കാലി അണ് അപ്പുറത്തെ സൈഡിൽ മൊത്തം പെൺ കുട്ടികളും.
എല്ലാവരും നല്ല വർത്തനതിലാണ്. ഞങ്ങൾ മുന്നും പോയി രണ്ടാമത്തെ ബെഞ്ചിൽ ഇരുന്നു മുമ്പിൽ ഇരുന്നവരെ പരിചയപെട്ടു ഇടയ്ക്ക് വെച്ച് ഒരളുംകൂടെ വന്നു. ഇവരിൽ രണ്ടുപേർ ഇവടെ അടുതുള്ളത് തന്നെ അണ് ഒരാള് ഇടുക്കി അണ് ഇവിടെ ഒരു ബന്ധുവിൻ്റെ വീട്ടിൽ നില്കുന്നു.
അങ്ങനെ ഞങ്ങൾ നന്നായ് പരിചയപെട്ടു അതിഗം വയ്ക്കാതെ തന്നെ ഒരു ടീച്ചർ ക്ലാസിൽ വന്നു എല്ലാവരെയും പരിചയപ്പെട്ട ശേഷം ടീച്ചർ പറഞ്ഞ് തുടങ്ങി.
പതിവ് പോലെ തന്നെ ഈ കൊല്ലവും ആൺ കുട്ടികൾ കുറവാണ് അതുകൊണ്ട് ഇങ്ങനെ രണ്ട് വശത്തായി ഇരുന്നാൽ ശേരിയകില്ല പകുതി ഗേൾസ് വന്ന് ബോയ്സ് ഇരിക്കുന്ന സൈഡിൽ വന്ന് ഇരിക്കണം………അതല്ലേ നല്ലത് അങ്ങനെ അകുമ്പോ ടീച്ചർമാർക്ക് എല്ലാവരെയും വേഗം ശ്രദ്ധിക്കാം.
അങ്ങനെ ആ ടീച്ചർ ക്ലാസിൻ്റെ അറേഞ്ച് മൻ്റ്സ് മൊത്തത്തിൽ മാറ്റി.
പിന്നെ ക്ലാസ്സിൽ ഡിഗ്രിക്ക് കഴിഞ്ഞ് വന്ന രണ്ട് പെൺകുട്ടികൾ കൂടെ ഒണ്ട് ഏറ്റവും പ്രായം കൂടിയത് ഞാൻ ആയിരിക്കും എന്നാണ് ഞാൻ കരുതിയത് എങ്കിലും അല്ലാരുന്നു. ഒരു ചേച്ചി ഒണ്ടാരുന്നു കല്യാണം ഒക്കെ കഴിഞ്ഞത് ആ ചേച്ചിക്ക് 26 വയസൊണ്ട് ഞങ്ങളുടെ ബേക്കിലെ ബെഞ്ചിലാണ് ആ ചേച്ചി ഇരുന്നത്. ഞങ്ങൾ കുറച്ചു പെൺകുട്ടികളെയും പരിചയപെട്ടു.
ബ്രേക്ക് ആയപ്പോ എല്ലാരും അങ്ങോട്ടും ഇങ്ങോട്ടും പരിചയപെട്ടു ഇനി രണ്ടുവർഷം ഒരുമിച്ച് ഓടിക്കണ്ടവരല്ലേ.
പിന്നെ എനിക്ക് ഇപ്പൊ ആളുകളോട് സംസാരിക്കാൻ പണ്ടത്തെ പോലെ പേടി ഒന്നും ഇല്ല. തീർത്തും പേടി ഇല്ല എന്ന് പറയാൻ കഴിയില്ല എന്നാലും ഒരു പരുതിവരെ കുറഞ്ഞു എന്ന് പറയാം.
എന്നേം റോഷനേം മിക്കവരും ചേട്ടാ എന്നാണ് വിളിച്ചിരുന്നത്. ആത്യം കേൾക്കുമ്പോൾ എന്തോപോലെ തോന്നിയിരുന്നു. കാരണം ഒരേ ക്ലാസ്സിൽ പഠിക്കുന്ന കുട്ടികൾ തന്നെ ചേട്ടാ എന്ന് വിളിക്കുമ്പോളുള്ള ഒരു ഇത്. പിന്നെ അത് മാറി ഇപ്പൊ കുറച്ച് അനിയന്മാരെയും അനിയത്തിമാരെയും കിട്ടിയതിന്റെ സന്തോഷം.