ജെറി യും രാജൻ ചേട്ടനും പുറകെയും ഓടി
ജെറിയുടെ വണ്ടിയിൽ ഹോസ്പിറ്റലിൽ എത്തിയപ്പോൾ തന്നെ ഞാനിറങ്ങി ഓടുകയായിരുന്നു അവസാനം അമ്മയെ കണ്ടപ്പോഴാണ് ശ്വാസം നേരെ വീണത്
“എന്തിനാടാ കരയുന്നെ എനിക്ക് ഒന്നും പറ്റിയില്ലലോ … ഞാൻ എപ്പോഴും പറയല്ലേ എന്റെ മോൻ നല്ല നിലയിൽ എത്തിയിട്ടെ ഞാൻ പോവൂ ന്ന് ”
അമ്മയുടെ അടുത്ത് ബെഡിൽ തലവച്ചു കരയുന്ന എന്റെ തലയിൽ തലോടികൊണ്ടു ‘അമ്മ പറഞ്ഞു
“ഞാൻ അറിഞ്ഞില്ല അമ്മേ അമ്മ വിളിച്ചത്”
“അറിയാം ടാ പൊട്ട നീ അവിടെ തിരക്ക് അല്ലെ .. പോട്ടെ സാരമില്ല നിങ്ങൾ കോളേജിലേക്ക് പൊക്കോ എനിക്ക് ഒന്നും ഇല്ല ഇവിടെ രാജൻ ഉണ്ടല്ലോ കുറച്ചു കഴിഞ്ഞു പോകാം ന്ന ഡോക്ടർമാർ പറഞ്ഞത് ”
അപ്പോഴാണ് അടുത്ത് നിന്നിരുന്ന കിരണ് ന്റെ ഫോണ് ശബ്ദിച്ചത്
അവൻ എടുത്ത് നോക്കിയപ്പോൾ അതിൽ എന്റെ നമ്പർ ആണ് തെളിഞ്ഞു വന്നത് … ജെറി അത്ഭുതതോടെ എന്നെ നോക്കി
“ടാ നിന്റെ ഫോണിൽ നിന്ന് കോൾ വരുന്നല്ലോ ”
“ങേ ഫോണ് എന്റെ ബാഗിൽ അല്ലെ പിന്നെ എങ്ങനെ” ഞാൻ അതും പറഞ്ഞു ബാഗ് എടുത്ത് നോക്കി പക്ഷെ ഫോണ് അതിൽ ഇല്ലായിരുന്നു
“ടാ ജെറി കോൾ എടുക്ക് ഇതിൽ ഫോണ് കാണുന്നില്ല”
ജെറി ഫോണ് അറ്റൻഡ് ചെയ്തു
“ഹലോ ”
“ഹലോ ജെറി .. കിരണ് അടുത്ത് ഉണ്ടോ ”
ഒരു പെണ്ണിന്റെ ശബ്ദമാണ് .. അവൻ ഇതാരടാ ന്ന രീതിക് എന്നെ നോക്കി
ഞാൻ ആണേൽ ഒന്നും മനസിലാവാതെ നില്കുവാണ്
ജെറി ഫോണ് എന്റെ കയ്യിലേക്ക് തന്നു
“ഹലോ ”
“ഹലോ കിരണേ ഫോണ് തപ്പുവാ ല്ലേ ഇപോ … ഫോണ് എന്റെ കയ്യിൽ ഉണ്ട് മെയിൻ ഹാളിലേക് വ ഫോണ് തരാം ”
എനിക്ക് ആളെ മനസിലായില്ല
“ആരാ ഇത് എന്റെ ഫോണ് എങ്ങനെ തന്റെ കയ്യിൽ ”
“അതൊകെ പറയാം നിങ്ങൾക്ക് മെയിൻ ഹാളിന്റെ അങ്ങോട്ട് വാ ക്യാന്റീൻ ൽ ഇപോ തിരക്ക് കുറഞ്ഞല്ലോ ല്ലേ ഇനി ആർക്കും വിളമ്പാൻ ഒന്നും ഇല്ലാലോ ” പിന്നെ കേട്ടത് ഒരു പൊട്ടി ചിരിയാണ്