അമ്മ : ” ആ എന്നാ ഞങ്ങള് പോകും. നിങ്ങളോ ദാരിദ്രം പറഞ്ഞ് ഒരു സ്ഥലത്തും കൊണ്ട് പോകില്ല. ഇതിപ്പോ എനിക്ക് ചെലവൊന്നും ഇല്ലല്ലോ. ഞങ്ങള് പോവും. നിനക്ക് പോവാൻ താൽപര്യം ഇല്ലേടാ നന്ദു..?
അമ്മ എന്നോട് ചോദിച്ചു.
“ഉണ്ട് അമ്മേ എനിക്ക് ആ ബസിൽ ഒന്നു കേറണന്ന് വല്യ ആഗ്രഹാണ്.
അമ്മ : ” ആ അവൻ റെഡിയാണ് ഞങ്ങൾ പോവും കേട്ടോ. അവസാന നിമിഷം എന്നിട്ട് പോവണ്ടാന്ന് പറയരുത് നിങ്ങൾ ”
അമ്മ അച്ഛനോട് ഉറച്ച് പറഞ്ഞു.
അച്ഛൻ : ഹാ നീ പൊക്കോടി രമേ… അതല്ലേ ഞാൻ ആദ്യം തന്നെ പറഞ്ഞെ പൊക്കോളാൻ..
ഏതായാലും എനിക്ക് സന്ദോഷമായി. അമ്മ പോകും എന്ന് പറഞ്ഞ സ്ഥിതിക്ക് പോവാതിരിക്കാൻ സാധ്യത കുവാണ്.
അടുത്ത ദിവസം ക്ലാസ് കഴിഞ്ഞ് ഞാൻ കടയിൽ ചെന്നപ്പോ ശശി ചേട്ടനും അമ്മയും കടയിൽ ഉണ്ട്.
എന്ന കണ്ടപ്പോൾ ശശി ചേട്ടൻ ചോദിച്ചു.
“എന്തൊക്കെ ഉണ്ടെടാ നന്ദു. നി പഠിക്കണൊക്കെ ഉണ്ടോ…?”
ഞാൻ ആം എന്ന് തലയാട്ടി.
ശശി : “നമുക്ക് അടുത്തയാഴ്ച കല്യാണത്തിന് അങ്ങോട്ട് പോകണ്ടെ..?”
“ആ വേണം. ” ഞാൻ പറഞ്ഞു.
ശശി : “നിനക്ക് ഇഷ്ടപ്പെട്ട ഒരു ഷർട്ട് നോക്കി എടുത്തോ കല്യാണത്തിന് ഇടാൻ.
ഞാൻ : ആ എടുത്തോളാം
ഞാൻ ഹാപ്പി ആയി. ട്രിപ്പും ആയി പുതിയ ഷർട്ടും ആയി.. ആഹാ…
ഞാൻ കടയിൽ ഇരുന്ന ഷർട്ടുകൾ ഓരോന്ന് എടുത്തു നോക്കന്നതിനിടയിൽ അമ്മ ശശി ചേട്ടനോട് പുശ്ചത്തോടെ പറഞ്ഞു.
” കോട്ടോ ശശിയേട്ടാ എന്റെ കെട്ടിയോന് കല്യാണത്തിന് വരാൻ പറ്റില്ലത്രേ…”
” ഏഹ്.. വരുന്നില്ലേ.. അതെന്താ…അപ്പൊ നിങ്ങളാരും വരുന്നില്ലേ.?”
ശശി ചേട്ടൻ ആശ്ചര്യത്തോടെ ചോദിച്ചു.
“അങ്ങേരെ ശശി ചേട്ടൻ നേരിട്ട് വിളിച്ചില്ലെന്ന്.”
ശശി : ” ഓ അതാണോ.. അവനെ വേണേൽ ഞാൻ നേരിട്ട് ചെന്ന് വിളിക്കാം… ഇത്രയ്ക്ക് പ്രശ്നം ആണെങ്കിൽ “