“നീ എന്തിനാ ഇത്ര കഷ്ടപ്പെടുന്നേ. അച്ഛന്റെൽ ഇഷ്ടംപോലെ കാശുണ്ടാലോ. ഒരു ജോലിക്കാരിയെ നിർത്താൻ പറഞ്ഞൂടെ?”
“ഒരു ചേച്ചി ഇണ്ടായിരുന്നു. അവരെ പറഞ്ഞു വിട്ടു ”
“അത് എന്താ?”
“ഉണ്ണിയേട്ടന്റെ സ്വഭാവം ശരി അല്ലാത്തോണ്ട് ”
എന്റെ സ്വഭാവത്തിന് എന്താ കുഴപ്പം എന്ന് ചോദിക്കണം എന്ന് എനിക്കുണ്ടായിരുന്നു. ചിലപ്പോൾ ഒരു ഭാര്യയും പറയാനും ഓർക്കാനും ആഗ്രഹിക്കാത്ത കാര്യം ആയിരിക്കും. എന്റെ സ്വഭാവം അത്ര നല്ലത് അല്ലല്ലോ. ഞാൻ അങ്ങനെ ചോദിച്ചപ്പോൾ അവളുടെ മുഖം പോയത് ഞാൻ ശ്രെദ്ധിച്ചു.വിഷയം മാറ്റാനായി ഞാൻ ചോദിച്ചു.
“ഈ കുളത്തിന് നല്ല ആഴമുണ്ടോ ”
“അധികമൊന്നും ഇല്ല. നടുവിൽ നല്ല ആഴമുണ്ട് ”
“അമ്മു ഞാൻ ഇന്ന് ഈ കുളത്തിൽ കുളിച്ചോട്ടെ. കുറേ നാളായില്ലേ ഇവിടെ കുളിക്കട്ടെന്ന് ചോദിചിട്ട് ”
“എന്തിനാ ഇപ്പോ കുളിക്കുന്നേ ”
“മുടി വെട്ടിയിട്ട് മേല്ല് മുഴുവൻ മുടിയാ. അതോണ്ട് കുളിക്കണം ”
“ഹും ശരി ഇവിടെ കുളിച്ചോ.ആ ഡ്രെസ്സുരി താ. ഞാൻ അലക്കി ഇടാം”
അമ്മുവിൽ നിന്ന് സമ്മതം കിട്ടിയതും ഞാൻ ഷർട്ടും മുണ്ടും ഊരി അമ്മുവിന് കൊടുത്ത് ഒരു ജെട്ടി മാത്രമിട്ട് വെള്ളത്തിലേക്ക് ചാടി. ഇത് കണ്ട് അമ്മു ചിരിക്കാൻ തുടങ്ങി.
നല്ലൊരു കുളമായിരുന്നു അത്. നല്ല തണുത്ത വെള്ളമുള്ള വൃത്തിയിൽ സൂക്ഷിച്ച് പോന്നിരുന്ന കുളം. ഞാൻ ആ കുളത്തിൽ തലങ്ങനേം വിലങ്ങനേം തിരിഞ്ഞും മറിഞ്ഞും മുങ്ങിയും പൊങ്ങിയും എങ്ങനെയൊക്കെ നീന്താൻ പറ്റുവോ അങ്ങനെയൊക്കെ നീന്തി. ഞാൻ വെള്ളത്തിൽ കളിക്കുന്നത് കണ്ട അമ്മു എന്നെ കരയിലേക്ക് വിളിച്ചു.
“ഉണ്ണിയേട്ടാ മതി കളിച്ചത്. വന്നേ സോപ്പ് തേച്ചേ. അധികം വെള്ളത്തിൽ