“അയ്യോ.. അമ്മേ ഓടിവായോ ഈ ഉണ്ണിയേട്ടൻ എന്നെ ഉപദ്രവിക്കുന്നെ ”
അമ്മു ഒളിയിടാൻ തുടങ്ങി. എനിക്ക് അത് അമ്മ കേൾക്കുമോ എന്ന് പേടിയായി. ഞാൻ അമ്മുവിന്റെ വായ പൊത്തി പിടിച്ചു. ഭാഗ്യത്തിന് അവളുടെ നിലവിളി ആരും കേട്ടില്ല. ഞാൻ അമ്മുവിന്റെ വായിൽ നിന്ന് കൈ എടുത്തു.
“ഇഹ് ഇഹ് ”
അമ്മു എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി.
“നിനക്ക് ഞാൻ വെച്ചിട്ടുണ്ടടി ഞാൻ ശരിയാക്കി തരാം ”
“ഉമ്മ് ”
നടന്നത് തന്നെ എന്ന രീതിയിൽ അവൾ എന്നെ നോക്കി.
രാത്രി ഏറെ വൈകിയിരുന്നു.
“മതി കളിച്ചത് കിടന്ന് ഉറങ്ങാൻ നോക്കിയേ നേരം ഒരുപാടായി. നേരത്തെ എഴുന്നേറ്റ് ഒരുപാട് പണിയുള്ളതാ ഉണ്ണിയേട്ടാ കിടന്ന് ഉറങ്ങിയേ ”
എന്നെ അവൾ അടക്കി കിടത്തി.അമ്മു പ്രാർത്ഥിച്ച് കണ്ണടച്ച് ഉറങ്ങാൻ തുടങ്ങി. ഞാൻ അപ്പോൾ ഇവിടെ ഞാൻ എന്താ ഇപ്പൊ ചെയ്തേ എന്ന് ആലോചിക്കാൻ തുടങ്ങി. ഒരു പെണ്ണിന്നോട് നേരിട്ട് മിണ്ടാത്ത ഞാൻ അമ്മുവിനോട് എന്തൊക്കെയാ പറഞ്ഞത്. അവളെ സന്തോഷിപ്പിച്ചത്. എനിക്ക് വിശ്വസിക്കാൻ കഴിഞ്ഞില്ല. ഞാൻ തന്നെ ആണോ ഇത് എന്ന് ചിന്തിച്ച് പോയി. ഞാൻ അവളെയും നോക്കി അങ്ങനെ കിടന്നു. ഇടക്ക് എപ്പോളോ ഞാൻ ഉറങ്ങി പോയി.
ദിവസങ്ങൾ കടന്നു പോയി. ഞാൻ ഇപ്പോൾ അച്ഛനെ സഹായിക്കാൻ പാടത്ത് പോവാറുണ്ട്. ജിതിൻ എന്നെ വിളിക്കുമ്പോൾ ഞാൻ ജിതിനെ ഓരോന്ന് പറഞ്ഞ് ഒഴുവാക്കുമായിരുന്നു. അത് മനസ്സിലാക്കിയ ജിതിൻ പിന്നെ എന്നോട് മിണ്ടാറില്ല. ഇപ്പോൾ ഞങ്ങൾ തമ്മിൽ സൗഹ്രദമൊന്നുമില്ല. ഇന്ന് ഞാൻ അച്ഛനും അമ്മക്കും നല്ല മോൻ ആണ് അമ്മുവിന് നല്ലൊരു ഭർത്താവും.
ഒരിക്കൽ രാവിലെ ഭക്ഷണം കഴിക്കാൻ ഇരുന്നപ്പോൾ അമ്മുവിനെ കാണാൻ ഇല്ല. അല്ലെങ്കിൽ എന്നും അമ്മു ആയിരുന്നു എനിക്ക് വിളമ്പി തന്നിരുന്നത്. ഇന്ന് ഇത് എന്ത് പറ്റിയാവോ. ചിലപ്പോൾ വേറെ വല്ല തിരക്കിലാവും. ഞാൻ അത് കാര്യമായി എടുക്കാതെ ഭക്ഷണം കഴിച്ച് പണിക്ക് പോയി. രാത്രി ഏറെ വൈകി ആണ് വന്നത്. കുളിച്ച് ഡ്രസ്സ് മാറി വന്നിട്ടും അവളെ കാണാൻ ഇല്ല. അല്ലെങ്കിൽ ഞാൻ വരുമ്പോളേക്കും വിശേഷങ്ങൾ ചോദിക്കുന്നവളാ ഇന്ന് എന്താ പറ്റിയാവോ. ഞാൻ വീട് മുഴുവൻ തിരക്കി പക്ഷേ അവളെ കണ്ടില്ല. ഞാൻ അമ്മുവിനെ പറ്റി