ആരോ ആണ്. ഞാൻ എന്റെ ശരീരത്തില്ലേക്ക് നോക്കി അത് എന്റെ ശരീരം അല്ലായിരുന്നു അത് മറ്റാരുടെയോ ആയിരുന്നു.
എനിക്ക് എന്താണ് സംഭവിക്കുന്നത് എന്ന് അറിയാതെ ഞാൻ അവിടെ നിന്നു പോയി. എന്റെ കണ്ണിൽ ഇരുട്ട് കയറി തുടങ്ങി .എന്റെ തല കറങ്ങുന്നത് പോലെ.ഞാൻ അവിടെ തല കറങ്ങി വീണുപോയി.
കുറച്ച് നിമിഷങ്ങൾക്ക് ശേഷം ഡോക്ടറുടെ മുറി
ഡോക്ടർ :ഞാൻ പേടിച്ചത് പോലെ തന്നെ വിഷ്ണുവിന് ഓർമ്മ നഷ്ടപ്പെട്ടിരിക്കുന്നു.
അവർ കരയുവാൻ തുടങ്ങി
അച്ഛൻ : ഓർമ്മ ഇല്ലെന്ന് പറഞ്ഞാൽ. ഒന്നും ഓർമ്മയില്ലേ
ഡോക്ടർ : ഓർമ്മ ഇല്ലെന്ന് പറഞ്ഞാൽ എല്ലാം ഓർമ്മയിലെന്നല്ല.അവന് തന്റെ ഭൂത കാലം ഓർമ്മയില്ല. ഞാൻ ഡോക്ടറാണ് ഇത് ആശുപത്രിയാണ് അങ്ങനെ പല്ല പ്രാഥമിക കാര്യങ്ങൾ അവന് അറിയാം.
അച്ഛൻ :ഇതിനൊരു പരിഹാരമില്ലേ. ഞാൻ എത്ര കാശ് വേണമെങ്കിലും മുടക്കാം. എനിക്ക് എന്റെ മകനെ പഴയത് പോലെ കിട്ടിയാൽ മതി
ഡോക്ടർ :വിഷ്ണുവിന് എന്ന് ഓർമ്മ കിട്ടുമെന്ന് പറയാൻ കഴിയില്ല.ചിലപ്പോൾ വർഷങ്ങൾ തന്നെ എടുക്കാം. ഞാൻ എത്രെയും വേഗം ഓർമ്മ ലഭിക്കാൻ ശ്രമിക്കാം.എല്ലാം എന്റെ മാത്രം കയ്യിൽ അല്ലല്ലോ ദൈവത്തിന്റെ പക്കൽ അല്ലേ ബാക്കി. അവന് ഓർമ്മ കിട്ടാൻ വേണ്ടി നന്നായി പ്രാർത്ഥിച്ചോ.
ഞാൻ തിരിച്ച് സ്വബോദ്ധത്തിലേക്ക് മടങ്ങി എത്തി. കണ്ടത് മുഴുവൻ സ്വപ്നം ആവണേ എന്ന പ്രാർത്ഥനയോടെ ഞാൻ കണ്ണ് തുറന്നു. നേരത്തെ കിടന്നിരുന്ന അതേ സ്ഥലം. അല്ല ഇത് സ്വപ്നമല്ല യാഥാർഥ്യം തന്നെയാണ്. ഇത് എന്റെ ശരീരമല്ല. എനിക്ക് എന്താണ് സംഭവിച്ചത്. ഞാൻ ചിന്തിക്കാൻ തുടങ്ങി.
ഇനി സിനിമയിലൊക്കെ കാണുന്നത് പോലെ ഞാൻ മരിച്ചപ്പോൾ എന്റെ ആത്മാവ് മറ്റൊരാളിൽ കയറിയോ. ഹേ അങ്ങനെ ആവാൻ സാധ്യതയില്ല. പിന്നെ എങ്ങനെ ഇത് സംഭവിക്കും. അല്ലാതെ വേറൊരു മാർഗവും ഞാൻ നോക്കിയിട്ട് കാണുന്നില്ല. എന്തായാലും അതിനുള്ള ഉത്തരം കണ്ടെത്തണം. അതുവരെ ഈ വിഷ്ണുവായി ഇവിടെ നിൽക്കാം.എങ്ങനെയെങ്കിലും യഥാർത്ഥ ഞാൻ ആയി മാറണം.അതിനുള്ള മാർഗം കണ്ടെത്തി തിരിച്ച് ഞാൻ ആയി മാറണം. ഞാൻ തീരുമാനിച്ചു.