“എന്താടാ നിനക്ക് ഒരു ഭാവ വ്യത്യാസവും ഇല്ലല്ലോ ?? നീ വരില്ലേ”
ഹേയ് ഞാൻ ഇല്ലട
ങേ അതെന്താ ചുമ്മ വാടാ എല്ലാർക്കും ഒന്ന് കമ്പനി ഒക്കെ ആവല്ലോ
ഇല്ലട നീ പോയിട്ട് വാ ഞാൻ ഇവിടെ കാണും
അങ്ങനെ നീ പോണില്ലേൽ ഞാനും പോണില്ല
ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു
അങ്ങനെ അടുത്ത പിരീഡ് തുടങ്ങി മഹേഷ് സർ ന്റെ ക്ലാസ് ആയിരുന്നു അടുത്തത് വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ പുള്ളിക്കാരൻ എല്ലാരും ആയി നല്ല സിങ്ക് ആയി .. ക്ലാസിൽ നിന്ന് ഒരു പരിസ്ഥിതി ക്ലബ് ഒക്കെ തുടങ്ങണം എന്നൊക്കെ ആയിരുന്നു പുള്ളി മെയിൻ ആയിട്ട് പറഞ്ഞത് എല്ലാവർക്കും അതിന് ഭയങ്കര താല്പര്യവും ആയിരുന്നു ..
അങ്ങനെ പതിവ് ചടങ്ങുകൾ ഒക്കെ കഴിഞ്ഞു ഉച്ചകത്തെ ഇന്റർവൽ ആയി
ബെൽ അടിച്ചപ്പോൾ തന്നെ അക്ഷര വീണ്ടും പഴേ സ്ഥാനത് എത്തി എല്ലാവരേം ക്യാന്റീനിലേക്ക് ക്ഷണിച്ചു , ഞാനും ജെറിയും അനങ്ങിയില്ല ബാക്കി എല്ലാവരും നേരെ അവളുടെ കൂടെ പോയി പലരും ഞങ്ങളോട് വരുന്നില്ലേ ന്ന് ചോദിച്ചെങ്കിലും വരുന്നില്ല വേറെ കുറച്ചു പരിപാടി ഉണ്ടെന്ന് ഓക്കെ ജെറി കളവ് പറഞ്ഞു .
“ടാ നീ പോണേൽ പൊക്കോ ഞാൻ വരുന്നില്ല ന്നെ ഉള്ളൂ ” എല്ലാവരും അങ്ങു മാറി കഴിഞ്ഞപ്പോൾ ഞാൻ ജെറിയെ നോക്കി പറഞ്ഞു
“ടാ അത് നീ വിട് ഞാൻ പോണില്ല നീയും പോണില്ല… ബൈദുബൈ ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയണം പറ്റുമോ??? ”
ഞാൻ ചോദ്യ ഭാവേണ ജെറിയെ നോക്കി
എന്താടാ??
നിനക്ക് ആ അക്ഷര യെ മുന്നേ അറിയാമോ??
ഞാൻ ഒന്ന് ഞെട്ടി .. എന്റെ ഞെട്ടൽ അവൻ ശ്രദിച്ചതും എനിക്ക് മനസിലായി
ഹേയ് ആർ ഏയ്… ഇല്ല ല്ല ഇല്ലട
ഞാൻ തപ്പി തടഞ്ഞു… അത് മനസിലാക്കിയ അവൻ പിന്നേം എന്റെ മുന്നിൽ ഡസ്കിൽ കേറി ഇരുന്നു
ടാ നിന്നെ പരിചയപെട്ട് കുറച്ചു മണിക്കൂറുകൾ ആയിട്ടെ ഉള്ളൂ എങ്കിൽ കൂടെ ഞാൻ നിന്നെ എന്റെ ബെസ്റ്റ് ഫ്രണ്ട് നെ പോലാ കാണുന്നത് , ഈ കോളേജിൽ ഞാൻ ആദ്യം പരിചയപ്പെട്ടതും നിന്നെയാണ് അത് കൊണ്ട് നമ്മൾ ഇനി ബെസ്റ്റ് ഫ്രണ്ട്‌സ് ആണ് അല്ലെ???