ജാനി 3 [Fang leng]

Posted by

തെരേസ്സ തന്റെ p.a ആയ റാമിന്റെ അടുത്തേക്ക് നടന്നു

ജാനി :നീ എന്തൊക്കെയാ ഈ പറഞ്ഞത്

ജെയ്സൺ :മിണ്ടാതിരുന്നോ അവളുടെ ഒരു ലാൻഡ്രി ഇപ്പോൾ എല്ലാം തീർന്നേനെ ഭാഗ്യത്തിന് അമ്മക്ക് ഒരു സംശയവും തോന്നിയില്ല

ഇതേ സമയം തെരേസ്സ

“റാം നീ ജെയ്‌സന്റെ കൂടെ നിൽക്കുന്ന കുട്ടിയെ കണ്ടോ? നിനക്ക് എന്ത്‌ തോന്നുന്നു?

റാം :മാഡം അത് മോന്റെ കൂട്ടുകാരിയാണെന്നാ തോന്നുന്നത്

തെരേസ്സ :എനിക്ക് എന്തൊ പ്രേശ്നമുള്ളത് പോലെ തോന്നുന്നു എന്തായാലും നീ അവളെ കുറിച്ച് ഒന്ന് അനേഷിച്ചെക്ക്

റാം :ശെരി മാഡം

ഇതേ സമയം ജെയ്‌സണും ജാനിയും

ജാനി :ഇവിടെ എന്തൊക്കെയാ ലേലം ചയ്യാൻ പോകുന്നത്

ജെയ്സൺ :ഒരുപാട് സാദനങ്ങൾ ഉണ്ടാവും കൂടുതലും ആന്റിക്‌സ്‌ ആയിരിക്കും

ജാനി :ഒരു ഉപകാരവുമില്ലാത്ത ഈ സാധനങ്ങളൊക്കെ വാങ്ങിയിട്ട് എന്താ പ്രയോജനം

ജെയ്സൺ :നിന്നെ പോലുള്ളവർക്ക് ഇത് കൊണ്ട് ഒരു പ്രയോജനവും കാണില്ല പക്ഷെ എന്നെ പോലുള്ള പണകാർക്ക് പുരാവസ്തുക്കൾ വീട്ടിൽ വയ്ക്കുന്നത് ഒരു അന്തസാണ്

ജാനി :അല്പന് ഐശ്വര്യം വന്നാൽ അർദ്ധരാത്രി കുടപിടിക്കും എന്നൊരു ചൊല്ലുണ്ട്

ജെയ്സൺ :അസൂയക്കും കുശുമ്പിനും മരുന്നില്ല എന്നൊരു ചൊല്ലുമുണ്ട്

പെട്ടെന്ന് അവിടെ അന്നൗൺസ്‌മെന്റ് കേൾക്കാൻ തുടങ്ങി

“ലേലത്തിന് വെക്കുന്ന അടുത്ത വസ്തു പ്രശസ്ത നീന്തൽ താരം സാറ ലൂയി ആദ്യമായി ഉപയോഗിച്ച സ്വിമിങ് ഗ്ലാസ്‌ ”

ജാനി :സത്യമായും അത് സാറ ലൂയി ഉപയോഗിച്ചിരുന്ന ഗ്ലാസ്‌ ആണോ

ജെയ്സൺ :ഇവിടെ ഡ്യൂപ്ലിക്കേറ്റുകൾ ലേലം ചെയ്യാറില്ല

ജാനി :എന്റെ ഇഷ്ട താരമാ സാറ ലൂയി

ജെയ്സൺ :അതിന് ഞാൻ എന്ത്‌ വേണം

ജാനി :ഒന്നും വേണ്ട എനിക്ക് വീട്ടിൽ പോകണം

ജെയ്സൺ :പോകണമെങ്കിൽ പൊക്കോ നിന്നെ ആരെങ്കിലും പിടിച്ച് വച്ചിട്ടുണ്ടോ

ജാനി :ഇപ്പോൾ അങ്ങനെയായല്ലേ അല്ലെങ്കിലും ഞാനിവിടെ നിൽക്കാൻ പോകുന്നില്ല

ജാനി തിരികെ പോകാൻ തുടങ്ങി

ജെയ്സൺ :ജാനി

ജാനി :ഇനിയെന്താ?

ജെയ്സൺ :നമുക്ക് ഫ്രണ്ട്‌സ് ആയാലോ

ജാനി :അയ്യോ വേണ്ടേ നാനൊക്കെ വെറും ലോക്കൽ നിനക്ക് വേറേ നല്ല ഫ്രണ്ട്സിനെ കിട്ടും ഞാൻ പോകുന്നു

Leave a Reply

Your email address will not be published. Required fields are marked *