ഇരിക്കുമ്പോ വല്ല തേനീച്ചയും വന്ന് തേൻ കുടിച്ചാലോ.. കാടല്ലേ, പറയാൻ പറ്റില്ല
: ആ തേനീച്ച ഏതാണെന്ന് മനസിലായി…
ചായക്കപ്പുമായി നടക്കുന്ന അവളുടെ രണ്ട് തോളിലും കൈവച്ച് ഉന്തിക്കൊണ്ട് പുറത്തേക്ക് നടന്നു. ബലം മുഴുവൻ എന്റെ കൈകളിലേക്ക് തന്ന് വയറും ഉന്തിപ്പിടിച്ച് ഷീ വേച്ചു വേച്ചു പതുക്കെ നടന്നു.
: എന്താണ് ഷീ… ഗർഭം വല്ലതും ആയ… നടത്തിനൊക്കെ ഒരു പുതുമ
: പോ അവിടുന്ന്…
നാണത്തിൽ ചാലിച്ച മറുപടി കേൾക്കാൻ നല്ല രസമുണ്ട്. ദൂരേക്ക് കണ്ണുംനട്ട് ചൂടുചായ ഊതിയൂതി കുടിച്ചുകൊണ്ട് ഇന്നത്തെ ദിവസത്തിന് തുടക്കമിട്ടു. മുഴുവൻ കറങ്ങണം. ബീച്ച് ആക്ടിവിറ്റി മുഴുവൻ ചെയ്യാൻ തന്നെയാണ് പ്ലാൻ. ഹോട്ടലിന്റെ തന്നെ പാക്കേജിന്റെ ഭാഗമായി ഒരുപാട് കാര്യങ്ങൾ ചെയ്യാൻ ഉണ്ട്. രണ്ടുപേരെയും ഒരുപോലെ ത്രില്ലടിപ്പിക്കുന്നത് ഇന്ന് ചെയ്യാൻ പോകുന്ന പാരാസെയ്‌ലിംഗ് ആണ്.
കുളിച്ചൊരുങ്ങി പുറത്തേക്ക് ഇറങ്ങിയപ്പോഴേക്കും ഞങ്ങളെയും കാത്ത് ഒരു വണ്ടി നിൽപ്പുണ്ട്. ഡ്രൈവറും പിന്നെ ഒരു സുന്ദരി പെണ്ണും. അവളാണ് ഞങ്ങളുടെ ഇനിയുള്ള മുഴുവൻ കാര്യങ്ങളും നോക്കാൻ ചുമതലപ്പെടുത്തിയ ഗൈഡ്. ബ്യൂട്ടിഫുൾ എന്ന് അർഥം വരുന്ന അനോങ് എന്നാണ് ആ സുന്ദരിയുടെ പേര്. വിളിക്കാൻ എളുപ്പത്തിന് വേണ്ടി ഞാൻ “അന്ന” എന്ന് വിളിക്കാം എന്ന് പറഞ്ഞപ്പോൾ അവൾക്കും സന്തോഷമായി. അന്നക്കുട്ടി വാതോരാതെ സംസാരിച്ചുകൊണ്ടിരിക്കും. കാണുന്ന ഓരോ കാഴ്ചകളെക്കുറിച്ചും അവൾ ഞങ്ങൾക്കായി വിശദീകരിക്കും. ഞാൻ കാഴ്ചകൾ കണ്ടുകൊണ്ട് ഇരിക്കുമ്പോൾ ഷീ ഇംഗ്ളീഷിൽ ഒരു പ്രബന്ധം തന്നെ അവതരിപ്പിക്കുന്നുണ്ട്. അവൾക്ക് പിന്നെ ആളെ കയ്യിലെടുക്കാൻ അധികം സമയമൊന്നും വേണ്ടല്ലോ. രണ്ടും ഒടുക്കത്തെ കത്തി..
സ്പീഡ് ബോട്ടിൽ തുടങ്ങി ജെറ്റ് സ്കീയിങ് മുതൽ സ്‌കൂബാ ഡൈവിംഗ് വരെ ആയപ്പോഴേക്കും ശരിക്കും ത്രിൽ അടിച്ചു. കടലിനടിയിലെ മായ ലോകം കണ്ട് അമ്പരന്നു നിന്നു. കടലിന്റെ അടിത്തട്ടിൽ ഷിൽനയോടൊപ്പം വർണ മത്സ്യങ്ങളെ തഴുകി കടൽ ജീവികളുടെ മായികാ ലോകം കണ്ടറിഞ്ഞ് കരയിലെത്തി.
തിരകളെ വകഞ്ഞുമാറ്റി കുതിച്ചുപായുന്ന ബോട്ടിന് പുറകെ കെട്ടിയിട്ട പട്ടം പോലെ ആകാശത്തിൽ ഉയർന്നു പറന്ന് ആർത്തുവിളിച്ച് ഷിൽനയോടൊപ്പം പാരാസെയ്‌ലിംഗിൽ വിസ്മയം തീർത്തുകൊണ്ട് കരയിൽ തിരിച്ചെത്തിയതും ഷീ ഓടിവന്ന് എന്നെ കെട്ടിപ്പിടിച്ച് ആർത്തുല്ലസിച്ചു. ഇത്രയും നാൾ കരഞ്ഞുതീർത്ത കണ്ണീരിന് മുഴുവൻ അർത്ഥമുണ്ടാവുന്ന നിമിഷങ്ങൾ സമ്മാനിച്ചുകൊണ്ട് വൈകുന്നേരത്തോടുകൂടി വീണ്ടും ഹോട്ടലിലേക്ക് തിരിച്ചെത്തി. അന്ന ഡ്യൂട്ടി കഴിഞ്ഞ് പോകുമ്പോൾ ഷിൽനയെ വന്നുകണ്ട് ഒത്തിരിനേരം സംസാരിച്ച് അവളുടെ നമ്പറും വാങ്ങിയിട്ടാണ് പോയത്. എന്താണ് അവർ സംസാരിച്ചതെന്ന് കേൾക്കാൻ നിന്നില്ലെങ്കിലും ഷീ എന്തോ പണി ഒപ്പിക്കുന്നുണ്ടെന്ന് നമ്പർ കൊടുത്തപ്പോൾ മനസിലായി.
കിടിലൻ ഡിന്നറും കഴിഞ്ഞ് ചെറിയൊരു നീന്തൽ ആയാലോ എന്ന് പറഞ്ഞപ്പോഴാണ് അവൾ എന്തോ സർപ്രൈസ് ഒരുക്കിവച്ചിട്ടുണ്ട് അതുകൊണ്ട് വേഗം ഡ്രെസ്സുമാറി റെഡിയായി ഇരിക്കാൻ പറഞ്ഞത്.
: ഷീ… സംഭവം എന്താണെന്ന് പറയെടി…