വന്നു അക്ഷരയെ കാത്ത് നില്പുണ്ട് അവൾ അതിനടുത്തേക്ക് നടന്നു പോകുന്നത് കണ്ടു ഞാൻ പതിയെ ക്ലാസിൽ നിന്ന് ഇറങ്ങി . ഇനി പെട്ടെന്ന് വീട്ടിൽ എത്തി എന്തെങ്കിലും കഴിക്കണം ഉച്ചക്ക് ഒന്നും കഴിക്കാഞ്ഞത് കൊണ്ട് വയർ ശരണം വിളി തുടങ്ങി… അതും കരുതി ഗേറ്റ് ലക്ഷ്യമാക്കി ഞാൻ നടന്നു , അക്ഷരയുടെ കാർ അപ്പോഴും അവിടെ തന്നെ കിടപ്പുണ്ട് അവൾ ക്ലാസിലെ കുറെ കുട്ടികളുമായി സംസാരിച്ചു നിൽക്കുകയാണ് ‘ഇത്ര പെട്ടെന്ന് കൂട്ടുകാർ ഒക്കെ ആയോ ഞാൻ കരുതി’ അതും നോക്കി ഗേറ്റ് കടന്നതും എന്റെ കയ്യിൽ ഒരു പിടുത്തം വീണു ഞെട്ടി തിരിഞ്ഞു നോക്കിയ ഞാൻ കാണുന്നത് ചിരിച്ചു കൊണ്ട് നിൽകുന്ന ജെറിയെ ആണ്
” നീ ഇപ്പോഴും അവളെ തന്നെ ശ്രദ്ധിക്കുന്നത് കണ്ടിട്ടും നിനക്കു അവളെ അറിയില്ല ന്ന് കരുതാൻ ഞാൻ അത്ര പൊട്ടൻ ഒന്നും അല്ല”
“എന്തൊക്കെയാ ജെറി നീ പറയുന്നേ നീ കയ്യ് വിട് എനിക്ക് പോണം വിശന്നിട്ടു വയ്യ വീട്ടിൽ ചെന്ന് വേണം കഴിക്കാൻ ” ഞാൻ അവന്റെ കൈ വിടുവിക്കാൻ നോക്കി കൊണ്ട് പറഞ്ഞു
“ഓഹോ നിനക്ക് മാത്രേ വിശപ്പ് ഉള്ളല്ലേ ? നല്ല കിടിലൻ ട്രീറ്റ് കിട്ടിയിട്ട് നിന്റെ കൂടെ ഇന്ന് ഒന്നും കഴിക്കാതെ ഇരുന്ന എന്റെ കാര്യമോ അപ്പോൾ??”
“ഞാൻ നിന്നോട് പറഞ്ഞതല്ലേ പോയ് കഴിക്കാൻ എന്റെ കൂടെ ഇരിക്കണ്ടന്ന്”
“എടാ മൈരേ … നീ എന്നെ കൊണ്ട് തെറി വിളിപ്പിക്കല് ഇങ് വന്നേ” അവൻ എന്നെയും വലിച്ചു കൊണ്ട് ബൈക്ക് പാർക്കിങിന് അടുത്തേക്ക് പോയി
ഞങ്ൾ നടന്നു പോയപ്പോൾ ഞങ്ങളെ മറികടന്ന് ഓഡി പോയിരുന്നു അതിന്റെ ബാക് സീറ്റിൽ നിന്ന് 2 ഉണ്ട കണ്ണുകൾ എന്നെ നോക്കുന്നത് ഞാൻ ശ്രദ്ധിചിരുന്നു
” ഉം കേറു” ജെറി അവന്റെ പൾസർ സ്റ്റാർട്ട് ചെയ്തുകൊണ്ട് പറഞ്ഞു
“ഏയ് ഞാൻ ഇല്ല നീ വിട്ടോ എന്റെ സൈക്കിൾ അവിടെ ഇരുപ്പുണ്ട് ” ഞാൻ ഗേറ്റിന് പുറത്തേക്ക് കൈ കാണിച്ചു കൊണ്ട് പറഞ്ഞു
“സൈകിള കോപ്പ് മര്യാദക്ക് കേറടാ നിന്റെ സൈക്കിൾ ഒക്കെ നമുക്ക് പിന്നെ എടുക്കാം ”
അവസാനം മടിച്ചു മടിച്ചു കിരൺ ബൈക്കിൽ കേറി , ജെറി ബൈക് പറപ്പിച്ചു
കുറെ പോയ ശേഷം ആ ബൈക്ക് ഒരു വലിയ 2 നില വീട്ടു മുറ്റത്തേക്ക് കേറി
” ഇറങ്ങട”
അന്തം വിട്ടു ഇരിക്കുന്ന കിരൺ നെ നോക്കി ജെറി പറഞ്ഞു
“വാടാ….. “ബൈക്കും പാർക്ക് ചെയ്ത് ജെറി വീട്ടിനുള്ളിലേക്ക് കിരൺ നെ ക്ഷണിച്ചു
“ഇതാണ് എന്റെ വീട് ഇരിക്ക് … അമ്മാ …”
ജെറി കിരണിനെ സോഫയിൽ ഇരുത്തി ഉള്ളിലേക്ക് നോക്കി വിളിച്ചു
“എന്താടാ ചെറുക്കാ കിടന്നു കൂവുന്നെ”
അടുക്കള ഭാഗത്ത് നിന്നും ഒരു സ്ത്രീ ഇറങ്ങി വന്നു അവന്റെ അമ്മയാണ്