ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Posted by

ഞാൻ ജെറിയെ പിടിച്ച് ഇരുത്തി

“ഒന്നുമില്ല മിസെ ഇവൻ പറഞ്ഞത് കാര്യമാക്കണ്ട മിസ് ഞങ്ങളുടെ പേര് എഴുതിക്കോ ഞങ്ൾ നോക്കിക്കോളം ക്യാന്റീൻ ലെ കാര്യം ”    ഞാൻ പറഞ്ഞു

” ഉം…..”

മിസ് ഇരുത്തി ഒന്ന് മൂളികൊണ്ട് പേര് എഴുതി എടുത്ത് അടുത്ത പരിപാടിയിലേക്ക് കടന്നു…

“ടാ നീ ഇത് എന്ത് ഭാവിച്ചാണ് ” മിസ് വേറെ കാര്യത്തിലേക്ക് പോയപ്പോൾ ഞാൻ ജെറിയോട് ചോദിച്ചു

“ടാ നീ കേട്ടില്ലേ ആ മൈരത്തി പറഞ്ഞത് അവൾ നിന്നെ കൊള്ളിച്ചല്ലേ അത് പറഞ്ഞത് .. ക്‌ളാസ് തുടങ്ങി ഇത്ര മാസമായിട്ടും നിന്നോട് ഒന്ന് ഒരു സോറി പോലും പറയാൻ പോയിട്ട് നിന്നെ ഈ ക്ളാസിൽ ഉള്ള ഒരു ക്ലാസ്മേറ്റ് എന്ന രീതിക്ക് പോലും ഒന്ന് മൈൻഡ് ചെയ്യാത്ത അവൾ ഇപോ നിന്നെ ഒന്ന് കളിയാക്കാൻ അവസരം കിട്ടിയപ്പോ കണ്ടില്ലേ നീ പറഞ്ഞത് …കൂടെ മറ്റേ മൈരുകളുടെ ചിരിയും എനിക്ക് അത് സഹിക്കില്ല എന്റെ സകല ടെബറും തെറ്റി അതാ ഞാൻ എണീറ്റത്.. മിസ് ഇല്ലായിരുന്നു എങ്കിൽ അവളെ ഒന്ന് പൊട്ടിച്ചേനെ ഞാൻ”

ഇതൊകെ കേട്ട് ഞാൻ ചിരിച്ചു

“ടാ അതിന് അവൾ എന്നെ കളിയാക്കിയയ് അല്ലെങ്കിലോ .. അവൾക്ക് അറിയാലോ ഞാൻ കാറ്ററിങ് നു പോകുന്നത് ആണെന്ന് അതുകൊണ്ട് പറഞ്ഞതും ആവല്ലോ ”

“മൈരാണ് ഇങ്ങനെ ഒരു മലരൻ ….ചുമ്മാതല്ല നിന്നെ പോണവരും വരുന്നവരും ഒക്കെ എയറിൽ കേറ്റുന്നത് … പോടാ പോ ” ജെറി തലക്ക് കൈ കൊടുത്ത് ഇരുന്നു

“ടാ പോട്ടെ ടാ നമുക്ക് നമ്മുട പണി നോക്കാം അവർ കളിയാക്കാകുക ആണേൽ കളിയാക്കട്ടെ  അതൊകെ ധൈര്യമായി നേരിടണം ”

” ഊവ എന്നിട്ടാണ് കിടന്നു അന്ന് മോങ്ങിയത് ഒന്ന് പോടാ മൈരേ ” ജെറി പിന്നേം മുഖം തിരിച്ചു പറഞ്ഞു
ഞാൻ അവനെ നോക്കി വെളുക്കെ ചിരിച്ചു കൊണ്ട് ഇരുന്നു അപ്പോഴാണ് പെട്ടെന്ന് ഞാൻ അക്ഷരയെ നോക്കിയപ്പോൾ അവൾ എന്നെ നോക്കിക്കൊണ്ട് ഇരുന്നത് ഞാൻ ശ്രദ്ധിച്ചത് .. ഞാൻ നോക്കിയത് കണ്ടു അവൾ പെട്ടന്ന് തല വെട്ടിച്ചു കളഞ്ഞു..

അടുത്താഴ്ചയാണ് എക്സിബിഷൻ 3 ദിവസമുണ്ട് പരിപാടി ഫുൾ ഓട്ടം ആയിരിക്കും  ഞങ്ങളുടെ കോളേജിൽ എല്ലാവരും നല്ല ഉത്സാഹത്തിൽ ആണ് .. ക്യാന്റീൻ ന്റെ

Leave a Reply

Your email address will not be published. Required fields are marked *