അച്ഛൻ ഞങ്ങളെ കണ്ട് ചോദിച്ചു.
“ഞങ്ങൾ ഒന്ന് അമ്പലത്തിക്ക് പോവാ”
അമ്മു പറഞ്ഞു.
“വേഗം പോയിട്ട് വാ ”
അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞ് ഞങ്ങൾ ഇറങ്ങി. വണ്ടിയുടെ താക്കോൽ എടുക്കാൻ പോയപ്പോൾ അമ്മു തടഞ്ഞു.
“വേണ്ട നമ്മുക്ക് നടന്ന് പോവാം. നടക്കാവുന്ന ദൂരം അല്ലേ ഉള്ളൂ നമ്മുക്ക് നടന്ന് പോവാം ”
അമ്മു പറഞ്ഞു.
ഞാൻ അവളെ എതിർക്കാൻ നിന്നില്ല ഞങ്ങൾ രണ്ട് പേരും അമ്പലത്തിലേക്ക് നടന്നു. ഞങ്ങളെ കണ്ട് പലരും നോക്കുന്നുണ്ടായിരുന്നു. എന്നെ ഇങ്ങനെ കണ്ടതിലായിരുന്നു അവർക്ക് അതിശയം.അമ്മു വഴിയിൽ കണ്ടവരോടൊക്കെ വിശേഷങ്ങൾ പറഞ്ഞു നടന്നു.
ഞാനും അമ്മുവും അമ്പലത്തിൽ എത്തി. ഞാൻ അമ്മുവിനോടൊപ്പം ഷർട്ടൂരി അമ്പലത്തിലേക്ക് പ്രവേശിച്ചു. എന്നെ ഇവിടെ കണ്ടതിൽ വിശ്വാസം ആവാതെ എല്ലാവരും നോക്കുന്നുണ്ടായിരുന്നു. ഓർമ്മ പോയാൽ ഒരാൾ ഇത്രേക്ക് നന്നാവുമോ എന്നായിരുന്നു അവരുടെ ചിന്ത.
ഞാൻ അതൊന്നും കാര്യമാക്കിയില്ല. ഞാൻ കുറച്ചൊരു നിരീശ്വര വാദി ആയിരുന്നു. ആഗ്രഹിച്ചോതോന്നും കിട്ടാതായപ്പോൾ അങ്ങനെ ആയതാ. അമ്മുവിനെ വിഷമ്മിപ്പിക്കേണ്ടല്ലോ എന്ന് കരുതി അവളോടൊപ്പം പോയതാണ്.
അമ്മു കണ്ണും അടച്ച് നിന്ന് അവിടെ പ്രാർത്ഥിക്കുന്നുണ്ടായിരുന്നു. ഞാനും അവിടെ പ്രാർത്ഥിച്ചു.
“എന്നെ ഈ ജീവിതത്തിൽ നിന്ന് തിരിച്ച് വിളിക്കല്ലേ. എനിക്ക് എന്റെ പഴയ ജീവിതം വേണ്ടാ ഇത് മതി.അമ്മു എന്നും എന്നോടൊപ്പം ഉണ്ടാവണമേ എന്റെ ഭാര്യയായി ”
എന്റെ പ്രാർത്ഥന കഴിഞ്ഞിട്ടും അമ്മുവിന്റെ പ്രാർത്ഥന കഴിഞ്ഞിരുന്നില്ല. അവൾ കണടച്ച് ശക്തമായ പ്രാർത്ഥനയിലായിരുന്നു. കണ്ണ് തുറന്ന് അവൾ