ഞാൻ അമ്മുവിനെ നോക്കി താഴേക്ക് ചെന്നു. അമ്മുവും അമ്മയും അടുക്കളയിൽ എന്തോ കാര്യമായ പണിയിലാണ്. ഞാൻ അങ്ങോട്ട് ചെന്നു.
“ഉറക്കമൊക്കെ എങ്ങനെ ഉണ്ടായിരുന്നു മോനെ. നല്ല ഉറക്കം ലഭിച്ചോ?”
അമ്മ എന്നെ കണ്ടതും ചോദിച്ചു. ഞാൻ അവരെ നോക്കി പുഞ്ചിരിച്ചു.
“ഹാ.. നല്ല ഉറക്കം ലഭിച്ചു. ഗുളികയുടെ ആണെന്ന് തോന്നുന്നു നല്ല ഉറക്കം കിട്ടി ”
“ഡോസ് കൂടിയ ഗുളികയാ അതാ ”
അമ്മ എന്നോട് പറഞ്ഞു.
“അമ്മു എന്റെ ബ്രഷ് എവിടെയാ ഇരിക്കുന്നേ. എനിക്ക് പല്ല് തേക്കണം ”
ഞാൻ അമ്മുവിനോട് പറഞ്ഞു.
“അയ്യോ. ഞാൻ ഇപ്പോ എടുത്ത് തരാമേ. ഒന്ന് നിൽക്കണേ ”
അമ്മു അതും പറഞ്ഞ് എനിക്ക് ബ്രഷും പേസ്റ്റും നൽകി. ഞാൻ അത് വാങ്ങി പല്ല് തേച്ചു. പല്ല് തേച്ച് കഴിഞ്ഞ് ഞാൻ അടുക്കളയിലേക്ക് തന്നെ പോയി.
“ഏട്ടാ വാ കുളിക്കാം. ഞാൻ തോർത്ത് എടുത്ത് തരാം ”
അമ്മു എന്നോട് പറഞ്ഞു.
“ഞാൻ കുളത്തിൽ പോയി കുളിക്കട്ടെ?”
ഇന്നലെ കണ്ടപ്പോളെ ആ കുളത്തിൽ കുളിക്കണം എന്ന് ഞാൻ തീരുമാനിച്ചിരുന്നു. അതിനാൽ ഞാൻ അവരോട് ചോദിച്ചു.
“വേണ്ട വേണ്ട കുളത്തിൽ പിന്നെ കുളിക്കാം. ഇപ്പോ അകത്ത് ബാത്‌റൂമിൽ പോയി കുളിച്ചാൽ മതി. അസുഖം മാറിയിട്ട് കുളത്തിൽ പോയി കുളിക്കാം ”
അമ്മ എന്റെ ആരോഗ്യത്തിൽ ആശങ്ക ഉള്ളതിഞ്ഞാൽ പറഞ്ഞു.
“ഇല്ല എനിക്ക് കുഴപ്പമൊന്നുമില്ല ഞാൻ വേഗം കുളിച്ച് വരാം ”
“വേണ്ട ഇപ്പോ കുളത്തിൽ കുളിക്കേണ്ട. കുറച്ച് ദിവസം കഴിയട്ടെ എന്നിട്ട് കുളത്തിൽ പോവാം ”
അമ്മ സമ്മതിക്കുന്നില്ല എന്ന് കണ്ട് ഞാൻ റൂമില്ലേക്ക് തിരികെ നടന്നു. അമ്മു