ചോദിച്ചത്. ഒന്നും മനസ്സിലാവാതെ ഞാൻ ഇവരെ അറിയില്ലെന്ന് പറഞ്ഞു.
അത് കേട്ടതും ആ സ്ത്രീകൾ കരയുവാൻ തുടങ്ങി.
“ഡോക്ടർ ഇവരൊക്കെ ആരാ. എന്തിനാ ഇവിടെ നിന്ന് കരയുന്നത്. ഇവരെ അറിയോ എന്ന് ചോദിച്ചത് എന്തിനാ ”
ഞാൻ ഒന്നും മനസ്സിലാവാതെ ചോദിച്ചു.
“കൂൾ വിഷ്ണു കൂൾ. നീ ഒന്നുംകൂടി സമ്മാധാനത്തിൽ ആലോചിച്ചേ ഇവരെ അറിയോന്ന്”
ഡോക്ടർ എന്നെ ആശ്വസിപ്പിച്ചു.
“എനിക്ക് ഇവരെ ഒന്നും അറിയില്ല ഞാൻ ആദ്യമായാണ് ഇവരെ കാണുന്നത് ”
“നിനക്ക് നിന്റെ അച്ഛനെയും അമ്മയെയും ഭാര്യയെയും കണ്ടിട്ട് മനസ്സിലായില്ല”
ആ സ്ത്രീ കരഞ്ഞുക്കൊണ്ട് പറഞ്ഞു.
ഞാൻ അവരിൽ നിന്ന് വന്ന വാക്കുകൾ കേട്ട് ഞെട്ടി. അച്ഛനും അമ്മയോ കല്യാണം കഴിയാത്ത എനിക്ക് ഭാര്യയോ ഇവരെന്താണ് പറയുന്നത്.
“ഡോക്ടർ എനിക്ക് ഇവരെ അറിയില്ല. ഇവർ എന്റെ ആരുമല്ല. ഇവരെന്തോ തട്ടിപ്പായി ഇറങ്ങിയതാ. ഇവരെ പോലീസിൽ ഏൽപ്പിക്ക് ”
ഞാൻ എന്താ നടക്കുന്നത് എന്ന് അറിയാണ്ട് അവരിൽ നിന്ന് രക്ഷപെടനായി എന്തൊക്കെയോ പറഞ്ഞു. അവരും എന്നെ ബോധ്യപെടുത്താനായി എന്തൊക്കെയോ പറഞ്ഞുക്കൊണ്ടിരുന്നു.
ഞാൻ അവരുടെ ഉദ്ദേശം അറിയാത്തതിഞ്ഞാൽ അവിടെ നിന്നും എഴുന്നേറ്റ് അവരെ തള്ളി അവിടെ നിന്നും ഓടാൻ നോക്കി.ഇവിടെന്ന് ഓടി രക്ഷപ്പെടണം എല്ലാവരും കള്ളൻമാരാണ് എന്ന ചിന്തയോടെ ഞാൻ അവിടെന്ന് ഓടാൻ നോക്കി. മുന്നിൽ കണ്ട കണ്ണാടിയിൽ എന്നെ കണ്ടതും ഞാൻ നിശ്ചലമായി.അതിൽ എന്റെ രൂപമല്ല ഞാൻ കണ്ടത് അത് മറ്റാരുടെയോ ആയിരുന്നു. ഞാൻ വിശ്വാസം വരാതെ കണ്ണാടിയിൽ നോക്കി നിന്നു പോയി. അല്ല ഇത് ഞാൻ അല്ല വേറെ