ദീപ്തസ്‌മരണകൾ [സൗമ്യ സാം]

Posted by

ദീപ്തസ്‌മരണകൾ

DeepthaSmaranakal | Author : Saumya Sam


 

പ്രിയ വായനക്കാരേ, അല്പം ആത്‌മകഥാംശമുള്ള ഒരു ഓഫീസ് റൊമാൻസിൻ്റെ കഥ ആവാമെന്ന് കരുതി ഇത്തവണ. ചുറ്റും പല തവണ കണ്ട കാര്യങ്ങൾ ആയതുകൊണ്ട് പലർക്കും അവരുടെ ഓർമ്മകളുമായി റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു തീം ആയിരിക്കുമെന്ന് തോന്നുന്നു. ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു. അഭിപ്രായങ്ങൾ അറിയിക്കുമല്ലോ.

ഈ നഗരത്തിൽ വന്നൂപെട്ടല്ലോ എന്നായിരുന്നു മനസ്സിൽ നിറയെ. എത്ര സ്ഥലത്ത് ചെന്നു ജോലിയും അന്വേഷിച്ച് എന്ന് ഒരു തിട്ടവുമില്ല. ഇൻ്റർവ്യൂകൾ കിട്ടാനേ ഇല്ല. കിടിയടത്തൊക്കെ പാസ്സായെങ്കിലും അവർ കാശ് ചോദിക്കുന്നു, അല്ലെങ്കിൽ ആദ്യം കോഴ്സ് ചെയ്യണം.. എല്ലാ പ്രതീക്ഷയും അവസാനിച്ചിരിയ്ക്കുന്ന സമയത്താണ് ഒരു പിടിവള്ളി പോലെ ഒരു കമ്പനിയുടെ വിലാസം കയ്യിൽ വന്നത്. ബയോഡാറ്റയുമായി നേരെ ചെന്നപ്പോൾ പതിവുപോലെ പരീക്ഷ, ഇൻ്റർവ്യൂ. എല്ലാം കഴിഞ്ഞ് വീട്ടിലെത്തി ഇനിയെന്ത് എന്ന് ആലോചിച്ചിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോൾ അവിടന്ന് കോൾ വന്നു. നാലു മാസം ട്രെയിനിങ്ങാണ്. ആ സമയത്ത് ചെറിയ ശമ്പളമേ കിട്ടുകയുള്ളു. അത് കഴിഞ്ഞ് ജോലി സ്ഥിരമായാൽ കുഴപ്പമില്ല. അങ്ങോട്ട് കാശ് കൊടുക്കണ്ട എന്ന മെച്ചം ഏതായാലും ഉണ്ട്. അപ്പത്തന്നെ സമ്മതിച്ചു. ആലോചിക്കാൻ വേറെ ഒന്നും ഇല്ലായിരുന്നു. ഒരാഴ്ച കഴിഞ്ഞാണ് ട്രെയിനിങ്ങ് തുടങ്ങുന്നത്. നാട്ടിലൊക്കെ ഒന്ന് പോയി വന്നു. ആവേശത്തോടെ ട്രെയിനിങ്ങിന് ജോയിൻ ചെയ്തു.

കഷ്ടപ്പാടായിരുന്നു ട്രെയിനിങ്ങ് സമയം. ജോലിയും ചെയ്യണം, ഒപ്പം പഠിക്കാനും ഉണ്ട്. രാത്രി താമസിച്ചും ഓഫീസിൽ ഇരിയ്ക്കലും അവധി ദിവസങ്ങളിലും വീക്കെൻഡുകളിലും ഒക്കെ ഓഫീസിൽ പോകലും സാധാരണയായിരുന്നു. കൂടെയുണ്ടായിരുന്ന ട്രെയിനികളുമായി അത്യാവശ്യം നല്ല ബന്ധത്തിൽ ആയിരുന്നു. പിന്നെ ട്രെയിനിങ്ങ് വിഷയങ്ങളിൽ അത്യാവശ്യം മുൻപരിചയം ഉണ്ടായിരുന്നതിനാൽ വേഗത്തിൽ തന്നെ ഒരു പേരെടുക്കാനും പറ്റി. കാര്യങ്ങൾ നല്ല നിലയിൽ പോകാൻ തുടങ്ങി. മനസ്സിൽ അത്യാവശ്യം സമാധാനം വന്നു. അപ്പോൾ സ്വാഭാവികമായും ചുറ്റുമുള്ള “കാര്യങ്ങൾ” ശ്രദ്ധിക്കാൻ തുടങ്ങി. ട്രെയിനികൾക്കിടയിൽ ഒരു പെൺകുട്ടീ മാത്രമേ ഉണ്ടായിരുന്നുള്ളു, പവിത്ര. അവൾ ആദ്യം മുതലേ നല്ല സുഹൃത്തും ആയിരുന്നു. സിറ്റിയിൽ തന്നെ വളർന്നവൾ ആണ്. ചുറ്റുവട്ടങ്ങൾ നന്നായി അറിയാം. സിഗരറ്റ് വലി ബ്രേക്കുകളിൽ ഒപ്പം വരും. ചിലപ്പോ കയ്യിൽ നിന്ന് വാങ്ങി രണ്ടോ മൂന്നോ പഫ് എടുക്കും. മുറിയിംഗ്ലീഷുമായി വന്നിറങ്ങി അതിൻ്റെ പേരിൽ കളിയാക്കലുകൾ സ്ഥിരം കേട്ടുകൊണ്ടിരുന്ന എനിക്ക് അവൾ വലിയൊരു ആശ്വാസവും ആയിരുന്നു.

എന്തൊക്കെ പറഞ്ഞാലും പെണ്ണ് ഒരുത്തി ഇങ്ങനെ ഫ്രീയായി ഇടപെടുമ്പോൾ പെണ്ണുങ്ങളെക്കണ്ട് ശീലമില്ലാത്ത നമ്മൾക്ക് അത് മറ്റ് പലതുമാണല്ലോ തോന്നിക്കുക. ഫ്രീയായി ഡ്രെസ്സ് ചെയ്ത് വരുന്ന അവൾ എൻ്റെയടുത്ത് ആകുമ്പോൾ അല്പം റിലാക്സ്ഡും ആയിരുന്നു. ഇടയ്ക്ക് കൈ രണ്ടും പൊക്കി മുടി

Leave a Reply

Your email address will not be published. Required fields are marked *