ഞാൻ അങ്ങനെ ആലോചിച്ച് ഇരിക്കുമ്പോളാണ് പിന്നിൽ ഒരു അനക്കം കേട്ടത്. തിരിഞ്ഞ് നോക്കിയപ്പോൾ അത് അമ്മുവായിരുന്നു. എന്നെ കാണാതെ അനേഷിച്ച് വന്നതാണവൾ. ഞാൻ അവളോട് എന്റെ അടുത്ത് വന്നിരിക്കാൻ അവളോട് ആംഗ്യം കാണിച്ചു. അമ്മു എന്റെ അരികിലായി വന്നിരുന്നു.
“അവരോടൊന്നും അങ്ങനെ പറയണ്ടായിരുന്നു ”
അവൾ എന്നോട് പറഞ്ഞു.
“എനിക്ക് വേണ്ടിയല്ല ഞാൻ അങ്ങനെ പറഞ്ഞേ. അവർക്ക് വേണ്ടിയാണ്. ഞാൻ നിങ്ങളുടെ നല്ലതിന് വേണ്ടിയാണ്”
“വിഷ്ണുവേട്ടൻ അവരെയൊക്കെ ധിക്കരിച്ചിട്ടേയുള്ളു. ഇപ്പോ വിഷ്ണുവേട്ടൻ മാറി എന്നാ അവര് കരുതിയത്. അവരെയാ ഏട്ടൻ ഇപ്പോ വിഷമിപ്പിച്ചേ ”
അമ്മു എന്നോട് പറഞ്ഞു
“അവർക്ക് അങ്ങനെ പറഞ്ഞപ്പോൾ വിഷമം ആയോ ”
“ഉമ്മ് ”
അവളൊന്ന് മൂളി.
“എന്നെ കുറിച്ചെല്ലാം ജിതിൻ പറഞ്ഞു. ഞാൻ നിങ്ങളെയൊക്കെ ബുദ്ധിമുട്ടിച്ചത് എല്ലാം പറഞ്ഞു. മാപ്പ് അമ്മു നിന്നോട് ഇങ്ങനെയൊക്കെ ചെയ്തതിന്. എന്നോട് പൊറുക്കണം. ഇനി ഞാൻ അങ്ങനെയൊന്നും ചെയ്യില്ല ”
ഞാൻ അവളുടെ കൈയിൽ പിടിച്ച് കരഞ്ഞു.
“അയ്യേ വിഷ്ണുവേട്ടൻ എന്തിനാ കരയുന്നേ. കൈ വിട്ടേ കരയല്ലേ ”
അവൾ എന്നോടായി പറഞ്ഞു. ഞാൻ അവളുടെ മുഖത്തേക്ക് നോക്കിയപ്പോൾ അമ്മുവും കരയുന്നുണ്ടായിരുന്നു.ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ട് പറഞ്ഞു.
“ഞാൻ കാരണം നീ ഒരിക്കലും കരയില്ല. നിന്നെ കരിയിപ്പിക്കാൻ ആരെകൊണ്ടും ഞാൻ സമ്മതിപ്പിക്കില്ല. നീ ആഗ്രഹിച്ചത് പോലെ ഒരു ഭർത്താവായി ഞാൻ മാറും. സത്യം ”
ഞാൻ അവൾക്ക് വാക്ക് നൽകി.അത് അവളിൽ സന്തോഷം പകർന്നു. അമ്മു സന്തോഷം കൊണ്ട് എന്നെ കെട്ടിപിടിച്ച് കരയാൻ തുടങ്ങി. ഞാൻ അവളെ തിരിച്ച് കെട്ടി പിടിച്ച് ആശ്വസിപ്പിച്ചു.