴിയും അറിയില്ലല്ലോ…
ആ അതു ഉപകാരം ആയിട്ടോ… നമുക്ക് ഇനി ഒന്നിച്ചു വരുകയും പോകുകയും ചെയ്യാല്ലോ…
അതൊക്കെ പോട്ടെ എനിക്ക് വിശക്കുന്നു തുളസി ടീച്ചറെ…..
അതു കേട്ടു കല്യാണി ടീച്ചർ ഞെട്ടി.. ഒന്ന് ചിരിച്ചു…..
ഒന്ന് അടങ്ങടാ വന്നത് അല്ലെ ഉള്ളു.. ഏല്ലാം ok ആണ് ഇവിടെ…. ബാ ടീച്ചറെ കഴിക്കാം….
അപ്പോളും തുളസിയെയും, കൃഷ്ണയെയും മാറി മാറി നോക്കുക ആയിരുന്നു കല്യാണി അമ്മ…. അവർക്കു കൗതുകവും വിസ്മയവും ഒക്കെ ആയി അവരുടെ സംസാരവും, ഇടപെടലും ഒക്കെ കണ്ടു…
അവിടുന്ന് ഒന്നിച്ചു കാപ്പി കുടിച്ചു.. കൃഷ്ണയും, കല്യാണി ടീച്ചറും വീട്ടിലേക്കു പോയി…. പിന്നെ പോകാൻ റെഡിയായി തുളസിയുടെ വീട്ടിൽ വന്നു… വതുക്കൽ തന്നെ തുളസിയുടെ അമ്മ ഉണ്ടായിരുന്നു… കല്യാണി ടീച്ചർ അമ്മയും ആയി സംസാരിച്ചു ആ സമയം തുളസിയെ നോക്കി അകത്തേക്ക് പോയി കൃഷ്ണ….