“എഴുന്നേൽക്കണ്ട കിടന്നോളു ഞാൻ ഡോക്ടറെ വിളിക്കാം ”
ആ നേഴ്സ് അതും പറഞ്ഞ് ഡോക്ടറെ വിളിക്കാനായി പോയി.
അപ്പോൾ ഞാൻ ചത്തിലല്ലേ ഞാൻ ആശ്വാസിച്ചു. ഭാഗ്യം അല്ലാതെ എന്താ പറയാ ഞാൻ ചിന്തിച്ചു.
നേഴ്സ് ഒരു ഡോക്ടറെയും വിളിച്ചോണ്ട് വന്നു.ഡോക്ടർ എന്നെ പരിശോദിച്ചു.
“എത്ര ദിവസമായി വിഷ്ണു ഇവിടെ വന്നിട്ടെന്ന് അറിയോ ”
“ഇന്നലെ അല്ലേ ”
“ഇന്നലെയോ മാസങ്ങളായി താങ്കൾ ഇവിടെ വന്നിട്ട് ”
“മാസങ്ങളോ ഞാനോ” വിശ്വാസം വരാതെ ഞാൻ ഡോക്ടറോടായി ചോദിച്ചു.
“അതേ. 8 മാസ്സങ്ങൾ ആവുന്നു.ആക്‌സിഡന്റ് പറ്റി താങ്കൾ കോമയിൽ ആയിരുന്നു.കഴിഞ്ഞത് വലതും ഓർക്കാൻ സാധിക്കുന്നുണ്ടോ.നിങ്ങളുടെ പേര് വീട് എന്താണ് സംഭവിച്ചത് ”
ഞാൻ എന്നെ കുറിച്ചുള്ള കാര്യങ്ങൾ ചിന്തിക്കാൻ തുടങ്ങി. ഒന്നും എനിക്ക് ശരിക്കും ഓർമ്മ കിട്ടുന്നില്ല. വിഷ്ണു എന്ന എന്റെ പേരും ജീവിതത്തിലെ കുറച്ച് കാര്യങ്ങളും ഒരു പുക മറ പോലെ എന്നിൽ തെളിഞ്ഞു. അധികമൊന്നും ആലോചിച്ചിട്ട് കിട്ടുന്നില്ല. കൂടുതൽ ചിന്തിച്ചപ്പോൾ തല വേദനിക്കുന്ന പോലെ. ഞാൻ വേദന കൊണ്ട് അലറി വിളിക്കാൻ തുടങ്ങി. ഡോക്ടർ വേഗം തന്നെ ഒരു ഇൻജെക്ഷൻ എടുത്ത് എന്നെ കുത്തി വെച്ചു. ഞാൻ വീണ്ടും മയക്കത്തിലേക്ക് വീണു.
ഡോക്ടർ വന്ന് പിന്നീട് വിളിക്കുമ്പോളാണ് ഞാൻ എഴുന്നേൽക്കുന്നത്.
“വിഷ്ണുവിന് ഇവരെ മനസ്സിലായോ ”
ഡോക്ടർ കുറച്ച് പേരേ ചൂണ്ടി കാട്ടി.ഡോക്ടർ ചൂണ്ടി കാണിച്ച ഭാഗത്തേക്ക് ഞാൻ നോക്കി. അവിടെ ഒരു സ്ത്രിയും പുരുഷനും ഒരു പെൺകുട്ടിയും നിൽക്കുന്നുണ്ടായിരുന്നു. ആരാ ഇവര് ഇവരെന്തിനാ എന്നെ കാണാൻ വന്നേക്കുന്നേ. ഡോക്ടർ എന്തിനാ എന്നോട് ഇവരെ മനസ്സിലായോ എന്ന്