“വാടാ അകത്തേക്ക് കയ്റ് ”
അവൻ എന്നെ അകത്തേക്ക് ക്ഷണിച്ചു. ഞാൻ ആ വീട്ടിലേക്ക് കയറി. ആ വീട്ടിൽ വേറെ ആരും തന്നെ ഉണ്ടായിരുന്നില്ല.
ഞാൻ അകത്ത് ഒരു കസേരയിൽ ഇരുന്നു. ജിതിൻ അകത്ത് പോയി ഒരു മദ്യ കുപ്പിയുമായി വന്നു. കൈയിൽ വെള്ളവും ഉണ്ടായിരുന്നു. അവൻ എന്റെ മുൻപിൽ അതും വെച്ച് വീണ്ടും അകത്തേക്ക് പോയി.
“ബ്രോ ഞാൻ വന്നിട്ടേ അടിക്കാവോ. അതിന് മുൻപ് അടിക്കല്ലേ. ഞാൻ ടച്ചിങ്‌സ്സുമായി വരാം. എന്നിട്ട് അടിക്കാം ”
അതും പറഞ്ഞ് അവൻ അകത്തേക്ക് പോയി. ഇവൻ നല്ല അടിയാണെന്ന് തോന്നുന്നു. ചിന്തിച്ചിരിക്കുമ്പോളേക്കും അവൻ ഒരു പാത്രത്തിൽ മിച്ചറുമായി എന്റെ അരികിൽ വന്നിരുന്നു.
“ഇത് എന്ത് പറ്റി. ഒരു കുപ്പി കണ്ടാൽ അപ്പോ തന്നെ എടുത്ത് കമ്മത്തുന്ന ആളാണല്ലോ. നീ ഈ ശീലങ്ങളും മറന്നോ ”
അവൻ എന്നോട് ചോദിച്ചു. ഞാൻ ഒന്ന് ചിരിച്ചു കാണിച്ചു. അതിൽ നിന്ന് ഒരു കാര്യം പിടി കിട്ടി ഞാൻ നല്ല വെള്ളമടിയാണെന്ന്. സത്യത്തിൽ യഥാർത്ഥ ഞാൻ കുടിക്കാറില്ല. ഇന്നവരെ കുടിച്ചിട്ട് പോലുമില്ല. ഇനി ഇവനോട് എന്ത് പറഞ്ഞ് ഒഴിവാക്കണമാവോ. ഞാൻ ആലോചിക്കാൻ തുടങ്ങി.
അപ്പോളേക്കും കുപ്പി പൊട്ടിച്ച് മുന്നിൽ ഇരുന്ന ഒരു ഗ്ലാസിൽ അവൻ ഒഴിക്കാൻ തുടങ്ങി. അടുത്ത ഗ്ലാസിൽ ഒഴിക്കാൻ പോവുമ്പോളേക്കും ഞാൻ തടഞ്ഞു.
“വേണ്ട എനിക്ക് ഒഴിക്കേണ്ട ”
ഞാൻ പറഞ്ഞു.
“ഹേ. ഇത് എന്ത് പറ്റി. നീ തന്നെ അല്ലേ ഈ പറയുന്നത്.നീ അത് അങ്ങോട്ട് പിടിപ്പിച്ചേ ”
ജിതിൻ നിർബന്ധിപ്പിച്ചു.
“വേണ്ട ബ്രോ പിന്നീട് ആവാം ”
ഞാൻ ഒഴിഞ്ഞ് മാറി
“ശരി നീ അടിക്കേണ്ട. വേണേൽ മറ്റേത് എടുക്കാം ”