ജിൻസി :ഇന്ന് നീ നേരത്തെയാണല്ലോ ജാനി
ജാനി :ഇന്ന് കോളേജിൽ പോയില്ല അതാ നേരത്തെ വന്നത്
ജിൻസി :അതിരിക്കട്ടെ ഇന്നലെ നീ എവിടെയായിരുന്നു നിന്റെ അമ്മ ഇന്നലെ എന്നെ വിളിച്ചാ നിന്നെ കുറിച്ച് അനേഷിച്ചത്
ജാനി :അതൊക്കെ ഒരു വലിയ കഥയാടി പിന്നെ പറയാം
ജിൻസി :എവിടെയെങ്കിലും പോകുമ്പോൾ നിനക്ക് പറഞ്ഞിട്ടു പോയിക്കൂടെ
ജാനി :എല്ലാം ആ മണ്ടൻ ജെയ്സൺ കാരണമാ
ജിൻസി :അവനെന്താ ചെയ്തത്
ജാനി :അതൊക്കെ പറയാതിരിക്കുന്നതാ ഭേദം
ജിൻസി :അതൊക്കെ വിട്ടേക്ക് പക്ഷെ നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത് നിന്റെ അമ്മ തല്ലിയോ
ജാനി :അതൊന്നുമല്ലെടി ഞാൻ ജോയെ കുറിച്ച് ഓർത്തതാ
ജിൻസി :അത് നീ ഇതുവരെ വിട്ടില്ലേ ജോക്ക് വേറേ ആളെ ഇഷ്ടമായതിനു നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലല്ലോ നീ അത് മറന്നേക്ക് ജാനി
ജാനി :നമ്മൾ കേട്ടതൊന്നും ശെരിയല്ലെടി
ജിൻസി :നീ ഒന്ന് തെളിച്ചു പറ
ജാനി ജോയെ പറ്റിയുള്ള കാര്യങ്ങൾ ജിൻസിയോട് പറഞ്ഞു
ജിൻസി :ഇതൊക്കെ സത്യമാണോടി
ജാനി :അതേടി എല്ലാരോടും കളിച്ചു ചിരിച് നടക്കുമെങ്കിലും ജോയുടെ ഉള്ളിൽ ഒരുപാട് വിഷമങ്ങളുണ്ട്
ജിൻസി :ഇതിൽ നിനക്ക് അധികം വിഷമിക്കാൻ ഒന്നുമില്ല നിന്റെ വഴിയിപ്പോൾ ക്ലിയർ ആയില്ലേ
ജാനി :അങ്ങനെ ചിന്തിക്കാൻ ഞാൻ നിന്നെ പോലെ ദുഷ്ടയല്ല
ജിൻസി :അയ്യോ നീ പുണ്യാളത്തി ആയത് ഞാൻ അറിഞ്ഞില്ല ഷെമിച്ചേക്ക് പിന്നെ നമുക്ക് വേഗം ജോലി തുടങ്ങണം ഇന്ന് ഒരുപാട് ഓർഡർ ഉള്ളതാ
ജാനി :ഞാൻ എപ്പഴേ റെഡി
വൈകുന്നേരം ജെയ്‌സന്റെ വീട്ടിൽ
ജെയ്സൺ :ദേവ് ഈ ഡ്രസ്സ് എനിക്ക് എങ്ങനെയുണ്ട്?
ദേവ് :നിനക്ക് എന്താടാ ജൈസാ പറ്റിയത് കുറേ മണിക്കൂറായല്ലോ കണ്ണാടിയുടെ മുന്പിൽനിന്ന് കോപ്രായം കാണിക്കുന്നു
ജെയ്സൺ :നിനക്കൊക്കെ എന്റെ സൗന്ദര്യത്തിൽ അസൂയയാണ്
ദേവ് :ഒന്ന് പോയെടാ അവന്റെ ഒരു സൗന്ദര്യം
ജെയ്സൺ :എടാ എന്റെ ഈ ഹെയർ സ്റ്റയിൽ എങ്ങനെയുണ്ട്
ദേവ് :എടാ നീ എങ്ങോട്ടാ പോകുന്നതെന്ന് പറ
ജെയ്സൺ :അതൊക്കെയുണ്ട്
പെട്ടെന്ന് അവിടേക്ക് ജോ എത്തി
ജോ :ജൈസാ എനിക്ക് ഒരാളെ കാണാൻ പോകണം നീ എന്റെ കൂടെ ഒന്ന് വന്നേ