കരയുമ്പോഴാ എനിക്ക് വിഷമം. എന്റെ ഷീ… ലോകത്തിന്റെ ഏത് കോണിൽ കൊണ്ടുപോയിട്ടായാലും നിന്റെ ആഗ്രഹം ഏട്ടൻ നടത്തിത്തരും. നിനക്കൊരു ദോഷവും വരാതെ ഞാൻ നടത്തിത്തരും.….മോള് പോയി കിടന്നോ.
ഷീ മുറിയിലേക്ക് ചെന്ന് കതകടച്ചിരുന്നു. അവൾ റൂമിൽ എത്തിയ ഉടനെ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി. അമ്മായിയെ കെട്ടിപിടിച്ച് പൊട്ടിക്കരഞ്ഞ് ഞാൻ എന്റെ സങ്കടം കുറച്ചുകൊണ്ടുവരാൻ ശ്രമിച്ചു. ഞങ്ങൾക്ക് രണ്ടാൾക്കും ധൈര്യം പകരാൻ അമ്മായി മാത്രമേ ഉള്ളൂ എന്ന ധാരണയായിരിക്കും, അമ്മായിയുടെ കണ്ണുകൾ നിറഞ്ഞില്ല. എന്നെ സമാധാനിപ്പിച്ചുകൊണ്ട് അമ്മായി എന്നെ ഷിൽനയുടെ അടുത്തേക്ക് പറഞ്ഞുവിട്ടു. എന്റെ മടിയിൽ തലവച്ചു കിടക്കുന്ന ഷിൽനയുടെ വയറിൽ പതുക്കെ തടവിക്കൊണ്ട് അവളുടെ ഉള്ളിൽ വളരുന്ന എന്റെ ചോരയെ ഞാൻ തലോടി.
കുറച്ചു ദിവസം ലീവെടുത്ത് ഞാൻ മുഴുവൻ സമയവും ഷിൽനയുടെ കൂടെ തന്നെ നിന്നു. പക്ഷെ ദൈവം ആ കുഞ്ഞിനും അധികം ആയുസ് നൽകിയില്ല. ഞങ്ങൾ രണ്ടാളെയും മാനസികമായി തകർത്തുകൊണ്ട് അതും പോയി. ആ സങ്കടത്തിൽ നിന്നും കരകയറാൻ കുറച്ചു വൈകിയെങ്കിലും, കൗൺസിലിംഗും, എന്റെ സ്നേഹവും, അമ്മായിയുടെ പരിചരണവും ഷിൽനയെ വീണ്ടും പഴയപോലെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. ഇപ്പോൾ അവളും ഞാനും യാഥാർഥ്യത്തിലേക്ക് ജീവിതത്തെ തിരിച്ചുവിട്ടു. ഇതാണ് ഞങ്ങളുടെ വിധിയെന്ന് ഓർത്ത് സന്തോഷത്തോടെ ജീവിക്കാൻ പഠിച്ചുതുടങ്ങി ഞങ്ങൾ.
അങ്ങനെയിരിക്കുമ്പോൾ ആണ് പ്രദീപേട്ടൻ പുതിയൊരു ആശയം മുന്നോട്ട് വയ്ക്കുന്നത്. അതിനുവേണ്ട എല്ലാ ഏർപ്പാടും ഷെട്ടി സാർ ചെയ്തിട്ടുണ്ടെന്നും നാളെ തന്നെ ഒരു ഡോക്ടറെ പോയി കാണണം എന്നും പറഞ്ഞ് രാത്രി ചിത്രയെയും കൂട്ടി ഫ്ലാറ്റിലേക്ക് വന്നു. കാര്യം എന്താണെന്ന് ഞാൻ ഷിൽനയോട് പറഞ്ഞില്ലെങ്കിലും അമ്മായിയോട് കാര്യങ്ങളൊക്കെ വിവരിച്ചു. മകളുടെ സന്തോഷം തിരികെകൊണ്ടുവരാൻ ഏതറ്റംവരെയും പോകാൻ തയ്യാറാണെന്ന് അമ്മായി സന്തോഷത്തോടെ പറഞ്ഞപ്പോൾ എന്നിലും അച്ഛൻ എന്ന മൊട്ട് വിരിഞ്ഞു തുടങ്ങി. ഇനിയത് പൂത്തുലഞ്ഞ് വസന്തമായി മാറണം എന്ന പ്രതീക്ഷയിൽ പ്രദീപേട്ടൻ പറഞ്ഞ ഡോക്ടറുടെ അടുത്തേക്ക് പോകാൻ തന്നെ തീരുമാനിച്ചു.
**********************
നീണ്ട കാത്തിരിപ്പിനൊടുവിൽ, ആ ദിവസം വന്നെത്തി… ,
കണ്ണുകൾ ഒരു വാതിൽ പടിയിലേക്ക് തന്നെ നോക്കിയിരിക്കാൻ തുടങ്ങിയിട്ട് കുറച്ചുനേരമായി. എത്രനേരം അങ്ങനെ നോക്കിയിരിക്കാനും ഞാൻ ഒരുക്കമാണ്. എനിക്കും ഷിൽനയ്ക്കുമായി ദൈവം കരുതിവച്ച പൊന്നോമനയെ നെഞ്ചിൽ ചേർത്തുപിടിച്ച് വരുന്ന ഷിൽനയെയും കാത്തിരിക്കുകയാണ് ഞാൻ.
കിഴക്ക് സൂര്യൻ ഉദിച്ചുയരാൻ വെമ്പൽകൊണ്ടു. സൂര്യകിരണങ്ങൾ ഭൂമിയിലേക്ക് പ്രവേശിക്കുമ്പോഴേക്കും എന്റെ കണ്ണുകളെ ഈറനണിയിച്ചുകൊണ്ട് ഷിൽനയുടെ കാല്പാദം വാതിൽപ്പടിയിൽ പതിഞ്ഞു. ആനന്ദാശ്രു കണ്ണുകളിൽ നിറഞ്ഞു. ഓടിച്ചെന്ന് ഷിൽനയുടെ കൈകളിൽ തൂവെള്ള തൂവാലയിൽ പൊതിഞ്ഞിരിക്കുന്ന പൊന്നോമനയുടെ മുഖത്തേക്ക് നോക്കിയതും കണ്ണുനീർ കുത്തിയൊഴുകി. തൊണ്ടയിടറി. വാക്കുകൾ പുറത്തേക്ക് വരുന്നില്ല. എന്റെ പുറകെ ഓടിയെത്തിയ അമ്മയും അച്ഛനും ഷിൽനയുടെ തലയിൽ തലോടിക്കൊണ്ട് എന്റെ മുതുകിൽ തട്ടിയപ്പോഴാണ് ഞാൻ സ്വബോധത്തിലേക്ക് വന്നത്…
: വാവേ…. മ്മ….
: മോളാ…ഏട്ടാ.
: ഷീ.. നമ്മുടെ മോള്… നിന്റെ ആഗ്രഹം പോലെത്തന്നെ ആയില്ലേ. ഇപ്പൊ സന്തോഷം ആയോ എന്റെ കുറുമ്പിക്ക്.
: ഉം… ഇനിയൊരു സന്തോഷംകൂടിയുണ്ട്. പറയട്ടെ.
: ഉം… പറ
: തുഷാരേ… തുഷാര മോളേ… മോളുടെ അച്ഛയിതാ.
കുഞ്ഞിനെ അമ്മയുടെ കയ്യിൽക്കൊടുത്ത് ഷീ എന്നെ കെട്ടിപിടിച്ചു. അവളെ വേർപെടുത്തി ആ നെറ്റിയിൽ ഒരുമ്മകൊടുത്ത് ഞാൻ അവളെ കെട്ടിപ്പുണർന്നു.
: ഏട്ടൻ വാ… ഇനിയൊരാളെ കാണാനില്ലേ..
കുഞ്ഞിനെ കയ്യിൽ എടുത്ത് ഷീ എന്നെയും കൂട്ടി ലേബർ റൂമിലേക്ക് കടന്നു. കുഞ്ഞിനെ നഴ്സുമാരെ ഏൽപ്പിച്ച് അവൾ എന്റെ കൈപിടിച്ച് ഒരു മുറിയിലേക്ക് കാലെടുത്തുവച്ചു. എന്നെ കണ്ടയുടനെ ആ കണ്ണുകൾ സന്തോഷംകൊണ്ട് നിറഞ്ഞു. ഓടിച്ചെന്ന് ആ കവിളുകൾ കോരിയെടുത്ത് ആ നെറ്റിയിൽ ചുണ്ടുകൾ ചേർത്ത് ഒരുമ്മകൊടുത്തു. നെറ്റിയിൽ ചുംബിച്ചിരിക്കുന്ന എന്റെ കഴുത്തിലൂടെ കയ്യിട്ട് അമ്മായി എന്നെ കെട്ടിപ്പുണർന്നു. എന്റെയും ഷിൽനയുടെയും പൊന്നോമനയ്ക്ക് 9 മാസം സംരക്ഷണമേകിയ ആ വയറിൽ ഞാനൊരുമ്മകൊടുത്തു. ഷിൽനയുടെ മാതൃത്വം സ്വന്തം അമ്മയിലൂടെ