“ഞാൻ വരാം ”
അവനോട് ഞാൻ പറഞ്ഞു. ഇത് കേട്ടതും അമ്മുവിലും അമ്മയിലും എന്തോ ഭയം നിറഞ്ഞു.
“വേണ്ട മരുന്ന് കഴിക്കുന്നതാ ഒറ്റക്കൊന്നും പോവണ്ട ”
അമ്മ പറഞ്ഞു.
“അതിന് അവൻ ഒറ്റക്ക് അല്ലല്ലോ ഞാനും കൂടിയിലെ ”
ജിതിൻ അതിന് മറുപടി നൽകി.
ഞാൻ അവനോടൊപ്പം പോവുന്നതിനാൽ അവരിൽ എന്തോ പേടി നിറഞ്ഞു. ഞാൻ പോവാതിരിക്കാൻ എന്തെല്ലാമോ കാരണങ്ങൾ അവർ പറഞ്ഞു. ജിതിൻ അവയെ എല്ലാം തള്ളി കളഞ്ഞ് എന്നെ കൂട്ടി കൊണ്ട് പോവാൻ ശക്തമായി നിന്നു.
അവൻ എന്റെ ചങ്ക് എന്നല്ലേ പറഞ്ഞേ. പിന്നെ അവരെന്തിനാ എതിർക്കുന്നേ അവൻ അത്രക്കും പ്രശ്നക്കാരനാണോ. എന്തായാലും അവനൊപ്പം പോവാം. ഞാൻ ആരെന്ന് അറിയാം. അതായിരുന്നു എന്റെ ഉദ്ദേശം.
“അമ്മേ ഞാൻ ഇവന്റെ ഒപ്പം പോവാം. ജിതിന്റെ ഒപ്പം പോയാൽ എനിക്ക് പഴയേ കാര്യങ്ങൾ ഓർമ്മ കിട്ടിയാല്ലോ. അത് നല്ലത് അല്ലേ. ഞാൻ പോവാ. പെട്ടെന്ന് തന്നെ വരാം. പ്രശ്നമൊന്നും ഉണ്ടാവില്ല. വേഗം വരാം ”
ഞാൻ അമ്മക്ക് ഉറപ്പ് നൽകി. പറഞ്ഞ് തിരുത്താൻ കഴിയില്ല എന്ന് മനസ്സിലാക്കിയ അമ്മ എന്നെ അവനോടൊപ്പം പോവാൻ സമ്മതം നൽകി.
ഞാൻ ജിതിന്റെ ഒപ്പം ബൈക്കിൽ കയറി വീട്ടിൽ നിന്ന് ഇറങ്ങി. ബൈക്കിൽ ഇരിക്കുമ്പോൾ ഞാൻ അവരെ ഒന്ന് നോക്കി. നിറ കണ്ണുകളോടെ അവരെന്നെ നോക്കുനുണ്ടായിരുന്നു. അവരുടെ നോട്ടത്തിൽ നിന്ന് ഞാൻ മനസ്സിലാക്കി ജിതിൻ അത്ര നല്ല പുള്ളി അല്ലെന്ന്. അവനെ എന്തോ അവർ ഭയക്കുന്നു. അതിന് കാരണം എന്തെന്ന് അറിയാൻ ഞാൻ തീരുമാനിച്ചു.
ബൈക്ക് ചെന്ന് നിന്നത് ഒരു പഴയ വീട്ടിലേക്കാണ്. ഇവിടെ എന്തിനാ വന്നത് എന്ന അർത്ഥത്തിൽ ഞാൻ ജിതിനെ നോക്കി.
“ഇറങ്ങ് ബ്രോ ഇത് എന്റെ വീടാണ്. ഒന്നും കൊണ്ട് പേടിക്കേണ്ട ഇവിടെ നമ്മുക്ക് വേണ്ട എല്ലാ സെറ്റപ്പും ഉണ്ട് ”
അവൻ എന്നോട് പറഞ്ഞു. വാതിൽ തുറന്ന് അവൻ വീടിന്റെ ഉള്ളിലേക്ക് കയറി. ഞാൻ അവിടം നോക്കി നിന്നു.