“വിഷ്ണുവേട്ടാ ഈ ഗുളിക കഴിക്ക്”
അവൾ എനിക്ക് നേരേ ഗുളിക നീട്ടി.
“വേണ്ട”
“ഇത് എന്താ ഇപ്പോ ഇങ്ങനെ. ഗുളിക വെടിച്ച് കഴിച്ചേ”
“നിന്നോട് ഞാൻ വേണ്ടെന്ന് പറഞ്ഞില്ലേ ”
ഞാൻ അവളോട് ദേക്ഷ്യപ്പെട്ടു. ഇത് കണ്ട് അമ്മു കരയുവാൻ തുടങ്ങി. ഞങ്ങളുടെ ബഹളം കേട്ട് അച്ഛനും അമ്മയും ഓടി വന്നു.
“എന്താ… എന്താ ഇവിടെ ബഹളം ”
ഓടി വന്ന അമ്മ കാര്യം തിരക്കി.
“അമ്മായി വിഷ്ണുവേട്ടൻ ഗുളിക കഴിക്കുന്നില്ല. ഗുളിക കഴിക്കാൻ പറഞ്ഞ എന്നെ ചീത്ത പറഞ്ഞു ”
അമ്മു കരഞ്ഞു കൊണ്ട് അമ്മയോട് പറഞ്ഞു.
“എന്താ വിഷ്ണു നീ ഇങ്ങനെ കൊച്ച് കുട്ടികളെ പോലെ വാശി പിടിക്കണേ. ഗുളിക കഴിച്ചാൽ അല്ലേ രോഗം മാറു ”
അച്ഛൻ എന്നെ ശകരിച്ചു.
“വേണ്ട. എനിക്ക് അസുഖം മാറേണ്ടാ. എനിക്ക് ഇങ്ങനെ തന്നെ മതി. ഞാൻ ആരായിരുന്നു നിങ്ങളോട് എന്താ ചെയ്തത് എന്ന് എനിക്ക് അറിയാം. ഇനി എനിക്ക് ആ ഞാൻ ആവണ്ട ”
ഞാൻ അവരോടായി പറഞ്ഞു. എന്നിൽ നിന്ന് കേട്ട വാക്കുകൾ വിശ്വാസിനിയമാവതേ അവർ അവിടെ നിന്നു. ഞാൻ അവിടെന്ന് നടന്ന് കുളക്കരയിൽ പോയി ഇരുന്നു.
ഞാൻ അവിടെ ഇരുന്ന് ഞങ്ങളുടെ രണ്ട് പേരുടെയും ജീവിതം താരതമ്യപെടുത്തി നോക്കി. രണ്ട് പേരുടെയും ജീവിതങ്ങളിൽ ഒരുപാട് സാമ്മ്യതകൾ ഉണ്ടായിരുന്നു. പണിക്ക് പോവാതെ വീട്ടുകാരെ ബുദ്ധിമുട്ടിച്ച് ജീവിക്കുന്നവർ ആയിരുന്നു ഞങ്ങൾ. വയസ്സാം കാലത്ത് അവർക്ക് പ്രതീക്ഷയും താങ്ങും തണലും ആകേണ്ടവർ ആയിട്ട് അതൊന്നും ചെയ്യാതെ അവരെ ബുദ്ധിമുട്ടിച്ച് ജീവിക്കുന്നു. ഇപ്പോൾ എനിക്ക് ഞാൻ എന്റെ യഥാർത്ഥ വീട്ടുകാരെ പറ്റി ആലോചിച്ച് പോയി. അവരോട് അറിഞ്ഞും അറിയാതെയും ചെയ്ത് പോയതിൽ പശ്ചാത്താപം തോന്നുന്നു.