“എന്താ ഉണ്ണിയേട്ടാ ഞാൻ കുളിപ്പിച്ച് തരാം ”
അമ്മു പരിഭവം പറഞ്ഞു.
“നമ്മൾ ഇവിടെ ഇരിക്കാൻ തുടങ്ങിയിട്ട് കുറേ നേരമായി. നമ്മളെ കാണാതാവുമ്പോൾ അവർ വിഷമിക്കും. എനിക്ക് എന്തോ കുഴപ്പമുണ്ടെന്ന് അവര് കരുതും. നീ താഴേക്ക് ചെല്ല്. അവര് സമാധാനം ഇല്ലാതെയാവും ഇരിക്കുന്നുണ്ടാവാ നീ ഒന്ന് അങ്ങോട്ട് ചെല്ല്. അപ്പോളേക്കും ഞാൻ വരാം ”
അവളെ പറഞ്ഞയക്കാനായി ഞാൻ നോക്കി. ഞാൻ പറയുന്നതിലും കാര്യമുണ്ടെന്ന് അവൾക്ക് തോന്നി. ഒരു തോർത്ത് എടുത്ത് ബാത്‌റൂമിൽ ഇട്ട് പൈപ്പ് ഓഫാക്കി ബക്കറ്റിൽ ഡെറ്റോൾ ഒഴിച്ച് അവൾ പുറത്ത് കടന്നു.
“വേഗം കുളിക്കണേ. കുഴപ്പം വല്ലതുമുണ്ടെങ്കിൽ എന്നെ വിളിക്കണേ ”
അമ്മു പറഞ്ഞു.
ഞാൻ അതിനെല്ലാം തലയാട്ടി. ദേഹം മുഴുവൻ എണ്ണ ആയതിഞ്ഞാൽ നടക്കാൻ ബുദ്ധിമുട്ട് ആയിരുന്നു അമ്മു. എന്റെ കൈയിൽ പിടിച്ച് എന്റെ ദേഹത്ത് മുട്ടാതെ കുളിമുറിയിലേക്ക് നടത്തിച്ചു. ഞാൻ ഉളിലേക്ക് കയറുമ്പോൾ അമ്മു എന്റെ ചന്തിക്കൊരു അടി അടിച്ചു. അധികം വേദനിപ്പിക്കാതെ. ഞാൻ തിരിഞ്ഞ് നോക്കിയപ്പോൾ അവൾ നിന്ന് ചിരിക്കുന്നു. ഞാൻ അത് കാര്യമാക്കാതെ ഉള്ളിലേക്ക് കയറി. അപ്പോൾ അവൾ ആഞ്ഞോരടികൂടി എന്റെ ചന്തിയിൽ അടിച്ചു. അത് എനിക്ക് വേദനിച്ചു.ദേക്ഷ്യം വന്നു.
“ഡി”എന്ന് വിളിച്ച് തിരിഞ്ഞു നോക്കുമ്പോളേക്കും അവൾ വാതിലടച്ച് ഓടി കളഞ്ഞിരുന്നു.
“കുറുമ്പി നിനക്ക് ഞാൻ വെച്ചിട്ടുണ്ട് ”
ഞാൻ അവളുടെ ഓട്ടം കണ്ട് പറഞ്ഞു.
ഞാൻ അവിടെ അമ്മു പിടിച്ച് വെച്ച ചൂട് വെള്ളം എടുത്ത് കുളിച്ചു. ഡെറ്റോൾ ഒഴിച്ചതിഞ്ഞാൽ മുറിവിൽ തട്ടുമ്പോൾ നീറ്റൽ പോലെ. എന്നാലും ചൂട് വെള്ളത്തിൽ കുളിച്ചപ്പോൾ ഒരു ഉന്മേഷം വന്നത് പോലെ.
ഒന്ന് രണ്ട് ദിവസം കൊണ്ട് അമ്മുവിന്റെ ഉഴിച്ചലും തിരുമ്മലും കാരണം ഞാൻ ഉഷാറായി.അതൊന്നും അതിരു കടക്കാതെ ഞാൻ നോക്കിയിരുന്നു. അമ്മുവിനെ അങ്ങനെയൊന്നും ചെയ്യാൻ എനിക്ക് തോന്നുന്നില്ല. അന്യന്റെ ഭാര്യയായി കാണുന്നത് കോണ്ടാണെന്ന് തോന്നുന്നു.
അസുഖം മാറി ഞാൻ ഇന്ന് പാടത്തേക്ക് പോയി. അച്ഛനും അമ്മയും ഏതോ അകന്ന ബന്ധത്തിൽ പെട്ടാ ആരോ മരിച്ചെന്ന് പറഞ്ഞ് അവിടെക്ക് പോയിരുന്നു. അമ്മു വീട്ടിൽ തനിച്ചായതിനാൽ ഞാൻ നേരത്തെ പണി വെച്ച് വീട്ടിലേക്ക് പോയി. ആശുപത്രി വാസമെല്ലാം കഴിഞ്ഞതിന് ശേഷം എന്റെ താടിയും മുടിയും എല്ലാം നന്നായി വളർന്നിരുന്നു. അമ്മു എപ്പോളും പറയുമായിരുന്നു