ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Posted by

കണ്ടുള്ളൂ പിന്നെ സങ്കടം വന്നു അത് പോട്ടെ അതിലും വലുത് ഒക്കെ ഈ പ്രായത്തിനുള്ളിൽ ഞാൻ കണ്ടതാ എന്തായാലും പോട്ടെ ടാ  ‘അമ്മ വിഷമിക്കും ഇനിയും കണ്ടില്ലേൽ ”

“നിക്ക് ഞാൻ കൊണ്ട് ആക്കാം നിന്നെ വീട്ടിൽ”

“നീ എന്നെ കോളേജിന് മുന്നിൽ ഇറക്കിയാൽ മതി അവിടെ എന്റെ സൈക്കിൾ ഉണ്ട് ഞാൻ പൊകോളാം”

അങ്ങനെ ആയിരുന്നു തുടക്കം ജെറി ഇപോ എനിക്ക് നല്ലൊരു കൂട്ടുകാരൻ ആണ് മിക്കപ്പോഴും അവൻ എന്നെ വീട്ടിൽ കൊണ്ടു പോകും അവന്റെ അമ്മക്കും ഞാൻ ചെല്ലുന്നത് നല്ല ഇഷ്ടമാണ്
കോളേജിൽ മാസങ്ങൾ കഴിഞ്ഞു കൂട്ടുകാരെ വേണ്ട എന്ന നിലപാടിൽ നടന്ന എനിക്ക് പക്ഷെ ജെറി ടെ കൂടെ ചേർന്ന ശേഷം കോളേജിൽ ഒരുപാട് കൂട്ടുകാരെ കിട്ടി ..പക്ഷെ ഒരേ ക്ലാസ്സിൽ ആണേൽ കൂടെ അക്ഷരയോട് ഒരക്ഷരം മിണ്ടാൻ പോയിട്ട് അവളെ ഒന്ന് നോക്കാൻ പോലും എനിക്ക് താല്പര്യം ഇല്ലായിരുന്നു അവളും ഞാൻ ആ ക്ലാസിൽ ഉള്ളതായി പോലും ഭാവിക്കുന്നില്ല എന്നാൽ ബാക്കി എല്ലാരും അവളൂടെ ലാവിഷ് ചിലവും ഒക്കെ കൊണ്ട് ഭയങ്കര കമ്പനിയും ആയിരുന്നു.. ഇതൊന്നും പോരാഞ്ഞിട്ട് ഞങ്ങളുടെ ഇൻ ചാർജ് ആയിട്ടുള്ള സൗമ്യ മിസ് അവളുമായി ഒടുകത്തെ കമ്പനിയും ആയി അവളെ പിടിച്ചു ക്ലാസ് ലീഡറും ആക്കി. ഇതിനൊക്കെ ഇടയിൽ രാജൻ ചേട്ടന്റെ കൂടെയുള്ള കാറ്ററിങ്നു പോക്ക് നിർത്തിയതും ഇല്ല അങ്ങനെ ഇരിക്കുമ്പോൾ ആണ് കോളേജിൽ ഒരു എക്സിബിഷൻ വന്നത്. കേരളത്തിലെ എല്ലാ കോളേജിൽ നിന്നുള്ള വിദ്യാർത്ഥികളും പങ്കെടുക്കുന്ന എക്സിബിഷൻ ആയിരുന്നു അത്, രാവിലെ തന്നെ സൗമ്യ മിസ് ക്ലാസ്സിൽ വന്നു എക്സിബിഷൻ ന്റെ കാര്യങ്ങൾ പറയാൻ തുടങ്ങി ടീച്ചർക്ക് ആണ് അത്രേ കോർഡിനേഷൻ ചുമതല ഒക്കെ കൊടുത്തിരിക്കുന്നത് അതിനാൽ ഞങ്ങൾ എല്ലാരും ടീച്ചറെ സപ്പോർട്ട് ചെയ്ത് കൂടെ ഉണ്ടാവണമെന്ന് .. അത് പിന്നെ എല്ലാരും ഉണ്ടാവും ടീച്ചർ ഒന്ന് പറയേണ്ട കാര്യമേ ഉള്ളൂ ടീച്ചറെ എല്ലാർക്കും ഭയങ്കര മതിപ്പ് ആണ് , എനിക്കും അങ്ങനെ തന്നെ പക്ഷെ അവളോട് ടീച്ചർ അമിത സുഹൃദം കാണിക്കുന്നത് മാത്രമാണ് എനിക്ക് കുറച്ചു നീരസം ഉള്ളത് പക്ഷെ ഞാൻ അത് വലുതായി മൈൻഡ് ചെയ്യാറില്ല അതൊകെ അവരുടെ പേഴ്‌സ്നൽ കാര്യമല്ലേ..

“കിരൺ എന്താ ആലോചിച്ചു ഇരിക്കണേ തനിക്ക് എന്ത് സെക്ഷനിൽ ആണ് നിൽക്കാൻ താല്പര്യം”
ആലോചനകളിൽ നിന്ന് ടീച്ചറുടെ ശബ്ദം കേട്ട് ഞാൻ ഞെട്ടി എണീറ്റപ്പോൾ എല്ലാരും എന്നെ നോക്കുന്നതാണ് കണ്ടത്

“അത് മിസ്… പിന്നെ … ”
പെട്ടെന്നുള്ള ചോദ്യത്തിൽ മറുപടി ഒന്നുമില്ലാതെ ഞാൻ തപ്പി .. ജെറി അടുത്ത് ഇരുന്ന് ശബ്ദം താഴ്ത്തി എന്തോ പറയുന്നത് കേട്ട് ഞാൻ ഒന്ന് കുനിഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *