“എന്നാലും കുറച്ച് കഴിക്ക്”
“മതി എനിക്ക് വേണ്ടാ ഇനി ഉണ്ണിയേട്ടൻ കഴിക്ക് ”
അമ്മു എന്റെ കൈയിൽ നിന്ന് പ്ലേറ്റ് വാങ്ങി. എനിക്ക് ഒരു ഉരുള്ള ഉരുട്ടി തന്നു. ഞാൻ അത് വേണ്ടെന്ന് പറയാൻ പോയില്ല. അത് വാങ്ങി ഞാൻ കഴിച്ചു. അമ്മു ബാക്കിയും എന്നെ ഊട്ടി കൊണ്ടിരുന്നു. ഇടക്ക് ഞാനും അവൾക്ക് വാരിയും കൊടുത്തു.
ഞങ്ങളുടെ ഭക്ഷണം കഴിക്കലും കഴിപ്പിക്കലും കഴിഞ്ഞ് ഞങ്ങൾ വായും കൈയും കഴുകി.അതും ഇത് പോലെ പരസ്പരം ചെയ്യിപ്പിക്കല്ലായിരുന്നു.
ഞാൻ അമ്മുവിന് കഴിക്കാനുള്ള ഗുളികയും വെള്ളവും ഒപ്പം ചൂട് പിടിക്കാനുള്ള തെർമ്മൽ ബാഗുമായി വന്നു. അമ്മുവിനെ ഗുളിക കഴിപ്പിച്ച് അവളുടെ വയറ്റിൽ ബാഗ് വെച്ച് ചൂട് പിടിപ്പിച്ച് ഞാൻ അവൾക്കരകിൽ കിടന്നു.
അമ്മുവിന്റെ ആർത്തവ ദിവസങ്ങളിൽ ഞാൻ അവളെ കൂടെ ചേർത്ത് പിടിച്ചും ശ്രസുഷിച്ചും പരിപാലിച്ചു.ആ ദിവസങ്ങൾക്ക് ശേഷമുള്ള പ്രഭാതം. അമ്മു എന്നെ കുലുക്കി വിളിക്കുന്നത് കെട്ടാണ് ഞാൻ എഴുന്നേൽക്കുന്നത്.
“ഉണ്ണിയേട്ടാ.. ഉണ്ണിയേട്ടാ…. എണീക്ക് ”
ഞാൻ കണ്ണ് തുറന്നപ്പോൾ കുളിച്ച് എന്റെ മുന്നിൽ നിൽക്കുന്ന അമ്മുവിനെയാണ് കണ്ടത്. നേരം അപ്പോൾ വെളുക്കുന്നതേ ഉണ്ടായിരുന്നു.
“നീ എന്തിനാ ഇത്ര നേരത്തെ എന്നെ വിളിച്ച് ഉണർത്തിയത് ”
എന്തിനാ എന്നെ നേരത്തെ ഉണർത്തിയത് എന്ന് അറിയാനായി ഞാൻ ചോദിച്ചു.
“ഉണ്ണിയേട്ടാ.എണീക്ക് നമ്മുക്ക് അമ്പലത്തിൽ പോവാം ”
“ഇന്ന് എന്താ എന്തെങ്കിലും വിശേഷം ഉണ്ടോ?”
ഞാൻ അമ്മുവിനോട് ചോദിച്ചു.
“വിശേഷം ഒന്നും ഇല്ല. എനിക്ക് ഉണ്ണിയേട്ടന്റെ ഒപ്പം അമ്പലത്തിൽ പോവണം എന്ന് തോന്നി. വരില്ലേ എന്റെ ഒപ്പം “