അച്ഛന്റെയും അമ്മയുടെയും പേര് കിട്ടി. അമ്മുവിന്റെ യഥാർത്ഥ പേര് എന്താണാവോ. ഇനി അത് തന്നെ ആയിരിക്കോ യഥാർത്ഥ പേര്. പലതും ആലോചിച്ച് ഞാൻ കിടന്ന് ഉറങ്ങി പോയി.
അമ്മു വന്ന് കുലുക്കി വിളിച്ചപ്പോളാണ് ഞാൻ ഉണർന്നത്.
“വിഷ്ണുവേട്ടാ…. വിഷ്ണുവേട്ട എണീക്ക് നേരം ഒരുപാടായി എണീക്ക് ”
ഞാൻ കണ്ണ് തുറന്ന് അവളെ നോക്കി.
“വായോ നമ്മുക്ക് ചായ കുടിക്കാം. വാ പേടിക്കണ്ട അവരൊക്കെ പോയി ”
അവരെല്ലാം പോയി എന്ന് പറഞ്ഞത് എന്നിൽ ആശ്വാസം ഏകി. ഞാൻ താഴെ പോയി ചായ കുടിച്ചു.
ചായക്ക് ശേഷം ഞാൻ വീടും പരിസരവും കാണാൻ നടന്നു. വലിയൊരു സ്ഥലത്ത് ആയിരുന്നു വീട്. വീടിന് ചുറ്റും നിറയെ മരങ്ങളും ചെടികളും ഉണ്ടായിരുന്നു. വീടിന് പിന്നിലായി വലിയൊരു സുന്ദര കുളവും ഉണ്ടായിരുന്നു. അവരൊക്കെ എന്തോ തിരക്കിലായിരുന്നു. ഞാൻ അവിടം മുഴുവൻ ചുറ്റി കണ്ട് തിരിച്ച് വീട്ടിലേക്ക് കയറി. നേരം അപ്പോൾ സന്ധ്യയോട് അടുത്തിരുന്നു. വീട്ടിൽ കയറിയതും അമ്മ എന്നെ കണ്ടു.
“എവിടെ ആയിരുന്നു മോനെ നി? നിന്നെ ഞങ്ങൾ ഇവിടെയൊക്കെ അന്വേഷിക്കുകയായിരുന്നു”
അമ്മ എന്നെ കാണാത്ത ആശങ്കയിൽ പറഞ്ഞു.
“ഞാൻ ഇവിടെ പറമ്പോക്കെ ഒന്ന് കാണാൻ വേണ്ടി പോയതായിരുന്നു ”
“എവിടെങ്കിലും പോവുമ്പോൾ പറഞ്ഞിട്ട് പോയിക്കൂടെ. വെറുതേ പേടിപ്പിക്കാതെ ”
അമ്മ തന്റെ വിഷമം പ്രകടിപ്പിച്ചു.
“ഞാൻ പറയാം.ഇനി എവിടേക്ക് പോവുന്നുണ്ടെങ്കിലും പറഞ്ഞിട്ട് പോവാം”
ഞാൻ അമ്മയെ പറഞ്ഞ് ആശ്വസിപ്പിച്ച് അകത്തേക്ക് കയറി.ഞാൻ അവിടെന്ന് നടന്ന് മുറിയിലേക്ക് കയറി.
മുറിയിൽ ചെന്ന് ഇരുന്നതും അമ്മു പരിഭവത്തോടെ എന്നോട് പറയുവാൻ