“ഉം..”
“ഞാൻ കഴിച്ചില്ല, എനിക്കൊരു കമ്പനി താ”
“ആയിക്കോട്ടെ”
ബ്രേക്ക്ഫാസ്റ്റ് കഴിഞ്ഞിട്ട് ഞങ്ങൾ കാഷ്വലായി അല്പസമയം സംസാരിച്ചിരുന്നു. പിന്നെ ഞാൻ അല്പം കൂടി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു. കൈ നീട്ടി അവളുടെ കൈയിൽ പിടിച്ചു. അവൾ എതിർത്തില്ല.
“ദീപ്തീ..”
“ഉം?”
“വന്നപ്പോ മുതൽ ദീപ്തി എന്തോ പോലെ ആണല്ലോ.. എന്തുപറ്റി? ഇന്നലെ കണ്ട ദീപ്തിയേ അല്ല”
“ഏയ്, ഒന്നുമില്ല”
“അല്ല, പറ ദീപ്തീ”, അവളെ എണീപ്പിച്ച് എൻ്റെ മടിയിൽ ഇരുത്തിക്കൊണ്ട് ഞാൻ പറഞ്ഞു. അവൾ എണീറ്റ് പോകാൻ ശ്രമിച്ചെങ്കിലും ഞാൻ അവളെ അമർത്തി കെട്ടിപ്പിടിച്ചു.
“ഞാൻ..”
“ദീപ്തീ, നമ്മൾക്കിടയിൽ ഇനിയും രഹസ്യങ്ങൾ വേണോ? എനിക്കറിയണം എന്താ കാര്യമെന്ന്. ഇല്ലാതെ ഞാൻ വിടില്ല”
അവൾ കരയാൻ തുടങ്ങി. “എന്നെ ഒന്നും ചെയ്യല്ലേ വരുൺ..”
ഷോക്കടിച്ചത് പോലെ ഞാൻ എൻ്റെ കൈവിട്ടു. അവൾ എണീറ്റ് കസേരയിൽ പോയിരുന്നു. “ദീപ്തീ, നിനക്ക് ഇഷ്ടമാണെന്ന് കരുതി ഞാൻ.. ഇന്നലെവരെ നമ്മൾ.. നീയെന്നെ എന്തായിട്ടാണ് കണ്ടിരിക്കുന്നത്? ഞാൻ നിനക്ക് ഇഷ്ടമല്ലാത്ത ഒന്നും നിന്നെ ചെയ്യില്ല. നിൻ്റെ സമ്മതമില്ലാതെ തൊടുകപോലും ഇല്ല..”
“അങ്ങനെയല്ല വരുൺ..”
“ഒന്നും പറയണ്ട.. ദീപ്തിയ്ക്ക് പേടിയാണെങ്കിൽ പോയിക്കോളൂ.. ഞാൻ പിന്നാലെ വരില്ല”, ഞാൻ എണീറ്റ് ചെന്ന് വാതിൽ തുറന്നു. അവൾ എൻ്റെ മുഖത്ത് നോക്കിയിരുന്നതേ ഉള്ളു. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.
“എന്തിനാ ദീപ്തി പിന്നെ വന്നതെന്ന് മാത്രം എനിക്ക് മനസ്സിലായില്ല. ദീപ്തിയ്ക്ക് ഒരു ഒബ്ലിഗേഷനും ഇല്ല ഇവിടെ. എന്നെ പെട്ടന്ന് ഭീകരനായി കാണാൻ എന്താണ് ഞാൻ ചെയ്തതെന്ന് അറിയണമെന്നുണ്ട്. ഇഷ്ടമല്ലെങ്കിൽ പറയണ്ട്. എനിവേ.. വന്നതിനു നന്ദി..”