രാവണചരിതം [M.D.V]

Posted by

ഇഷ്ടംകൊണ്ട് ഞാൻ ചിലപ്പോ ക്ഷമിക്കും, പക്ഷെ…”

“മൈഥിലീ, അതൊക്കെ കഴിഞ്ഞതല്ലേ… നമുക്ക് മറക്കാം മൈഥിലി, എനിക്ക് നീ മാത്രമല്ലെ ഉള്ളൂ, വിവേകാനന്ദ, ഇല്ലത്തിൽ അനാഥനായി ജനിച്ചു വളർന്നവനാണ് ഞാൻ, പക്ഷെ നീ എന്നോട് ഇഷ്ടമാണെന്നു പറഞ്ഞ ദിവസം മുതലാണ്, എന്റെ ജീവിതത്തിനു അർഥമുണ്ടായത് തന്നെ! നീയും കൂടെ…എന്നെ….ഞാൻ ജീവിച്ചിരിക്കില്ല! മൈഥിലി…”

“എന്താ അജയ്, നിനക്ക് സ്വന്തമായി കാർ ഉണ്ട്! ബാങ്കിൽ ജോലിയുണ്ട്! കാണാനും ക്യൂട് ആണ്. കേവലം എന്നെ പോലെ ഒരു ക്ലാർക്ക് ജോലിയുള്ള പെണ്ണിന്റെ പിറകെ നടന്നു സമയം കളയാൻ നിക്കല്ലേ…”

“മൈഥിലി. നിക്ക്!!”

“ഉം പറ!” മൈഥിലി അജയന്റെ കണ്ണിലേക്ക് തന്നെ നോക്കി. അവന്റെ മുഖം വല്ലാതെ ടെൻഷൻ അടിച്ചിരുന്നു. വിറയ്ക്കുന്ന കൈകളോടെ അവൻ പറഞ്ഞു.

“അപ്പൊ ഫൈനൽ ആയിട്ട് നീയെന്താണ് പറയുന്നേ!”

“എനിക്കിച്ചിരി ടൈം വേണം. അച്ഛനെ കൺവിൻസ്‌ ചെയ്യാൻ. വീടിന്റെ പേരിൽ ഉള്ള ആ ലോണും ബാധ്യതയും തീർക്കാൻ! അത്രയേ ഞാൻ ചോദിക്കുന്നുള്ളു….
ഞാൻ നിനക്കായി കാത്തിരിക്കാം പോരെ…”

“ശെരി, പക്ഷെ….”

“ഒരു പക്ഷെയുമില്ല, അജയ് ഇപ്പൊ ചെല്ല്, കാർ അവിടെ പാർക്ക് ചെയ്തേക്കുവല്ലേ. പൊയ്ക്കോ….”

12-September-2017 7:30AM
Maidhili’s Residence, Fort Kochi

“എപ്പോഴാണ് ബോഡി എത്തിക്കുന്നത്?!”

“ഇന്ന് ഉച്ചയാകുമെന്നാണ് പറഞ്ഞത്”

“മാധുരിക്ക്‌ സ്‌കൂളിൽ പഠിക്കുമ്പോ ഒന്നു രണ്ടു തവണ ശ്വാസം മുട്ടൽ വന്നിരുന്നതായി പറഞ്ഞിട്ടുണ്ട്….ഇതിപ്പോ ഉറങ്ങികിടക്കുമ്പോ….എന്താല്ലേ!”

“മൈഥിലി ജനിക്കുമ്പോഴാണ്, അയ്യർ അങ്കിളിന്റെ ഭാര്യ രുക്മിണി, വിട്ടുപോയത്.”

“അയ്യർ അങ്കിളിന്റെ അവസ്‌ഥ ആലോചിക്കുമ്പോ സങ്കടം വരുന്നുണ്ട്!”

“എനിക്കുമതെ, പക്ഷേ പാവം മഹേഷ്, അവനോ….രണ്ടു വയസുള്ള തെന്നലിനെയും കൊണ്ടെങ്ങനെ ഡൽഹിയിൽ തനിച്ചു കഴിയും….”

മാധുരിയുടെ മരണവാർത്ത അറിഞ്ഞ കുടുംബക്കാരും വീട്ടുകാരും ആ കായലോരത്തുള്ള ഉള്ള ചെറിയ വീടിന് മുന്നിൽ തടിച്ചു കൂടി. അവർ തമ്മിൽത്തമ്മിൽ സംസാരിക്കുമ്പോ ഉമ്മറപ്പടിയിൽ നരച്ച കുറ്റി താടിയും, വെച്ചുകൊണ്ട് വെള്ള ബനിയനും വെള്ള മുണ്ടും ഉടുത്തുകൊണ്ട്, സുബ്രമണ്യം അയ്യർ എന്ന വയോധികൻ ജീവച്ഛവം പോലെയിരുന്നു”

5-February-2040 10:45PM

Leave a Reply

Your email address will not be published. Required fields are marked *