അവൾ അവനെ നോക്കി
വണ്ടി ഒതുക്കു……
പെട്ടന്ന് സൈഡിൽ ഒതുക്കി ബ്രേക്ക് ഇട്ടു.. അവൾ അവനെ നോക്കി..
ബാ ഇറങ്ങു ഇങ്ങനെ വണ്ടി ഓടിച്ചാൽ ശെരിയാകില്ല..
അവൾ വണ്ടിയിൽ നിന്നും ഇറങ്ങി നോക്കി…. അവളുടെ മനസ്സിൽ ഒരു സമാധാനം വന്നു ആ സ്ഥലം കണ്ടപ്പോൾ.. തൃശൂരിന്റെ ഹൃദയം, അവരുടെ അഹങ്കാരം… വടക്കുന്നാദന്റെ സന്നിധിയിൽ…
അവൻ അവളുടെ കയ്യിപിടിച്ചു ഇറങ്ങി നടന്നു… ആദ്യം കണ്ട ആൽമര ചോട്ടിൽ അവർ ഇരുന്നു കൃഷ്ണയുടെ തോളിൽ ചാരി അവന്റ കയ്യിൽ വട്ടം കൈയ്യ് ചുറ്റിപിടിച്ചു ഇരുന്നു അവൾ…. അവളുടെ മനസു വല്ലാത്ത ഒരു അവസ്ഥയിൽ ആണ് എന്ന് അവനു മനസിലായി…… കുറെ നേരം അങ്ങനെ ഇരുന്നിട്ട് ഞെട്ടി മാറി ഇരുന്നു തുളസി………
സോറി…….
എന്തിനാ സോറിയോക്കെ അത്ര ഉള്ളോ ഞാൻ…… അതു പോട്ടെ പേടിച്ചോ തുളസികൊച്ചു….
ആ വിളികേട്ടപ്പോൾ അവൾ ഒന്ന് ചിരിച്ചു… എന്നിട്ടു കുസൃതി നിറഞ്ഞ മുഖത്തോടെ അവനെ നോക്കി.