എല്ലാ കള്ളത്തരം കളിച്ചു വെങ്കിലും അതൊക്കെ അവൾ സഹിച്ചു അത് കൊണ്ട് തന്നെ ഇതുംകൂടി പറഞ്ഞൽ ഓൾ ദേഷ്യം പിടിക്കും എന്നാളുത് കൊണ്ട് തന്നെ മറച്ചു പിടിച്ചു..
“അത് അവിടെ നിൽക്കട്ടെ.. നമ്മുടെ പ്രശ്നം തീർക്കണ്ടേ ” പക്ഷെ പത്മം മനസ്സിൽ മറ്റൊരു പ്ലാൻ കണക്ക് കൂട്ടി വെച്ചിരുന്നു…
അപ്പോഴാണ് ശിവാനിക് ഒരു ആശ്വാസം ആയത്..
“തീർക്കാൻ ആഗ്രഹം ഇല്ലാത്തത്കൊണ്ടല്ലല്ലോ പറ്റാത്ത കൊണ്ടല്ലേ. എന്തങ്കിലും ഒരു ബിസിനസ് തുടങ്ങാനുള്ള ക്യാഷ് കിട്ടിയിരുന്നെങ്കിൽ അത് വെച്ച് തുടങ്ങയിരുന്നു… പക്ഷെ ആരും തരും തുടങ്ങാനുള്ള ക്യാഷ് “”
ശിവൻ പറഞ്ഞു നിർത്തി എന്നിട്ട് നീട്ടി ഒരു ശ്വാസം എടുത്തു..
“അതൊക്കെ നടക്കും ഏട്ടൻ നോക്കിക്കോ എന്റെ മനസ് പറയുന്നു ചിലപ്പോൾ ഈശ്വരൻ കൊണ്ടുതന്നായിരിക്കും അവരെ നമ്മുടെ കണ്മുന്നിൽ..”
“ആരെ ”
പത്മ ഫോൺ എടുത്തു ആയിഷ ഒരു റെഡ് കളർ നൈറ്റിയിൽ നിക്കുന്ന ഫോട്ടോ അതും ബ്ലർ ആയ രീതിയിൽ.
“ഇവളിലൂടെ ”
“നി എന്തൊക്കയാ ഈ വട്ട് പുലമ്പുന്നെ ”