ഒരു ലോറി തട്ടി ആക്‌സിഡന്റിൽ മരിച്ചു ”
അവൾ അതും പറഞ്ഞ് പൊട്ടി കരയുവാൻ തുടങ്ങി. ശേ ആ ചോദ്യം വേണ്ടിയിരുന്നില്ല. അവൾ നല്ല മൂഡിൽ ആയിരുന്നു വേറെ എന്തെങ്കിലും ചോദിച്ചിരുന്നെങ്കിൽ അവൾ പലതും പറഞാനേ. ഞാൻ ചിന്തിച്ചു.
“അമ്മു കരയല്ലേ..സോറി…എനിക്ക് അറിയില്ലായിരുന്നു.ഞാൻ അറിയാതെ ചോദിച്ചതാ. ഇനി ഞാൻ ഒന്നും ചോദിക്കില്ല. സോറി നീ കിടന്നോ ഇനി നമ്മുക്ക് ഉറങ്ങാം. വാ കരച്ചിൽ നിർത്ത് നമ്മുക്ക് കിടക്കാം ”
ഞാൻ സമാധാനിപ്പിക്കാൻ എന്ന രീതിയിൽ പറഞ്ഞു.
“അയ്യോ… അത് കുഴപ്പമില്ല. ഞാൻ പെട്ടെന്ന് അവരെയൊക്കെ ഓർത്ത് പോയി. ഏട്ടൻ ഇനി ചോദിച്ചോ. എനിക്ക് കുഴപ്പമില്ല ”
അമ്മു കണ്ണീർ തുടച്ചു കൊണ്ട് പറഞ്ഞു.
“മതി ചോദ്യ ഉത്തരങ്ങൾ. ഇനി നാളെ ആവാം. രാത്രി ഒരുപാടായി നമ്മുക്ക് കിടക്കാം. എനിക്ക് ഉറക്കം വരുന്നു”
“ഏട്ടന് വിഷമം ആയില്ലേ ഞാൻ കരഞ്ഞത്. ഇനി ഞാൻ കരയില്ല. വേറെ എന്തെങ്കിലും ചോദിച്ചോ ”
അവൾ എനിക്ക് വിഷമം ആവണ്ട എന്ന രീതിയിൽ പറഞ്ഞു.
“എനിക്ക് ശരിക്കും ഉറക്കം വരുന്നുണ്ട്. നീ ലൈറ്റ് ഓഫാക്കിയെ നമ്മുക്ക് ഇനി നാളെ പറയാം. ഇനിയും സമയം ഉണ്ടേലോ ”
ഒരുപാട് ചോദിക്കാൻ ഉണ്ടെങ്കിലും ഞാൻ അതെല്ലാം വേണ്ടെന്ന് വെച്ചു. അമ്മു ലൈറ്റ് ഓഫാക്കി എന്റെ അരികിൽ കിടന്നു. ഞാൻ അവൾക്കരികിലും കിടന്നു. ആദ്യമായി ഒരു പെണ്ണിന്റെ അരികിൽ കിടക്കാൻ എനിക്ക് ഒരു ചെറിയ പേടിയുണ്ടായിരുന്നു. അവൾക്ക് ഞാൻ ഭർത്താവ് ആണെങ്കിലും എനിക്ക് അവൾ യഥാർത്ഥത്തിൽ ഭാര്യ അല്ലല്ലോ?
ഞാൻ ഒരു വിധത്തിൽ അവിടെ കിടന്നു. കഴിക്കുന്ന മരുന്നുകളുടെ ആണെന്ന് തോന്നുന്നു. കിടന്നതും ഉറങ്ങി പോയി.
രാവിലെ മുഖത്ത് വെയിൽ അടിച്ചപ്പോളാണ് ഞാൻ ഉണരുന്നത്. അമ്മു എപ്പോഴോ എഴുന്നേറ്റ് പോയിരുന്നു.ഞാൻ എഴുന്നേൽക്കാൻ നോക്കിയപ്പോൾ എന്റെ മുണ്ട് ഊരി പോയിരുന്നു. ചേ നാണക്കേടായി ഇനി ഇത് അവൾ കണ്ട് കാണോ? ഈ മുണ്ട് ഉടുത്ത് കിടന്നാൽ ഇതാ പ്രശ്നം. രാവിലെ എഴുന്നേൽക്കുമ്പോൾ മുണ്ട് കാണില്ല. എന്തെങ്കിലും ആവട്ടെ കാലത്തെ കാര്യങ്ങൾ നോക്കാം. ഞാൻ ഒന്ന് ബാത്‌റൂമിൽ പോയി വന്നു. പല്ല് തേക്കാൻ നോക്കിയപ്പോൾ ബ്രഷ് കാണാനില്ല. ഇനി അത് എവിടെയാവോ ഇരിക്കുന്നത് അമ്മുവിനോട് ചോദിക്കാം.