ജാനി 3 [Fang leng]

Posted by

കിരൺ :ഊമ്പി അളിയാ വേഗം വാ ഇവിടുന്ന് പോകാം

കിരണിനെ ഒന്ന് തുറിച്ചു നോക്കിയ ശേഷം ജെയ്സൺ ജോയുടെയും ജാനിയുടെയും അടുക്കലേക്ക് നടന്നു

അജാസ് :ദാ ജെയ്സൺ ചേട്ടൻ വരുന്നുണ്ട് വിശ്വാസമില്ലേങ്കിൽ അങ്ങോട്ട് ചോദിച്ചു നോക്ക്

ജോ :ജൈസാ ഇവൻ പറഞ്ഞത് സത്യമാണോ

ജെയ്സൺ :നീ വിചാരിക്കുന്നത് പോലെയല്ല കാര്യങ്ങൾ എല്ലാം ഞാൻ പിന്നെ പറയാം

ജോ :നീ കൂടുതൽ ഒണ്ടാക്കണ്ട ജൈസാ ചെറ്റത്തരം കാണിച്ചതും പോര

ജോ പറഞ്ഞു തീരുന്നതിനു മുൻപു തന്നെ ജെയ്സൺ ജാനിയുടെ അടുത്തെത്തിയിരുന്നു ദേഷ്യവും സങ്കടവും കൊണ്ട് നിറഞ്ഞ കണ്ണുകളാൽ അവൾ ജെയ്സനെ നോക്കി

ജെയ്സൺ :ലാൻഡ്രി നീ വിചാരിക്കുന്നപോലെയല്ല കാര്യങ്ങൾ നീ എന്റെ കൂടെ വാ ഞാൻ എല്ലാം പറയാം

ജെയ്സൺ ജാനിയുടെ കയ്യിൽ പിടിച്ചു മുൻപോട്ടു നടക്കാൻ ശ്രമിച്ചു എന്നാൽ അടുത്ത നിമിഷം ജോ ജെയ്സന്റെ കൈ ദൂരേക്ക് തട്ടിമാറ്റി

ജെയ്സൺ :നീ എന്തടാ ഈ കാണിക്കുന്നെ എനിക്ക് ഇവളോട് സംസാരിക്കണം

ജോ :നീ ഇനി ഇവളോട് ഒന്നും പറയണ്ട വേഗം ഇവിടുന്നു പോകാൻ നോക്ക്

ജെയ്സൺ :അത് നീ യാണോടാ മൈരേ തീരുമാനിക്കേണ്ടത്

ജോ :തൽക്കാലം ഞാൻ തീരുമാനിച്ചാമതി

ഇത്രയും പറഞ്ഞു ജോ ജാനിയുമായി പോകാൻ ഒരുങ്ങി എന്നാൽ അടുത്ത നിമിഷം ജെയ്സൺ ജോയുടെയുടെ കുത്തിനു പിടിച്ചു ഈ കാഴ്ച്ച കണ്ട് കുട്ടികൾ എല്ലാം ഇരുവരുടെയും ചുറ്റിലും കൂടി കലി ഇളകിയ ജോ ജെയ്സനെ ദൂരേക്ക് തള്ളിമാറ്റി വർദ്ധിച്ച ദേഷ്യത്തിൽ ജെയ്സൺ ജോക്കരുകിലേക്ക് നടന്നടുത്തു

ജാനി :വേണ്ട ജോ നമുക്ക് പോകാം

ജോ :നീ പേടിക്കണ്ട ഇത് ഞാൻ നോക്കികൊള്ളാം ജാനി

ഇത്രയും പറഞ്ഞു ജോയും ജെയ്സനു നേരെ നടന്നടുത്തു

തുടരും…

കഴിഞ്ഞപാർട്ട്‌ പേജ് കുറഞ്ഞു പോയത് കൊണ്ട് ഞാൻ എഴുതി വച്ചിരുന്ന മുഴുവനും അപ്‌ലോഡ് ചെയ്തിട്ടുണ്ട് ഇനി എന്റെ കയ്യിൽ ഒന്നും സ്റ്റോക്ക് ഇല്ല വിച്ച്ഉം തീർന്നു ജാനിയും തീർന്നു ഇനി ബാക്കി യുള്ളത് പേരുപോലും ഇടാത്ത ഒരു സ്റ്റോറിയാണ് അത് എഴുതിതീർക്കുവാൻ കഴിയുമോ എന്ന് എനിക്ക് സംശയമാണ് അതിനാൽ അത് അപ്‌ലോഡ് ചെയ്യാൻ സാധിക്കില്ല ഇനി എക്സാം കഴിഞ്ഞെ വീണ്ടും എഴുതാൻ കഴിയു അതു വരെ എല്ലാവരും വെയിറ്റ് ചെയ്യുക പിന്നെ വിച്ച് എന്ന സ്റ്റോറി വായിക്കാത്തവർ അതുകൂടി വായിച്ചു സപ്പോർട്ട് ചെയ്യുക എല്ലാവരും ഇഷ്ടപെട്ടാൽ ലൈക്‌ ചെയ്യുക ഒരു കാര്യം മറന്നു കോമിക് ബോയ് എന്ന കഥ വായിക്കാത്തവർ പറ്റുമെങ്കിൽ അത് കൂടി വായിക്കുക 💙💙💙

Leave a Reply

Your email address will not be published. Required fields are marked *