മാറാൻ ഒന്ന് കുളിക്കാൻ ഞാൻ തീരുമാനിച്ചു.
എന്റെ ചോദ്യം കേട്ടതും അവൾ ഒരു തോർത്ത് എനിക്ക് എടുത്ത് തന്നു. ഞാൻ അതും വാങ്ങി കുളിക്കാനായി കുളി മുറിയിൽ കയറി. അമ്മു പുറത്തേക്കും പോയി.
കുളി കഴിഞ്ഞ് ഞാൻ താഴേക്ക് ഇറങ്ങി ചെന്നു. അവർ എല്ലാം ടി വി കാണുകയായിരുന്നു. ഞാനും അവരോടൊപ്പം കൂടി. ഇപ്പോ എനിക്ക് പഴയ അപരിചിത്വം ഇല്ല. ഇവരോടൊക്കെ ഞാൻ സംസാരിക്കാൻ തുടങ്ങി.
ടി വി യും കണ്ട് ഭക്ഷണം കഴിച്ച് ഉറങ്ങാനായി ഞാൻ മുറിയിലേക്ക് പോയി. ഞാൻ കട്ടിലിൽ കയറി ഇരുന്നു. അമ്മു കൈയിൽ വെള്ളവും എനിക്ക് കഴിക്കാനുമുള്ള ഗുളികകളുമായി വന്നു. ഞാൻ അത് അവളിൽ നിന്ന് വാങ്ങി കഴിച്ചു. മുറിയുടെ വാതിൽ അടച്ച് കുറ്റിയിട്ട് അമ്മു എനിക്ക് അരികിലായി വന്നിരുന്നു.
അവളോട് പലതും ചോദിച്ച് അറിയണം എന്ന് എനിക്കുണ്ടായിരുന്നു. എന്ത് ആദ്യം ചോദിക്കണം എന്ന് എനിക്ക് ഒരു പിടിയുമില്ല. ഒടുവിൽ ഞാൻ അവളോട് എന്തെങ്കിലും സംസാരിക്കാൻ തീരുമാനിച്ചു.
“അമ്മു എനിക്ക് കുറേ കാര്യങ്ങൾ ചോദിക്കണം എന്നുണ്ട്. നീ എനിക്ക് അതെല്ലാം പറഞ്ഞു തരോ?”
“ഏട്ടന് എന്ത് കാര്യമാ അറിയേണ്ടേ?”
അവൾ എന്നോട് ചോദിച്ചു. എന്റെ മനസ്സിലെ ചോദ്യങ്ങൾ അവളോട് ചോദിക്കാൻ ഞാൻ തീരുമാനിച്ചു.
“അമ്മു. എനിക്ക് പഴയത് ഒന്നും ഓർമ്മയില്ല. അതുകൊണ്ട് എനിക്ക് എല്ലാം അറിയണം എന്ന് തോന്നി. നിന്നോട് ചോദിച്ച് അത് എല്ലാം അറിയണം എന്ന് തോന്നി. അതുകൊണ്ടാ ഞാൻ ഓരോന്ന് ചോദിക്കാൻ പോവുന്നേ ”
“ഏട്ടൻ ചോദിച്ചോ. എല്ലാത്തിനും ഉത്തരം ഞാൻ തരാം ”
അമ്മു ചോദിച്ചോളാൻ സമ്മതം നൽകി
“അമ്മു അമ്മുവിന്റെ യഥാർത്ഥ പേരെന്താ?”