ഉണ്ടകണ്ണി [കിരൺ കുമാർ]

Posted by

ആണ്. നമ്മൾ മര്യാദക്ക് നിൽക്കുക ജോലി ചെയ്യുക പോകുക. കവിൾ മുഴുവന് കണ്ണീരുമായി അത് മുഴുവൻ തുടച്ചു മാറ്റിയ ഞാൻ ഡ്രസ് പോലും മാറാതെ മതിലിൻ സൈഡിൽ വച്ചിരുന്ന എന്റെ സൈക്കിൾ നു അടുത്തേക്ക് ഓടുകയായിരുന്നു .രാജൻ ചേട്ടൻ പുറകിൽ എന്തോ പറയുന്നുണ്ട് ഞാൻകേൾക്കാൻ നിൽക്കാതെ സൈക്കിൾ ചവിട്ടി വീട്ടിലേക്ക് പോന്നു..
വീട്ടിൽ ചെന്ന് കയറിയപ്പോൾ തന്നെ അമ്മയുടെ വക എന്താ പറ്റിയെ നീ എന്തിനാ കരഞ്ഞെ മുതലായ ചോദ്യങ്ങൾ ആയി.. ഞാൻ ഒന്നും മിണ്ടാതെ കട്ടിലിൽ കിടന്നു ഇപ്പോഴും അപമാനിതനായ സങ്കടം കൊണ്ട് കണ്ണ് നറഞ്ഞ് വരുവാണ് പെട്ടെന്ന് ‘അമ്മ തലയിൽ തടവി ഞാൻ നോക്കുമ്പോ ഒരു ചിരിയോടെ ന്റെ അരികിൽ ‘അമ്മ ഇരിക്കുവാ
“എന്തേ”
“നീ എന്താ കരഞ്ഞെ?”
“ഒന്നുമില്ല”
“പിന്നെ ഒന്നും ഇല്ല രാജൻ വിളിച്ചിരുന്നു എല്ലാം ഞാൻ അറിഞ്ഞു പോട്ടെ ടാ അവരൊക്കെ വലിയ ആളുകൾ ആണ് നമുക്ക് ഇതൊകെ യെ വിധിച്ചിട്ടുള്ളു നീ കോളേജിൽ പോയ് പഠിച്ചു വലിയ നിലയിൽ എത്തണം ന്നിട്ട് നമുക്ക് നിവർന്ന് നിൽക്കണം ഈ ഷെഡ് ഒക്കെ മാറി ഒരു അടച്ചുറപ്പുള്ള വീടൊക്കെ വച്ചു നിനക്ക് ഒരു കല്യാണം ഒക്കെ കഴിഞ്ഞു എല്ലാം കണ്ടിട്ട് വേണം എനിക്ക് പോവാൻ ”

“എവിടെ പോണ് ” ഞാൻ മനസിലാവാത്തത് പോലെ ചോദിച്ചു

” പോടാ പൊട്ട നീ വ എന്തേലും കഴിച്ചു കിടക് നമുക്ക് തിങ്കളാഴ്ച കോളേജിൽ പോണ്ടേ??”
അപ്പോഴാണ് ഞാൻ അക്കാര്യം ഓർത്തത് ഇന്നത്തെ കാശ് സ്വാഹ ബാഗ് സ്വാഹ ഡ്രസ് സ്വാഹ … മാനം പോയത് മിച്ചം..
അങ്ങനെ കിടന്നു ഞാൻ ഉറങ്ങി പോയി
ശനിയും ഞായറും പല വഴി ക്ക് ബാഗിനും ഡ്രസിനും ഒക്കെ വേണ്ടി കാശ് ഉണ്ടാക്കാൻ നോക്കി എങ്കിലും ഒന്നും നടന്നില്ല അവസാനം രാജൻ ചേട്ടനെ കണ്ടു കുറച്ചു കാശ് കടം വാങ്ങി 1 ഷർട്ടും 1 ജീൻസും വാങ്ങി വീട്ടിലേക്ക് ഞാൻ പോയി .
ചെന്നു കേറിയപ്പോ തന്നെ അമ്മ ഒരു കവർ എടുത്ത് എനിക്ക് നീട്ടി ഞാൻ ഞെട്ടി പോയി ഒരു കോളേജ് ബാഗ് ആയിരുന്നു അത്
“അമ്മേ ഇത്??? എങ്ങനെ??”
“അതൊന്നും നീ അറിയണ്ട എന്റെ മോൻ ആരുടെയും മുന്നിൽ നാണം കെടാൻ പാടില്
നീ കുളിച്ചു വ എന്തെങ്കിലും കഴിക്കാം ”

‘അമ്മ അതും പറഞ്ഞു അടുപ്പിൽ ഊതാൻ പോയി .. ഞാൻ അമ്മയെ കെട്ടി പിടിച്ചു കരഞ്ഞു

“അയ്യേ എന്തിനാടാ കരയുന്നെ നാണം ഇല്ലാലോ എപ്പോഴും ഇങ്ങനെ മോങ്ങാൻ ധൈര്യം ഇല്ലാത്തവൻ” ‘അമ്മ എന്നെ കളിയാക്കി ചിരിച്ചു
ഞാൻ കുളകിക്കാൻ ഓടി
*തിങ്കളാഴ്ച*

Leave a Reply

Your email address will not be published. Required fields are marked *