ഒന്ന് പോടാ…. വാ ചെക്കാ പോകണ്ടേ അമ്പലത്തിൽ എനിക്ക് സ്കൂളിൽ പോണം…. രാവിലെ കല്യാണി ടീച്ചർ വരും കേട്ടോ എന്നേ വിളിച്ചിരുന്നു. നമ്മൾ അമ്പലത്തിൽ പോയിട്ട് വരുമ്പോൾ അവർ ഇങ്ങു എത്തും….
ആ ഞാൻ ഇപ്പോൾ റെഡിയാകം…
അവിടുന്ന് അമ്മയോട് യാത്ര പറഞ്ഞു ഏവൂർ അമ്പലത്തിൽ പോയി അവർ… ബൈക്കിൽ ആണ് യാത്ര… പുറകിൽ ഇരിക്കുന്ന കൃഷ്ണയുടെ മുഖത്തു അവളുടെ മുടികൾ കാറ്റത്തു വന്നു അടിക്കുന്നുണ്ട്… നല്ല മണം അവളുടെ ദേഹത്ത് നിന്ന് കിട്ടുന്നുണ്ട് കൃഷ്ണക്കു
ടീച്ചറെ നല്ല മണം ആണല്ലോ..
എന്താടാ അങ്ങനെ ചോദിച്ചതു… സ്പ്രേയുടെ ആകും… പിന്നെ മുടി ഷാമ്പു ഇട്ടിരുന്നു…..
എന്തായാലും കൊള്ളാം നല്ല മണം ഉണ്ട് കേട്ടോ…
അയ്യടാ അങ്ങനെ നീ എന്റെ മണം പിടിക്കേണ്ട കേട്ടോ…
ഓ പറഞ്ഞന്നേ ഉള്ളെ…. ഇപ്പോൾ ഒരു സത്യം പറയാൻ പറ്റാത്ത അവസ്ഥാ ആണ്….
ഹഹഹ….. നിന്റെ കാര്യം…
അമ്പലത്തിൽ എത്തി വഴുപാട് രസീതു ആക്കി തൊഴുവാൻ അകത്തു കേറി… തൊഴുതു നിക്കുമ്പോൾ തുളസിയെ ഒന്ന് നോക്കി കൃഷ്ണ… എന്താ ടീച്ചറെകാണാൻ രസം സുന്ദരി ആണ്… അവൻ ഭഗവാനോട് പറഞ്ഞു തേവര എന്റെ ജീവിതം മാറ്റിമറിച്ച പെണ്ണ് ആണ്.. എന്റെ ലച്ചു പോയതിനു ശേഷം സന്തോഷം എന്താന്ന് അറിഞ്ഞത് ടീച്ചർ കാരണം ആണ്, ജീവിക്കാൻ ഉള്ള കൊതി തോന്നിയത് ഇവരെ കണ്ടപ്പോൾ ആണ് ഞാൻ പൊന്നു പോലെ നോക്കിക്കൊളാം ജീവിത അവസാനം വരെ തുളസി എന്റെ കൂടെ വേണം…. ഒന്ന് സഹായിക്കണേ ഭഗവാനെ… ഇതും പറഞ്ഞു തുളസിയെ തന്നെ നോക്കി നിന്ന് കൃഷ്ണ….