“ബ്ലാ ബ്ലാ ബ്ലാ.. അബൾ അസൈന്മെൻ്റിലൊക്കെ അല്പം പിന്നിലാണ്. ഒന്നും അറിയാത്തത് പോലെ സഹായം വല്ലതും വേണോന്ന് ചോദിയ്ക്ക്..”
“അവൾ നോക്കുന്നെന്ന് പറഞ്ഞത് എനിക്ക് മനസ്സിലായില്ല”
“നീ ചെയ്യുന്നതും പറയുന്നതും ഒക്കെ അവൾ നോക്കിയിരിക്കാറുണ്ട്. ചെലപ്പോളൊക്കെ അവളുടെ സീറ്റിൽ എണീറ്റ് നിന്ന് ചുമ്മാ നിന്നെ നോക്കി നിൽക്കുന്നതും കണ്ടിട്ടുണ്ട്. നിൻ്റെ പ്രെസൻ്റേഷൻ സമയത്ത് ഞാൻ ചുമ്മാ നിന്നെ ഒന്ന് കളിയാക്കി അവളോട് തമാശ പറഞ്ഞപ്പോ അവള് നാണിച്ച് ചൊവന്ന്..”
“യൂ മീൻ, വസന്തം മറ്റേ ചെറിമരം?”
“യാ യാ, ഇപ്പ നിൻ്റെ മുഖത്തുള്ള അതേ ഭാവം”
“ഞാ.. ഞാൻ? എനിക്കങ്ങനെയൊന്നും ഇല്ല.. ഞാൻ പിന്നെ..”
“അതേയതേ.. “ അവൾ പൊട്ടിച്ചിരിച്ചു. “അഞ്ച് മിനിറ്റ് മുന്നേ എന്നെ പീഢിപ്പിക്കാൻ ശ്രമിച്ചവനാ. ദാ അടുത്ത പെണ്ണിൻ്റെ കാര്യം കേട്ടതും ചാടി. എല്ലാനും കണക്കാ”
പിന്നെ അവൾ എണീറ്റ് എൻ്റെ കവിളിൽ ചുംബിച്ചു. “വാ, ലേറ്റായി..”
തിരികെ ഓഫീസിൽ ചെന്ന് ബാഗുമെടുത്ത് പോരാൻ തുടങ്ങിയപ്പോളാണ് ദീപ്തിയുടെ കാര്യം ഓർത്തത്. ബാഗുമായി അവളുടെ സീറ്റിനെ പാസ്സ് ചെയ്ത് നടന്നു. പിന്നെ പെട്ടന്ന് തിരിഞ്ഞ് നോക്കി. അവൾ എന്നെ നോക്കിയിരിയ്ക്കുകയായിരുന്നു. ഞാൻ തിരിഞ്ഞ് നോക്കിയതും അവൾ നോട്ടം മാറ്റി സ്ക്രീനിലേയ്ക്കാക്കി. സ്ക്രീനിൽ തുറിച്ച് നോക്കിയിരിയ്ക്കാൻ തുടങ്ങി. ഞാൻ അവളുടെ അടുത്തേയ്ക്ക് നടന്നു. അവൾ വീണ്ടും പാളിനോക്കിയപ്പോൾ ഞാൻ അടുത്തേയ്ക്ക് നടന്നുവരുന്നതാണ് കണ്ടത്. ദീപ്തി വളരെ നെർവസ് ആയിരുന്നെന്ന് എനിയ്ക്ക് തോന്നി. അവൾ സീറ്റിൽ നിന്ന് എണീറ്റ് നിന്നു. പിന്നെ അവിടെ തന്നെ ഇരുന്നു. ഞാൻ അവളുടെ സീറ്റിനരികിൽ ചെന്ന് നിന്നു. അവളുടെ കണ്ണുകൾ സ്ക്രീനിൽ തന്നെ ആയിരുന്നു. ഞാൻ അവളുടെ സ്ക്രീനിലേയ്ക്ക് നോക്കി. സ്ക്രീൻ കാലിയായിരുന്നു. ഒരു ലൈൻ മാത്രം ഡിസ്പ്ലേ ചെയ്തിരിയ്ക്കുന്ന ടെർനിമൽ വിൻഡോ. അവൾ എന്തോ പ്രോഗ്രാം പരീക്ഷിച്ച് നോക്കുകയായിരുന്നു എന്ന് എനിക്ക് മനസ്സിലായി.
“ലുക്ക്സ് ലൈക് ഇറ്റ് ഈസ് സ്റ്റക്ക്..”, ഞാൻ പരമാവധി ഗൗരവത്തിൽ പറഞ്ഞു.
“അതേ.. യെന്ന് തോന്നുന്നു..”, അവൾ വിക്കി വിക്കി പറഞ്ഞൊപ്പിച്ചു.
“ദീപ്തീ”
“ഉം?”, അവൾ പെട്ടന്ന് തിരിഞ്ഞ് എൻ്റെ മുഖത്തേയ്ക്ക് നോക്കി.