ജാനി പതിയെ റൂമിലേക്ക് നടക്കാൻ തുടങ്ങി
“അവിടെ നിൽക്ക് ജാനി “പെട്ടെന്നാണ് പുറകികിൽ നിന്ന് ആ വിളികേട്ടത് ജാനി പതിയെ പുറകിലോട്ട് തിരിഞ്ഞു ജാനിയുടെ അമ്മയായിരുന്നു അത് ”
അമ്മ :എന്താ ജാനി നീ ഇങ്ങനെ പതുങ്ങി പതുങ്ങി പോകുന്നത്
ജാനി :ഹേയ് ഒന്നുമില്ല അമ്മേ ഞാൻ അമ്മയെ നോക്കുവായിരുന്നു
അമ്മേ :നീ ഒന്ന് ഇങ്ങോട്ട് വന്നേ ജാനി
ജാനി :(എന്റെ കാര്യം പോക്കാ )എനിക്ക് നന്നയി വിശക്കുന്നു അമ്മേ നമുക്ക് പിന്നീട് സംസാരിക്കാം
അമ്മ :നീ ഇങ്ങോട്ട് വരുന്നോ അതോ ഞാൻ അങ്ങോട്ട് വരണോ?
ജാനി :ഞാൻ വരാം അമ്മേ
ജാനി പതിയെ അമ്മയുടെ അടുത്തേക്കെത്തി
അമ്മ :ഇന്നലെ നീ എവിടെയായിരുന്നു
ജാനി :അത് അമ്മേ ഞാൻ മെറിന്റ വീട്ടിലായിരുന്നു ഞാൻ മെറിനെ പറ്റി അമ്മയോട് പറഞ്ഞിട്ടുണ്ടല്ലോ
അമ്മ :നീ ആരോട് ചോദിച്ചിട്ടാ അങ്ങോട്ടേക്ക് പോയത്
ജാനി :അമ്മേ സോറി ഇന്നലെ അവളുടെ വീട്ടിൽ അവൾ ഒറ്റക്കായിരുന്നു അവൾ നിർബന്ധിച്ചപ്പോൾ എനിക്ക് നിൽക്കേണ്ടി വന്നു
അമ്മ :അതൊക്കെ ശെരിയായിരിക്കാം പക്ഷെ നിനക്ക് എന്നോട് അനുവാദം ചോദിക്കണം എന്നുണ്ടായിരുന്നൊ അതോ അമ്മയുടെ അനുവാദം ആവശ്യമില്ല എന്ന് തോന്നിയോ
ജാനി :അങ്ങനെയൊന്നുമല്ല അമ്മേ ഞാൻ അമ്മയോട് പറയാൻ ആളെ അയച്ചിരുന്നല്ലോ
അമ്മ :ആരെങ്കിലും വന്ന് പറയുന്നത് ഞാൻ എങ്ങനെ വിശ്വസിക്കും അതവിടെ നിൽക്കട്ടെ ഈ ഡ്രെസ്സൊക്കെ ആരാ തന്നത്
ജാനി :അത് മെറിന്റെയാ അവൾ എനിക്ക് ഗിഫ്റ്റ് തന്നതാ
അമ്മ :ഞാൻ നിന്നോട് ഒരു കാര്യം പറഞ്ഞേക്കാം ജാനി ഇനി ഇതുപോലുള്ള പുതിയ ശീലങ്ങൾ തുടരാനാണ് ഭാവമെങ്കിൽ നിന്റെ പഠിത്തവും കോളേജിൽ പോക്കുമെല്ലാം ഞാൻ അതോടെ അവസാനിപ്പിക്കും പെൺകുട്ടികൾക്ക് പേരുദോഷം കേൾക്കാൻ അധികം കാര്യങ്ങൾ ഒന്നും വേണ്ട അത് മനസിലാക്കിയാൽ നിനക്ക് കൊള്ളാം
ജാനി :സോറി അമ്മേ ഇനി ഞാൻ ആവർത്തിക്കില്ല
അമ്മ :എന്നാൽ നീ പോയി ഡ്രസ്സ് ഒക്കെ മാറ് ഞാൻ കഴിക്കാനെടുക്കാം
ജാനി അവളുടെ റൂമിലേക്ക് നടന്നു
ജാനി അന്ന് പതിവിലും നേരത്തെ ബേക്കറിയിലെത്തി