: നിനക്ക് വയ്യല്ലോ.. ഇന്ന് ലീവാക്കികൂടെ
: എട പൊട്ടാ.. ഇതൊക്കെ എല്ലാ മാസവും വരുന്നതാ. പെണ്ണുങ്ങൾക്ക് ഇതൊക്കെ ശീലമാണ്.
: ഇന്നലെ വേദനിക്കുന്നു എന്ന് പറഞ്ഞപ്പോൾ ഞാൻ ശരിക്കും പേടിച്ചു.
: അയ്യേ… ഇന്നലെ വേദനിച്ചാലും അതിനൊരു സുഖം ഉണ്ടായിരുന്നു. ഞാൻ എപ്പോഴും വിചാരിക്കും ആ സമയത്ത് പാച്ചു കൂടെ ഉണ്ടായിരുന്നെങ്കിൽ എന്ന്..
: എന്തിന്…
: നീ ഇന്നലെ എന്നെ നോക്കിയില്ലേ.. അതുപോലെ എന്നെ നോക്കാൻ. എന്തെങ്കിലും അസുഖം ഒക്കെ വരുമ്പോൾ എല്ലാ പെണ്ണും ചിന്തിക്കും നിന്നെപ്പോലെ ഒരു ഭർത്താവ് ഉണ്ടായിരുന്നെങ്കിൽ എന്ന്. നിന്നെ കെട്ടിപ്പിടിച്ച് ആ തലോടൽ ഏറ്റുവാങ്ങി കിടക്കാൻ ഒരു പ്രത്യേക സുഖം ആയിരുന്നു.
—————-
കൂട്ടുകാരും നാട്ടുകാരുമായൊക്കെ കറങ്ങിനടന്ന് ദിവസങ്ങൾ പൊയ്ക്കൊണ്ടിരുന്നു. കിച്ചാപ്പി പതുക്കെ എന്നെ രാഷ്ട്രീയത്തിലേക്ക് ഇറക്കാനുള്ള പണികൾ നോക്കുന്നുണ്ട്. എനിക്കും താല്പര്യമുള്ള മേഖല ആയതുകൊണ്ട് ഞാനും ഓരോ പ്രവർത്തനങ്ങൾക്ക് പോയി തുടങ്ങി. ലെച്ചുവിനെ സ്നേഹിച്ചും കെട്ടിപ്പിടിച്ചും ഒരാഴ്ച്ച പോയതറിഞ്ഞില്ല. ഇന്ന് മുതൽ പുതിയൊരു കലാലയ ജീവിതത്തിന് തുടക്കമിടുകയാണ്. കാലത്ത് കുളിച്ചൊരുങ്ങി കോളേജിലേക്ക് പോകാൻ നിന്ന എന്നെ കണ്ട് അമ്മയും ലെച്ചുവും സത്യത്തിൽ ഒന്ന് ഞെട്ടി. രണ്ടുപേരുടെയും കണ്ണിലെ തിളക്കം കണ്ടാൽ അറിയാം ചുള്ളനായിട്ടുണ്ടെന്ന്.
: ശ്രീകുട്ടാ… പോയപോലെ ഒറ്റയ്ക്ക് തന്നെ തിരിച്ചുവരണേ…
: അതെന്താ അമ്മേ…
: അല്ല പെൺപിള്ളേരൊക്കെ ഉള്ള സ്ഥലമാ.. എന്റെ മോന്റെ ലുക്ക് കണ്ടിട്ട് ആർക്കെങ്കിലും വണ്ടിയുടെ പുറകിൽ കയറി ഇരിക്കാൻ തോന്നിയാലോ
: ഉം… എങ്കിൽ കാക്ക മലന്ന് പറക്കും… ആ സീനൊക്കെ ശ്രീലാൽ പണ്ടേ വിട്ടതാ..
: മറ്റേ പെണ്ണ് തേച്ചിട്ടു പോയോണ്ടല്ലേ … തള്ളി മറിക്കാതെ ശ്രീകുട്ടാ.
: ലെച്ചു വന്നേ… ഇനി ഇവിടെ നിന്നാൽ നിങ്ങൾ എന്നെ ആക്കി കൊല്ലും.
പുതിയ ബാച്ചിനെ വരവേൽക്കാനായി കൊടിതോരണങ്ങളും ബാനറുകളും ഒക്കെ കോളേജ് ഗേറ്റ് മുതൽ വലിയിലുടനീളം അലങ്കരിച്ചിട്ടുണ്ട്. ഞാൻ കുറച്ച് വൈകിയോ എന്നൊരു സംശയം. വഴിയിൽ ഒന്നും പിള്ളേർ ആരും ഇല്ല. എല്ലാവരും മുകളിലത്തെ നിയയിൽ ബാൽക്കണിയിൽ നിന്ന് കാഴ്ച കാണുകയാണ്. നെല്ലിമരം അതിരിടുന്ന വഴിയിലൂടെ ബുള്ളറ്റ് പതുക്കെ അകത്തേക്ക് പ്രവേശിച്ചു. നീല ജീൻസിൽ തൂവെള്ള ഷർട്ടിന്റെ കൈകൾ കൈമുട്ടുവരെ മടക്കിവച്ച് മസിലും കൊഴുപ്പിച്ച് കറുത്തൊരു കണ്ണടയും, നല്ലൊരു