ഉണ്ടകണ്ണി 2 [കിരൺ കുമാർ]

Posted by

ചുമതല ഉള്ള കൊണ്ട് ഞങ്ങൾ അവിടേക്ക് വേണ്ട സാധനങ്ങളും മറ്റും വാങ്ങുന്നതിനും ഒക്കെ ആയിട്ട് മാർക്കറ്റിലും മറ്റുമൊക്കെ ആയി എപ്പോഴും ബിസിയാണ്.. അതിനിടക്ക് അമ്മക്ക് പഴേ ശ്വാസം മുട്ടൽ വീണ്ടും തടുങ്ങി എക്സിബിഷൻ ന്റെ തലേ ദിവസം ആയപ്പോൾ ഒട്ടും വയ്യാത്ത സ്ഥിതി ആയി ഞാൻ ആവുന്ന പറഞ്ഞു ലീവ് പറഞ്ഞു വീട്ടിൽ നിൽക്കാമെന്ന് പക്ഷെ ‘അമ്മ സമ്മതിചില്ല എക്സിബിഷൻ നന്നായി നടക്കണം നിങ്ങളോട് ഏൽപിച്ച ജോലി നന്നായി ചെയ്യണം എന്നൊക്കെ പറഞ്ഞു ‘അമ്മ എന്നെ കോളേജിൽ പറഞ്ഞു വിട്ടു ഞാൻ എന്ത് ആവശ്യം ഉണ്ടേലും ഫോണ് ചെയ്യാനും പറഞ്ഞിരുന്നു അമ്മയോട്..

അങ്ങനെ കോളേജിൽ എത്തി അവിടെ ആണേൽ എല്ലാരും ഫുൾ ബിസി എല്ലാ കോളേജിൽ നിന്ന് എക്സിബിഷനിൽ പങ്കെടുക്കാനും അത് കാണാനുംഒക്കെ ആയിട്ട് കുട്ടികളും സാറുമാരും ഒക്കെ വന്നു ഫുൾ തിരക്ക് ആണ്.. ക്യാന്റീനിൽ ഞങ്ൾക്ക് നിന്ന് തിരിയാൻ സമയം കിട്ടുന്നില്ല ഞാനും ജെറിയും പിന്നെ സീനിയർസ് ൽ അതേ ചുമതല കിട്ടിയ കുറെ ചേട്ടന്മാരും ഒക്കെ കൂടെ പിടിപ്പത് പണിയിൽ ആണ് … ഉച്ചക്കത്തെ ചോറൂണ് കഴിഞ്ഞപ്പോ തന്നെ ഞങ്ങൾ വിളമ്പി ചത്തത് പോലെ ആയിരുന്നു തിരക്ക് ഒന്ന് കുറഞ്ഞപ്പോൾ ഞങ്ങൾ ക്യാന്റീൻ ലെ ബഞ്ച് എടുത്ത് ഇട്ട് ഒന്ന് നടുനിവർത്താൻ കിടന്നപ്പോൾ ആണ് എനിക്ക് നല്ല പരിചയമുള്ള ആരോ ക്യാന്റീനിലേക്ക് വരുന്നത് ഞാൻ കണ്ടത്…

“രാജൻ ചേട്ടൻ” എന്റെ നാക്കുകൾ മന്ത്രിച്ചു

രാജൻ ചേട്ടൻ പരിഭ്രമപ്പെട്ട വരുന്നത് ന്ന് കണ്ടപ്പോൾ തന്ന എനിക്ക് മനസിലായി

“ടാ കിരണേ നീ ഇത് എവിടാ ടാ എത്ര വട്ടം വിളിച്ചു ഞാൻ നിന്നെ നിനക്ക് ആ ഫോണ് ഒന്ന് എടുത്തൂടെ??” പുള്ളി നല്ല ദേഷ്യത്തിൽ ആണ് പറയുന്നത്

“അയ്യോ ഞാൻ ഫോണ് ബാഗിൽ വച്ചിരിക്കുവാ ചേട്ടാ പക്ഷെ സൈലന്റ് അല്ലാലോ വിളിച്ച അറിഞ്ഞേനെ …  വിളിച്ചിരുന്നോ??” ഞാൻ ബാഗ് എടുത്ത് സംശയത്തോടെ  തിരക്കി

“വിളിച്ചോ ന്നോ കോപ്പ് … നീ വന്നേ നമുക്ക് ഒരു സ്‌ഥലം വരെ പോകാം ” പുള്ളി സ്വല്പം സീരിയസ് ആയി പറഞ്ഞു .. പുള്ളിയുടെ ഭാവം കണ്ടതും എന്റെ തലയിലൂടെ ഒരു മിന്നൽ പാഞ്ഞു

“രാജൻ ചേട്ടാ ‘അമ്മ…..” പറഞ്ഞു മുഴുവിപ്പിക്കുന്നതിന് മുന്നേ എന്റെ വാക്കുകൾ ഇടറി പോയിരുന്നു …

“എത്ര വട്ടം വിളിച്ചടാ ആ പാവം നിന്നെ … അവസാനം എന്നെ വിളിക്കുമ്പോൾ ജീവിശ്വാസം ഇല്ലാതെ വലിക്കുക ആയിരുന്നു എങ്ങനെയോ ഞാൻ ഓടി വന്നു ഇപോ ഹോസ്പിറ്റലിൽ ഉണ്ട് മോൻ പേടിക്കണ്ട”  രാജൻ ചേട്ടൻ പറഞ്ഞു

“അയ്യോ ന്റെ ‘അമ്മ…… ഞാൻ  കരഞ്ഞു കൊണ്ട് പുറത്തേക്ക് ഓടി ..

Leave a Reply

Your email address will not be published. Required fields are marked *