അവൾക്കു തോന്നി എന്തു വന്നാലും തനിക്കു സംരക്ഷണം ഉണ്ട് എന്ന് അവൾക്കു ജീവിതത്തിൽ ആദ്യം ആയി തോന്നി….
മുന്നോട്ടു ആഞ്ഞാ കൃഷ്ണ അവന്റ മുകളിൽ കേറി ഇരുന്നു കണ്ണിനു മുകളിൽ ചെവിയുടെ സൈഡിൽ രണ്ടു കയ്യും വീശി ആഞ്ഞു അടിച്ചു ഒന്നല്ല രണ്ടു തവണ. അവനെ പൊക്കി എടുത്തു തുളസിയെ അടിക്കാൻ ഓങ്ങിയ കയ്യുടെ എല്ലാ മർമവും അടിച്ചു ചതച്ചു അവൻ അത്രക്കു ദേഷ്യം അവനു ഉണ്ടായിരുന്നു…
ഇതു കണ്ടു നിന്ന തുളസി പേടിച്ചു കണ്ണ് അടച്ചു. ഇനിയും അവനെ പിടിച്ചു മാറ്റിയില്ലങ്കിൽ അയാൾ മരിക്കും എന്ന് തോന്നി…
കൃഷ്ണ മതിയട മോനെ ഒന്നും ചെയ്യല്ലേടാ മോനെ മതി വാ പോകാം..
ആ വിളികൾ ഒന്നും അവന്റെ ദേഷ്യത്തേ കുറക്കാൻ സാധിച്ചില്ലാ…
കണ്ണാ…………………………………
കൃഷ്ണ ഞെട്ടി തിരിഞ്ഞു നോക്കി തുളസിയെ….. അവളുടെ വിഷമം കണ്ടു മാറി അവൻ…. അവനെ പൊക്കി എടുത്ത് തുളസിയുടെ മുന്നിൽ കൊണ്ടുവന്നു…..