🔥ജയ്സൺ🔥 [മാജിക് മാലു]

Posted by

ആയി…. അയാൾ ബെഡിൽ കിടന്നു തല അങ്ങോട്ടും ഇങ്ങോട്ടും ഉലച്ചു…. മാളവിക ഒന്ന് പേടിച്ചു, അവൾ അയാളെ റിലാക്സ് ആക്കാൻ നോക്കി…. പൾസ് കൂടി വരുന്നു, ശ്വാസം വേഗത്തിൽ ആവുന്നു, അയാളുടെ നെഞ്ചിൽ നല്ല പ്രെഷർ ഉണ്ടെന്നു മനസിലാക്കിയ മാളവിക പെട്ടന്ന് തന്നെ പ്രെഷർ റിലീസ് ചെയ്യാൻ വേണ്ടി നെഞ്ചിലേക്ക് സ്റ്റഡ് ലോക്ക് കുത്തി ഇറക്കി. അയാൾ പതിയെ ബ്രീത്ത് തിരികെ പിടിച്ചു റിലാക്സ് ആയി കിടന്നു.മാളവിക അയാളെ സമാധാനിപ്പിച്ചു….. അയാൾ പതിയെ കണ്ണ് തുറന്നു, എവിടെ ആണ് താൻ എന്ന് അറിയാതെ അയാൾ പരിഭ്രമിക്കുന്നത് കണ്ട് മാളവിക അയാളെ കാര്യങ്ങൾ പറഞ്ഞു സമാധാനിപ്പിച്ചു.
അയാൾ പതിയെ കാര്യങ്ങൾ മനസിലാക്കി സ്വബോധത്തിലേക്ക് വന്നു. മാളവിക അയാൾക്ക് ഒരു ചെറിയ ഡോസ് സെടറ്റീവ് ഇൻജെക്ഷൻ കൊടുത്തു ഉറക്കി പുറത്തേക്ക് വന്നു. ഹാളിൽ സോഫയിൽ ഇരുന്നു ടി വി ഓൺ ചെയ്തു….. ടി വി ന്യൂസിൽ സിറ്റിയിൽ ഇന്നലെ നടന്ന ഷൂട്ട് ഔട്ടിൽ കൊല്ലപ്പെട്ട യുവതിയുടെ ഫോട്ടോ ആയിരുന്നു. ഒപ്പം വെടി ഏറ്റ കാമുകനെ കാണാതെ ആയ ന്യൂസും. അയാളുടെ ഫോട്ടോ കണ്ട് മാളവിക ഞെട്ടി… അത് തന്റെ കൂടെ ഉള്ള വ്യക്തി ആണെന്ന് അറിഞ്ഞു മാളവിക ആകാംഷയോടെ നോക്കി. അലീന എന്ന 26 കാരി ആണ് കൊല്ലപ്പെട്ടത്, കാമുകൻ ജയ്സൺ ഒപ്പം വെടി ഏറ്റു ഗുരുതര അവസ്ഥയിൽ ഹോസ്പിറ്റലിൽ ആയിരുന്നു എങ്കിലും അയാളെ ഇപ്പോൾ കാണാൻ ഇല്ല എന്ന് ആയിരുന്നു ന്യൂസ്‌. അതോടെ മാളവികക്ക് കൂടുതൽ പേടി ആയി. ഒന്നുകിൽ ജയ്സൺ ഒരു ക്രിമിനൽ, അല്ലെങ്കിൽ ആരൊക്കെയോ ഉന്നം വെച്ച കൊല്ലാൻ നടക്കുന്ന ഒരു ടാർജറ്റ്.
മാളവിക ഓരോന്ന് ആലോചിച്ചു സോഫയിൽ ഇരിക്കുമ്പോൾ പെട്ടന്ന് ആയിരുന്നു അവളുടെ കഴുത്തിൽ കുരുക്ക് വീണത്. മാളവിക ശ്വാസം കിട്ടാതെ പിടഞ്ഞു, അവളുടെ കണ്ണുകൾ വലിഞ്ഞു മുറുകി, ഞരമ്പുകൾ ഇപ്പോൾ പൊട്ടും എന്ന അവസ്ഥയിൽ ആയിരുന്നു…. അവൾ ഒരു കൈ പിന്നിലേക്ക് നീട്ടി ജയ്സനെ പിടിച്ചു….
ജയ്സൺ : – who are you? നീയും അവരുടെ ആള് ആണ്…. ഐ വിൽ കിൽ യു.
മാളവിക : – ആഹ് ഹ്ഹ്ഹ് പ്ലീ…. സ് നോ പ്ലീസ്…. ലീവ്…. ലീവ് മി….
മാളവിക തന്നെ കൊണ്ട് പറ്റുന്ന രീതിയിൽ അവളെ തടയാൻ ശ്രമിച്ചു, പിടി വിടാതെ ഇരുന്ന ജയ്സന്റെ തോളിലെ മുറിവിൽ മാളവിക എങ്ങനെയോ കുത്തി. അതോടെ ജയ്സൺ പിടി വിട്ടു…. മാളവിക കഴുത്തു പിടിച്ചു കൊണ്ട് നിലത്ത് വീണു, അവൾ ശ്വാസം തിരികെ പിടിച്ചു….. ജയ്സനോട് പറഞ്ഞു…

Leave a Reply

Your email address will not be published. Required fields are marked *