മുറപ്പെണ് ആയതിനാൽ ഞങ്ങളുടെ കല്യാണം നേരത്തെ തന്നെ മാതാ പിതാക്കൾ നിശ്ചയിച്ചിരുന്നു. ഇത് ഞങ്ങൾക്ക് അറിയാവുന്നത് കൊണ്ടും ഞങ്ങൾ നല്ല കൂട്ട് ആയിരുന്നതിഞ്ഞാലും ഞങ്ങൾ പ്രണയത്തിൽ ആയിരുന്നു. ഞാൻ എന്ത് പറഞ്ഞാലും അമ്മു അനുസ്സരിക്കും അത്രേക്ക് ജീവൻ ആയിരുന്നു അവൾക്ക് ഞാൻ.
അങ്ങനെ പഠിച്ച് ഞാൻ പ്ലസ് വണ്ണിൽ എത്തി അവിടെ വെച്ചാണ് ഞാൻ ജിതിനെ കണ്ട് മുട്ടുന്നത്. അവിടെന്ന് എന്റെ ജീവിതം തന്നെ മാറി. ജിതിൻ ആള് ഒരു ഉഴപ്പനും തല്ലിപൊളിയും ആയിരുന്നു. എങ്ങനെയോ ഞാൻ അവനുമായി സൗഹ്രദത്തിലായി. അവനിലൂടെ ഞാൻ പലതും അറിഞ്ഞു.
ജിതിൻ എന്നെ വെള്ളമടിയും പുക വലിയും എല്ലാം എന്നെ പഠിപ്പിച്ചു. ഞാനും അവനും മദ്യത്തിന് അടിമകളായി മാറി. മദ്യപിച്ച് ഞങ്ങൾ ചെയ്യാത്ത തെമ്മാടിത്തരങ്ങൾ ഇല്ല.നാട്ടുകാർക്കും വീട്ടുകാർക്കും ഞങ്ങളെ ദേഷ്യമായി. അവർക്കൊക്കെ ഒരു പൊതു ശല്യമായി ഞാൻ മാറി.അച്ഛനെ ഓർത്ത് മാത്രമാണ് നാട്ടുകാർ എന്നെ ഒന്നും ചെയ്യാത്തത്.
ഒരിക്കൽ അമ്മുവിന്റെ അച്ഛനും അമ്മയും അനിയത്തിയും ദൂരെ എവിടേക്കോ പോയി വരുമ്പോൾ അവർ സഞ്ചരിച്ചിരുന്ന കാർ ആക്‌സിഡന്റിൽ പെട്ട് അവർ മരിച്ചു. അമ്മുവിന് അന്ന് എന്തോ പരീക്ഷ ഉണ്ടായിരുന്നതിഞ്ഞാൽ അവൾ അവരോടൊപ്പം പോയിരുന്നില്ല. അതുകൊണ്ട് അവൾ രക്ഷപെട്ടു. അവളുടെ വീട്ടിൽ ഒറ്റക്ക് കഴിയേണ്ട എന്ന് പറഞ്ഞ് അച്ഛൻ അവളെ വീട്ടിലേക്ക് കൊണ്ടു വന്നു. അവളുടെ സംരക്ഷണം അച്ഛൻ ഏറ്റെടുത്തു.
കർഷകരാണെങ്കിലും ധാരാളം സമ്പാദ്യം ഉള്ളവർ ആയിരുന്നു എന്റെ വീട്ടുക്കാർ. ആ കാശെല്ലാം മുടിപ്പിച്ച് കളയൽ ആയിരുന്നു എന്റെ വിനോദം. എന്നെ നന്നാക്കാൻ പല വഴികളും അവർ നോക്കി. ഒന്നും നടക്കാതെ വന്നപ്പോൾ അവർ കണ്ട വഴിയാണ് എന്റെ കല്യാണം.
അതിനവർക്ക് പെണിനെ അധികം തേടേണ്ടി വന്നില്ല. മുറപ്പെണ്ണ് ആയ അമ്മുവിനെ എന്നെ കൊണ്ട് കല്യാണം കഴിപ്പിക്കാൻ തീരുമാനിച്ചു. അച്ഛനെ ധിക്കരിക്കാൻ പറ്റാത്തതിഞ്ഞാലും എന്നെ ഇഷ്ടമുള്ളത് കൊണ്ടും അവൾ എന്നെ കല്യാണം കഴിച്ചു.
കല്യാണം കഴിഞ്ഞാൽ ഞാൻ നന്നാവും എന്നായിരുന്നു അവർ കരുതിയത്.എന്നാൽ ഞാൻ നന്നായില്ല. എന്നെ നന്നാക്കാൻ അമ്മു കുറേ ശ്രമിച്ചെങ്കിലും അതൊന്നും നടന്നില്ല. അവൾ എന്നിൽ എടുക്കുന്ന സ്വാതന്ത്ര്യങ്ങളിൽ ഇഷ്ടപെടാത്തതിഞ്ഞാൽ ഞാൻ അവളെ മർദിക്കുമായിരുന്നു. പിന്നിട് അത് എനിക്ക് ഹരമായി മാറി. പാവം പോവാൻ ഒരു ഇടവുമില്ലാതെ അതെല്ലാം അവൾ സഹിച്ച് നിൽക്കുന്നു. ഞാൻ മാറും എന്ന പ്രത്യാശയോടെ.