വിശ്വാസങ്ങളൊന്നും നമ്മുക്ക് വേണ്ടാ.നീ അമ്മുവിനെ വിളിച്ചോണ്ട് അകത്തേക്ക് പോ ”
അച്ഛനും അമ്മയുടെ തീരുമാനത്തെ ശരി വെച്ചു.അമ്മുവിന്റെ മുഖത്ത് ആ തീരുമാനത്തിൽ സന്തോഷം വന്നു. എനിക്കും.
അമ്മു അവിടെ നിന്നും എഴുന്നേറ്റു മുറിയിലേക്ക് എന്റെ ഒപ്പം നടന്നു. പാവം നല്ല വയറ് വേദന ഉണ്ടെന്ന് തോന്നുന്നു നടു വളച്ച് ബുദ്ധിമുട്ടിയാണ് അവൾ നടന്നിരുന്നത്. എനിക്ക് അമ്മുവിന്റെ നടത്തം കണ്ട് സങ്കടമായി. ഞാൻ അവളെ കൈയിൽ കോരി എടുത്ത് നടന്നു.
അമ്മു അവശയായിരുന്നു. എന്നെ അവൾ അതിൽ നിന്നും തടഞ്ഞില്ല. അവൾ അത് ആഗ്രഹിച്ചിരുന്നത് പോലെ. ഞാൻ അമ്മുവിനെയും എടുത്ത് നടന്നു. അമ്മു വീഴാതിരിക്കാൻ എന്റെ കഴുത്തിൽ കൈ ചുറ്റി പിടിച്ചിരുന്നു. അമ്മു ഞാൻ നടക്കുമ്പോൾ എന്നെ ഉറ്റു നോക്കുനുണ്ടായിരുന്നു. അവളിൽ എന്റെ പ്രവർത്തി സന്തോഷം നൽകുന്നതായിരുന്നു. എനിക്ക് അമ്മുവിനോടുള്ള സ്നേഹം കണ്ട് അച്ഛനും അമ്മക്കും സന്തോഷമായി.
ഞാൻ അമ്മുവിനെ കൊണ്ട് റൂമിലേക്ക് കയറി. അവളെ ആ കട്ടിലിൽ കിടത്തി.
“അമ്മു. നിനക്ക് വേദന ഉണ്ടോ?”
“ഉമ്മ്. നല്ല വേദയുണ്ട് ”
“എന്നാൽ വാ നമ്മുക്ക് ആശുപത്രിയിൽ പോവാം ”
ഞാൻ എന്റെ ആശങ്ക കൊണ്ട് പറഞ്ഞു.
അമ്മു അത് കേട്ട് മെല്ലെ ചിരിച്ചു.
“ഉണ്ണിയേട്ടാ എനിക്ക് വേദന ആദ്യ ദിവസേ ഉണ്ടാവൂ. പിന്നെ അങ്ങനെ വേദന കാണില്ല. അതിനൊന്നും ഡോക്ടറെ കാണേണ്ട. ഗുളിക കഴിച്ചാൽ മതി”
“നിന്റെൽ ഇപ്പോ ഗുളികയുണ്ടോ ”
ആശങ്ക മാറാതെ ഞാൻ ചോദിച്ചു.
“എന്റെൽ ഇണ്ട്. ഭക്ഷണം കഴിച്ച് കഴിഞ്ഞിട്ട് കഴിക്കാം ”
“പാഡോ അങ്ങനെ വല്ലതും വെണ്ണോ നിനക്ക് “