എൻ്റെ തല താണുപോയി. അവിടെ നിന്ന് ഓടിപ്പോയാലോ എന്നായിരുന്നു എൻ്റെ ചിന്ത. കൈകളും കാലുകളും മരവിച്ചിരുന്നു. ഞാൻ ഒരു വിഡ്ഢിയെപ്പോലെ ആ ബെഞ്ചിൽ ഇരുന്നു. ഓരോ നിമിഷവും ഓരോ വർഷങ്ങൾ പോലെ കടന്നുപോയിക്കൊണ്ടിരുന്നു. ഫോൺ കോൾ കഴിഞ്ഞപ്പോൾ പവിത്ര തിരികെ ബെഞ്ചിൽ വന്നിരുന്നു. ഞാൻ അവളെ നോക്കാൻ മടിച്ച് മുഖം കുനിച്ചുതന്നെ ഇരുന്നു. അവൾ എൻ്റെ അടുത്തുനിന്നും അല്പം അകലെ ആയിട്ടാണ് അവൾ ഇരുന്നത്. പിന്നെ ഒരു നെടുവീർപ്പിട്ടിട്ട് അവൾ എൻ്റെ അടുത്തേയ്ക്ക് നീങ്ങിയിരുന്നു. പക്ഷേ ഇത്തവണ അവൾ എന്നെ മുട്ടാത ആയിരുന്നു ഇരുന്നത്. അല്പസമയം മുന്നോട്ട് തന്നെ നോക്കിയിരുന്നിട്ട് അവൾ എൻ്റെ കൈയിൽ പിടിച്ചു.
“വരുൺ”
“പവിത്രാ, സോറി..”
“നിങ്ങളൊക്കെ എന്താണ് പെണ്ണുങ്ങളെ പറ്റി മനസ്സിൽ കരുതിയിരിക്കുന്നത്!”
ഞാൻ ഒന്നും മിണ്ടിയില്ല.
“വരുൺ, എനിക്ക് വരുണിനെ വളരെ ഇഷ്ടമാണ്. അത് വരുൺ കരുതുന്നത് പോലെയുള്ള ഇഷ്ടമല്ല. ചെലപ്പോ അതിനും അപ്പുറം ആയിരിക്കും. എനിവേ, നീ ചെയ്തത്, വേ ഔട്ട് ഓഫ് ദ ലൈൻ..”
എനിക്ക് ഒന്നും പറയാനില്ലായിരുന്നു. “സോറി.. എനിക്കറിയില്ല എന്താ എൻ്റെ മനസ്സിൽ കയറിയതെന്ന്”
“എനിക്ക് നന്നായി അറിയാം.. നിനക്കും. പക്ഷേ എനിക്ക് നിൻ്റെ അടുത്ത് നിന്നും വേണ്ടത് നിനക്ക് എൻ്റെ അടുത്തുനിന്നും വേണ്ടതല്ല”
ഞാൻ അവളുടെ മുഖത്തേയ്ക്ക് നോക്കി.
“നോക്കൂ, എൻ്റെ പാസ്റ്റ് അത്ര ഹാപ്പിയൊന്നും അല്ലായിരുന്നു. നീയുമായി അടുത്തപ്പോൾ എനിക്കില്ലാതെ പോയ നല്ല സുഹൃത്തുക്കളെയും സഹോദരനെയും ഒക്കെയാണ് ഞാൻ നിന്നിൽ കണ്ടത്..”
ഞാൻ പിന്നെയും തല താഴ്ത്തി ഇരുന്നു.
“നിൻ്റെ മുഖത്തടിയ്ക്കാനുള്ള ദേഷ്യം തോന്നുന്നുണ്ട് എനിക്ക്..”
ഞാൻ അറിയാതെ എൻ്റെ കവിളിൽ കൈവച്ചുപോയി.
“ലുക്ക് അറ്റ് യു! എനിവേ, മിനിഷയുടെ നേരെയും എൻ്റെ നേരെയും ഉള്ള നോട്ടം വച്ച് ഇന്നല്ലെങ്കിൽ നാളെ ഇത് സംഭവിയ്ക്കും എന്ന് എനിക്ക് ഉറപ്പായിരുന്നു.. നിനക്ക് ചാൻസ് തന്ന എന്നെ പറഞ്ഞാമതി”
“സോറി.. ഞാൻ ഇതുവരെ..”
“നീ ഇതുവരെ?”