ആവണി : ഞാൻ പറഞ്ഞില്ല അമ്പലത്തിലെ അമ്മമാരോടൊപ്പം കിടന്ന് കറങ്ങാൻ. എനിക്ക് ഉറക്കം വന്നു ഞാൻ ഇവനേം കൊണ്ട് ഇങ്ങു പോന്നു കിടന്നുറങ്ങി.
സ്മിത ചേച്ചി : എന്നാലും ചതിയായി നീ ചെയ്തത് എന്നെ കൊണ്ട് അവിടെ മാല വരെ കെട്ടിച്ചു ഞാനിരുന്നു ഉറക്കം തൂങ്ങുവാരുന്നു
ഞാൻ : നല്ലതാ ഇടക്കൊക്കെ പണിയെടുക്കുന്നത്, അല്ലാ ഇന്നലെ എന്തായിരുന്നു രണ്ടിനും ഉറക്കമില്ലാത്ത പണി?
ആവണിയും സ്മിത ചേച്ചിയും പരസ്പരം നോക്കി
സ്മിത ചേച്ചി : അത് എനിക്ക് എഴുതാനുണ്ടായിരുന്നെടാ ഇവള് കമ്പനിക്കിരുന്നു പ്രൊജക്റ്റ് അല്ലെ കുറച്ച് അധികം എഴുതാനുണ്ട്.
ആവണി : ഇന്ന് വേറെ ആളെ നോക്കിക്കോ നാളെ എനിക്ക് ക്‌ളാസുണ്ട് ഞാൻ നേരത്തെ കിടക്കും.
സ്മിത ചേച്ചി : എങ്കി നീ ഇരിക്കെടാ നിനക്കും പടിക്കണ്ടേ സ്റ്റഡി ലീവല്ലേ
ആവണി : വേണ്ടടാ. തനിയെ അങ്ങ് ഇരുന്ന് എഴുതിയാൽ മതി.
സ്മിത ചേച്ചി ആവണിയേ ഒന്ന് നോക്കി
ആവണി എന്നെ നോക്കി : സമയം പന്ത്രണ്ട് മണി ആയി എണീറ്റു ഫ്രഷ് ആകു നീ. ഒരു മണിക്ക് അമ്പലത്തിലെത്തണ്ടതാ.
ഞാൻ എഴുന്നേറ്റ് താഴേക്കിറങ്ങി തോർത്തെടുത്ത് തിരികെ വന്നു ബാത്റൂമിൽ കയറാൻ റൂമിലേക്ക് തിരിഞ്ഞപ്പോൾ ആവണിയും ചേച്ചിയും സംസാരിക്കുന്നതായി തോന്നി ഞാൻ അത് ശ്രദ്ധിച്ചു
ആവണി : റിസ്കാ അവൻ എങ്ങാനും തിരിഞ്ഞാൽ പിന്നെ നിനക്ക് തന്നാ കേട് ഞാൻ പറഞ്ഞാൽ പോലും നിന്നെന്ന് വരില്ല അവൻ.
സ്മിത : എടി അവനെക്കാൾ സേഫ് വേറെ ആരാ നീ ഒന്ന് ഓർത്ത് നോക്ക്
ആവണി : ഞാൻ ഇതിന്റെ ഇടയിൽ നിക്കില്ല ചേച്ചി. നീ എന്നോട് പറഞ്ഞു ഞാനത് കേട്ടു. പിന്നെ അവനെ വച്ചൊരു ഞാണിന്മേൽ കളിക്ക് എനിക്ക് തീരെ താല്പര്യമില്ല അറിയാലോ അവന്റെ സ്വഭാവം. അവനു ഇഷ്ടപ്പെടാതെ നിന്റെ പ്ലാൻ എങ്ങാനും പാളിയാൽ പിന്നെ അവൻ നമ്മളോട് മിണ്ടില്ല ഇവിടന്ന് എങ്ങോട്ടെങ്കിലും പോകും, ഞാൻ പിന്നെ ഇവിടെ ഒറ്റക്കാകും .
ചേച്ചി : മനസിലായില്ല
ആവണി: എന്തായാലും നീ വേറെ കെട്ടി പോകും ബാക്കി ഉള്ള അവളുമ്മാരും അവരുടെ വഴിക്ക് പോകും എന്റെ കാര്യത്തിൽ തൊണ്ണൂറ് ശതമാനം ഗീതാന്റിയുടെ അവസ്ഥ ആണ്. അവനും കൂടെ പോയാൽ പിന്നെ ഞാൻ ഒറ്റക്കായില്ലേ മനസിലായോ. കഴിഞ്ഞ ദിവസം അമ്പലത്തിലെ പണിക്കർ പറഞ്ഞത് 5 വർഷം എങ്കിലും കഴിഞ്ഞേ ആലോചന പോലും വേണ്ടു എന്നാ ബാക്കി രണ്ടിന്റേം അതിന് മുൻപേ കഴിയും എന്നും. അതോണ്ടൊക്കെ തന്നെയാ എന്തൊക്കെ എങ്ങനൊക്കെ എന്നറിയാൻ എന്ന് കരുതി നീ നിർബന്ധിച്ചപോഴൊക്കെ കൂടെ നിന്നത് അതിന്റെയാണ് കഴിഞ്ഞ ദിവസം കിട്ടിയ പണിയും. പക്ഷെ ഇത് റിസ്കാ