“നീ എൻ്റെ മുലയിൽ പിടിച്ചത്”
“ഇപ്പോ എൻ്റെയും വിഷമം അതുതന്നെ ആണ്”
“അതിനപ്പുറമൊന്നും ഒന്നും നീയെന്നിൽ കണ്ടില്ലല്ലോ എന്ന് ഓർത്തപ്പോൾ.. ശരിയ്ക്കും അതിനപ്പുറമൊന്നും എനിക്ക് ആകാൻ കഴിയില്ലെന്നാണോ നീ കരുതിയത്?”
“ഞാനങ്ങനെ ഒന്നും കരുതിയിട്ടില്ല പവിത്രേ. അത് പ്ലാൻഡ് ഒന്നും അല്ലായിരുന്നു. ഓൾസോ, അല്ല, നിന്നെ അത് മാത്രമായിട്ടല്ല ഞാൻ കണ്ടിട്ടൂള്ളത്. എനിക്ക് ആകെയുള്ള ഒരു സുഹൃത്ത് ! അതും പെൺ സുഹൃത്ത്.. യൂ മീൻ മോർ ടു മീ. പിന്നെ എൻ്റെ മറ്റ് ശരീരഭാഗങ്ങളുടെ ആഗ്രഹങ്ങൾ മാത്രമല്ല ഞാൻ. ഐ ആം മോർ ദാൻ എ പീനിസ്. എന്നാലും അതും എൻ്റെ ഒരു ഭാഗമാണ്..”
“ഉം, മോശമില്ലാത്ത ഉത്തരം”, അവൾ ചിരിച്ചു.
“താങ്ക്യു..”
അവൾ എൻ്റെ കൈയെ അവളുടെ രണ്ട് കൈകളും കൊണ്ട് ചുറ്റിപ്പിടിച്ച് അതിൽ തലയമർത്തി. “ഐ ഫീൽ സോ സേഫ് ആൻഡ് റിലാക്സ്ഡ് വരുൺ”
“വെൽ, വല്ല സാമൂഹ്യവിരുദ്ധരും വന്നാൽ ഞാൻ നിന്നെ അവരുടെ മുന്നിലേയ്ക്ക് ഉന്തിയിട്ടിട്ട് ഓടുകയേ ഉള്ളു”
അവൾ എൻ്റെ തുടയിൽ നുള്ളി. പിന്നെ ഞങ്ങൾ ഒരുപാട് സംസാരിച്ചു. അവളുടെ ഡ്രഗ് അഡിക്റ്റ് ആയ സഹോദരനെപ്പറ്റിയും ബലാൽസംഗം ചെയ്യാൻ ശ്രമിച്ച സുഹൃത്തിനെ പറ്റിയും ചെറിയ പ്രായത്തിലേ മുതലെടുക്കാനും അബ്യൂസ് ചെയ്യാനും ശ്രമിച്ച ബന്ധുവിനെപ്പറ്റിയും ഒക്കെ. സെക്സിനോട് അവൾക്ക് ഇതുപോലെ ആശങ്ക തോന്നാനുള്ള കാരണങ്ങളെ പറ്റി എനിക്ക് ഏതാണ്ട് ഒരു ഐഡിയ ഒക്കെ കിട്ടി. അവളുടെ അവസ്ഥ ഓർത്ത് സങ്കടവും തോന്നി. ഏതായാലും റേപ്പ് ചെയ്യാൻ ശ്രമിച്ച സുഹൃത്തിനോളം ഒന്നും ഞാൻ പോയില്ലല്ലോ, അവൾ എനിക്ക് ഒരു ചാൻസ് കൂടി തന്നല്ലോ എന്ന ആശ്വാസവും.
“നീ ദീപ്തിയെ ശ്രദ്ധിക്കാറുണ്ടോ?”
“അയ്യോ, ഇല്ല”
“അതെന്താ?”
“അവളെങ്ങാനും കരഞ്ഞാലോന്ന് പേടിച്ച്”
“പൊട്ടൻ”
“ങേ?”
“എടാ, അവൾ നിന്നെ നന്നായി നോക്കുന്നുണ്ട്”