കിരൺ :ഇവിടെ വച്ചാണ് നമ്മുടെ പ്ലാനിന്റെ ആദ്യ ഭാഗം നടക്കേണ്ടത്
ജെയ്സൺ :ഇവിടെ വച്ചോ
കിരൺ :അതെ നമ്മുടെ ഡെവിൾസ് ഗാങ്ങിൽ നമ്മൾ നാലുപേരാനുള്ളത്
ജെയ്സൺ :ഇത് ആർക്കാ അറിയാത്തത്
കിരൺ :അതിൽ ഏറ്റവും ബുദ്ധി എനിക്കാണ് സൗന്ദര്യത്തിന്റെ കാര്യത്തിൽ ദേവ് ആണ് മുൻപിൽ ജോ അന്നെങ്കിൽ സകലകലാ വല്ലഭനാണു പക്ഷെ നിനക്ക് ആകെ ഉള്ളത് കുറേ മണ്ടത്തങ്ങളും ദേഷ്യവുമാണു അത് കൊണ്ടോന്നും ജാനിയെ വീഴ്ത്താൻ പറ്റില്ല
ജെയ്സൺ :നിർത്തെടാ കോപ്പേ ഇത് പറയാനാണോ നീ എന്നെ ഇവിടെ കൊണ്ട് വന്നത്
കിരൺ :ഞാൻ ഒന്ന് പറഞ്ഞു തീർക്കട്ടെ
ജെയ്സൺ :എങ്കിൽ പറ
കിരൺ :ആദ്യം നീ അവളുടെ മുൻപിലുള്ള നിന്റെ ഇമേജ് മാറ്റിയെടുക്കണം
ജെയ്സൺ :അതെങ്ങനെയാടാ
കിരൺ :ഇപ്പോൾ സമയം 11:50 ഇനി പത്തു മിനിട്ടിനുള്ളി ജാനിയും കൂട്ടുകാരിയും ഭക്ഷണവുമായി ഇവിടെ വരും അപ്പോൾ കുറച്ച് കുട്ടികൾ അവളോട് മോശമായി പെരുമാറുന്നു
ജെയ്സൺ :ഞാനിവിടെയുള്ളപ്പോൾ അതൊന്നും നടക്കില്ല
കിരൺ :നടക്കണം എങ്കിലല്ലെ നിനക്ക് രക്ഷകനായി അവളുടെ മുൻപിൽ ചെല്ലാൻ പറ്റു
ജെയ്സൺ :നീ എന്തൊക്കെയടാ ഈ പറയുന്നത്
കിരൺ :എടാ ഈ പെണ്ണുങ്ങൾക്ക് അവരെ സംരക്ഷിക്കുന്നവരോടാ കൂടുതൽ താല്പര്യം ഇന്ന് കുറച്ച് തെമ്മാടികളിൽ നിന്ന് നീ അവളെ സംരക്ഷിക്കുന്നു അതോടെ അവൾക്ക് നിന്നോടുള്ള വെറുപ്പോക്കെ അങ്ങ് മാറി കിട്ടും
ജെയ്സൺ :ഐഡിയയൊക്കെ കൊള്ളാം പക്ഷെ അവളെ ആരെങ്കിലും ശല്യം ചെയ്താലല്ലേ എനിക്ക് ഇടപെടാൻ പറ്റു
കിരൺ :അതിനും ഞാൻ വഴി കണ്ടിട്ടുണ്ട് നമ്മുടെ അജാസും പിള്ളേരും അത് നോക്കികൊള്ളും
ജെയ്സൺ :അവൻമ്മാർ ഇത് ചെയ്യാമെന്നേറ്റോ
കിരൺ :ആദ്യമൊക്കെ ഒഴിഞ്ഞുമാറാൻ നോക്കി പിന്നെ ജെയ്സനു വേണ്ടിയാണെന്ന് പറഞ്ഞപ്പോഴാ സമ്മതിച്ചത് അപ്പോൾ എല്ലാം മനസ്സിലായല്ലോ ജാനി വരുന്നു അവന്മാർ ശല്യം ചെയ്യുന്നു നീ പോയി രക്ഷകനാകുന്നു
ജെയ്സൺ :എന്നാലും ഇതൽപ്പം ചീപ്പ് അല്ലേ
കിരൺ :അയ്യോ ചീപ്പ് കാര്യങ്ങൾ ചെയ്യാത്തോരു മുതല് നീ മര്യാദക്ക് പറഞ്ഞത് കേട്ടാൽ മതി
പെട്ടെന്നായിരുന്നു ജാനിയും മെറിനും ക്യാന്റീനിലേക്ക് വന്നത്
കിരൺ :അവളുമാരു വന്നിട്ടുണ്ട് നീ റെഡിയായി ഇരുന്നോ