കേട്ടത് വിശ്വസിനിയമാവതേ അച്ഛൻ അമ്മുവിനോട് ചോദിച്ചു.
“അത് ഉണ്ണിയേട്ടാന്ന് ”
അമ്മു ഒരു ചെറിയ ചമ്മലോടെ പറഞ്ഞു.
“ഇത് എപ്പോ ഇങ്ങനെ സംഭവിച്ചു ”
അച്ഛൻ അറിയാനായി ചോദിച്ചു.
“അത് ഉണ്ണിയേട്ടൻ പറഞ്ഞു അങ്ങനെ വിളിച്ചോളാൻ ”
അമ്മുവിന് അച്ഛൻ അങ്ങനെ ചോദിച്ചപ്പോൾ നാണമായി. ഇത് കണ്ട് അമ്മ അവളുടെ അടുത്തേക്ക് വന്നു.
“നീ ഇനി നാണിക്കൊന്നും വേണ്ടാ. നിങ്ങൾ ഇങ്ങനെ സന്തോഷത്തോടെ ഇരിക്കുന്നത് കണ്ടാൽ മതി ”
അമ്മ ഞങ്ങളോട് പറഞ്ഞു.
അച്ഛനും അമ്മക്കും ഞങ്ങളുടെ സ്നേഹം സന്തോഷം നൽകി.എന്റെ മാറ്റം അവരിൽ ശരിക്കും അത്ഭുതം നിറക്കുന്നതായിരുന്നു. ഇത് എന്നും കാണണമേ എന്ന പ്രാർത്ഥനയോടെ അവർ എന്നെ നോക്കി.
രാത്രി കിടക്കാൻ നേരം അമ്മു കുറേ പഴയ ആൽബങ്ങളുമായി വന്നു.
“ഉണ്ണിയേട്ടാ ഇത് നമ്മുടെ കുട്ടികാലത്തെ ഫോട്ടോകളാ. ഇത് ഒന്ന് നോക്കിയേ എന്നിട്ട് പഴയത് വല്ലതും ഓർമ്മ വരുന്നുണ്ടോ എന്ന് നോക്കിയേ ”
അവൾ എനിക്ക് നേരേ ആൽബം നീട്ടി കോണ്ട് പറഞ്ഞു. ഞാൻ അത് അവളിൽ നിന്ന് വാങ്ങി മറിച്ച് നോക്കാൻ തുടങ്ങി.ഞങ്ങൾ ആ ഫോട്ടോയിൽ നല്ല ക്യുട്ട് ആയിരുന്നു.അവൾ ആ ഫോട്ടോകളെ കുറിച്ച് വാ തോരാതെ പലതും പറയുന്നുണ്ടായിരുന്നു. ഞങ്ങളുടെ കുട്ടി കാലം മനോഹരമായിരുന്നു എന്ന് തോന്നുന്നു. ആ ചിത്രങ്ങളിൽ ഞങ്ങൾ വളരെ സന്തോഷവാന്മാരായിരുന്നു.
അമ്മു ആ ചിത്രങ്ങൾ എല്ലാം നോക്കി പറയുവാൻ തുടങ്ങി.
“നമ്മുടെ കുട്ടിക്കാലം എന്ത് മനോഹരമായിരുന്നെന്നോ. നമ്മൾ ഒരുമിച്ച്